അടിപൊളി ഫീച്ചറുകളുമായി ഷവോമി 11ടി പ്രോ ജനുവരി 19ന് ഇന്ത്യൻ വിപണിയിലെത്തും

|

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർ എറെ നാളായി കാത്തിരിക്കുന്ന ഡിവൈസുകളിൽ ഒന്നാണ് ഷവോമി 11ടി പ്രോ. വരുന്ന ബുധനാഴ്ച, അതായത് ജനുവരി 19ന് ഷവോമി 11ടി പ്രോ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കപ്പെടും. യൂറോപ്പിൽ നേരത്തെ തന്നെ ഷവോമി 11ടി പ്രോ പുറത്തിറങ്ങിയിരുന്നു. അതിനാൽ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും സ്പെക്സും പരിചിതം ആണെന്ന് പറയാം.
ഷവോമി ഇന്ത്യയുടെ വെബ്സൈറ്റിലും ഷവോമി 11ടി പ്രോയുടെ സ്പെസിഫിക്കേഷനുകളും പ്രധാന പ്രത്യേകതകളും ടീസ് ചെയ്യപ്പെടുന്നുണ്ട്. ഷവോമി 11ടി പ്രോ ഇന്ത്യയിൽ മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് പുറത്തിറങ്ങുന്നത്. ഷവോമി 11ടി പ്രോയുടെ ഇന്ത്യയിലെ വിലയെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇന്ത്യ ലോഞ്ചിന് മുന്നോടിയായി ഷവോമി 11ടി പ്രോയുടെ സ്പെസിഫിക്കേഷനുകൾ നോക്കാം.

ഷവോമി 11ടി പ്രോ സ്പെസിഫിക്കേഷനുകൾ

ഷവോമി 11ടി പ്രോ സ്പെസിഫിക്കേഷനുകൾ

സാമാന്യം വലിപ്പമുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 10 ബിറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഷവോമി 11ടി പ്രോ ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഷവോമി 11ടി പ്രോയുടെ ഡിസ്പ്ലേയുടെ പ്രത്യേകതയാണ്. ഡിസ്പ്ലേ സംരക്ഷിക്കാൻ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് ഉപയോഗിക്കുന്നു. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 5ജി ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഷവോമി 11ടി പ്രോ വിപണിയിലെത്തുന്നത്.

എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾഎല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

എംഎഎച്ച്

5000 എംഎഎച്ച് ബാറ്ററിയും ഷവോമി 11ടി പ്രോയിൽ ഉണ്ട്. 120 വാട്ട് ഹൈപ്പർചാർജ് സപ്പോർട്ടും ഷവോമി 11ടി പ്രോയുടെ പ്രത്യേകതയാണ്. അടിപൊളി ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള ട്രിപ്പിൾ ക്യാമറ കോൺഫിഗറേഷനുമായാണ് ഷവോമി 11ടി പ്രോ വിപണിയിൽ എത്തുന്നത് . അതിൽ 108 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 5 എംപി മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത് ഒരു പഞ്ച് ഹോൾ കട്ടൗട്ടിൽ 16 എംപി സെൽഫി ക്യാമറയും ഷവോമി 11ടി പ്രോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ഒഎസിലാണ് ഷവോമി 11ടി പ്രോ പ്രവർത്തിക്കുന്നത്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ കൂടി ഷവോമി 11ടി പ്രോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 5ജി, വൈഫൈ 6, ബ്ലൂടൂത്ത് വി5.2, ജിപിഎസ്/ എ ജിപിഎസ്, എൻഎഫ്സി, ഐആർ ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ് സി കണക്റ്റർ എന്നിവയാണ് കണക്റ്റിവിറ്റിയ്ക്കായി നൽകിയിരിക്കുന്നത്. 164.1 x 76.9 x 8.8 എംഎം വലുപ്പവും 204 ഗ്രാം ഭാരവുമാണ് ഷവോമി 11ടി പ്രോയ്ക്ക് ഉള്ളത്.

ലിങ്ക്ഡിനിൽ ശല്ല്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?ലിങ്ക്ഡിനിൽ ശല്ല്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?

ഷവോമി 11ടി പ്രോയുടെ ഇന്ത്യയിലെ വില

ഷവോമി 11ടി പ്രോയുടെ ഇന്ത്യയിലെ വില

ഷവോമി 11ടി പ്രോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് മൂന്ന് കോൺഫിഗറേഷനുകളിലാണ്. 8 ജിബി +128 ജിബി, 8 ജിബി+256 ജിബി, 12 ജിബി +256 ജിബി എന്നിവയാണ് ഈ വേരിയന്റുകൾ. കൂടാതെ, സ്മാർട്ട്ഫോണിന് ഐപി 68 വാട്ടർ, ഡസ്റ്റ് റെസിസ്റ്റന്റ്സ് റേറ്റിങും ഉണ്ട്. ഗാഡ്‌ജെറ്റിന് എച്ച്ഡിആർ 10+ സർട്ടിഫിക്കേഷനും ഒപ്പം 20:9 വീക്ഷണാനുപാതവും ലഭ്യമാണ്. മൂന്ന് കളർ വേരിയന്റുകളിലും ഷവോമി 11ടി പ്രോ വിപണിയിൽ എത്തുന്നു. മൂൺലൈറ്റ് വൈറ്റ്, സെലസ്റ്റിയൽ ബ്ലൂ, മെറ്റിയോറൈറ്റ് ഗ്രേ എന്നീ നിറങ്ങളിലാണ് ഷവോമി 11ടി പ്രോ ലഭ്യമാകുന്നത്.

ഷവോമി

സുരക്ഷ ഫീച്ചറുകളുടെ കാര്യത്തിൽ ഷവോമി 11ടി പ്രോ ഒരു സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഫെയ്‌സ് അൺലോക്കും കൊണ്ട് വരുന്നുണ്ട്. ഇന്ത്യയിൽ ഷവോമി 11ടി പ്രോ ഏകദേശം 40,000 രൂപ പ്രൈസ് റേഞ്ചിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില നിർണയത്തിലും സ്പെസിഫിക്കേഷനുകളിലും ഇത് അടുത്തിടെ പുറത്തിറങ്ങിയ വൺപ്ലസ് 9ആർടിയുമായിട്ടാകും മത്സരിക്കുക. ജനുവരി 19 ന്, ഷവോമി 11ടി പ്രോ ആമസോണിലും കമ്പനിയുടെ സ്വന്തം വെബ്‌സൈറ്റിലും വാങ്ങാൻ ലഭ്യമാകും.

എയർടെലിന്റെ 28 ദിവസം വാലിഡിറ്റിയുള്ള മികച്ച രണ്ട് പ്രീപെയ്ഡ് പ്ലാനുകൾഎയർടെലിന്റെ 28 ദിവസം വാലിഡിറ്റിയുള്ള മികച്ച രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
iaomi 11T Pro will be officially launched in India on Wednesday, January 19th. Xiaomi 11T Pro has already been launched in Europe. So it can be said that the features and specs of the smartphone are familiar. The specifications of the Xiaomi 11T Pro are also being teased on the Xiaomi India website.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X