കലക്കൻ ഫീച്ചറുകളുമായി ഷവോമി 12 പ്രോ 5ജി ഉടൻ ഇന്ത്യയിലെത്തും

|

ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം കമ്പനി നൽകിക്കഴിഞ്ഞു. ഷവോമി ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും ഷവോമി ഇന്ത്യ മേധാവി മനു കുമാർ ജെയിനുമാണ് സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ച് സ്ഥിരീകരിച്ചത്. മനു കുമാർ ജെയിൻ പുറത്ത് വിട്ട ടീസറിൽ ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഡേറ്റ് സംബന്ധിച്ച സൂചനകൾ നൽകിയിട്ടുണ്ട്.

ഷവോമി

ഈ സൂചനകൾ വിശ്വസിക്കുകയാണെങ്കിൽ ഏപ്രിൽ 12ന് ഉച്ചയ്ക്ക് 12 മണിക്ക് ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഷവോമി 12 സീരീസ് നേരത്തെ തന്നെ ഗ്ലോബൽ മാർക്കറ്റിൽ എത്തിയിരുന്നു. അതിനാൽ തന്നെ ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ കോർ ഫീച്ചറുകളെപ്പറ്റി ഒരു ധാരണ ഇപ്പോൾ തന്നെയുണ്ട്. ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യ വേരിയന്റിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വിൽപ്പന ഏപ്രിൽ 5ന്വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വിൽപ്പന ഏപ്രിൽ 5ന്

ഷവോമി 12 പ്രോ 5ജി സ്പെസിഫിക്കേഷനുകൾ

ഷവോമി 12 പ്രോ 5ജി സ്പെസിഫിക്കേഷനുകൾ

ആഗോള വിപണിയിൽ പുറത്തിറക്കിയ ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ എല്ലാ ഫീച്ചറുകളും പരാമർശിക്കേണ്ടതുണ്ട്. ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോൺ 2കെ റെസല്യൂഷനോട് കൂടിയ 6.73 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. 1500 nits പീക്ക് ബ്രൈറ്റ്നസും ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. എച്ച്ഡിആർ 10 പ്ലസ് സർട്ടിഫിക്കേഷനും ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാം. ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാക്കാൻ സാധ്യത ഉണ്ട്.

12 പ്രോ

ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ1 പ്രൊസസറും ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ കാണാൻ സാധ്യതയുണ്ട്. 12 ജിബി വരെയുള്ള എൽപിഡിഡിആർ5 റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന എംഐയുഐ 13ൽ ആയിരിക്കും ഷവോമി 12 പ്രോ 5ജി സ്‌മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. ക്യാമറ വിഭാഗത്തിൽ, ഉപയോക്താക്കൾക്ക് ട്രിപ്പിൾ ക്യാമറ സജ്ജീകരണം ആണ് ഷവോമി 12 പ്രോ 5ജി സ്‌മാർട്ട്‌ഫോണിൽ ലഭിക്കുക.

ഏപ്രിൽ മാസം വിപണിയിലെത്തുന്ന കിടിലൻ സ്മാർട്ട്ഫോണുകൾഏപ്രിൽ മാസം വിപണിയിലെത്തുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

പ്രൈമറി സെൻസർ

50 മെഗാ പിക്സൽ സാംസങ് ജെഎൻ1 അൾട്ര വൈഡ് ആംഗിൾ സെൻസർ, 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്707 പ്രൈമറി സെൻസർ, 2x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാ പിക്സൽ പോർട്രെയിറ്റ് ലെൻസ് എന്നിവയായിരിക്കും ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉണ്ടായിരിക്കുക. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32 മെഗാ പിക്സൽ സെൻസറും ഉണ്ടായിരിക്കും.

ബാറ്ററി

ഷവോമി 12 പ്രോ 5ജി സ്‌മാർട്ട്‌ഫോണിന്റെ ആഗോള വേരിയന്റ് 4600 എംഎഎച്ച് ബാറ്ററി ഫീച്ചർ ചെയ്യുന്നു. 120 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഷവോമി 12 പ്രോ 5ജി സ്‌മാർട്ട്‌ഫോണിൽ ലഭ്യമാണ്. 50 വാട്ട് വയർലെസ് ചാർജിങ് സപ്പോർട്ട്, 10 വാട്ട് റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ട് എന്നിവയും ഷവോമി 12 പ്രോ 5ജി സ്‌മാർട്ട്‌ഫോണിന്റെ ഗ്ലോബൽ വേരിയന്റിന്റെ ഹൈലൈറ്റ് ആയിരുന്നു. ഷവോമി 12 പ്രോ 5ജി സ്‌മാർട്ട്‌ഫോണിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നിട്ടില്ല.

റിയൽമി 9 പ്രോ 5ജി vs പോക്കോ എക്സ്4 പ്രോ 5ജി; മിഡ്റേഞ്ചിലെ മികവുറ്റ പോരാട്ടംറിയൽമി 9 പ്രോ 5ജി vs പോക്കോ എക്സ്4 പ്രോ 5ജി; മിഡ്റേഞ്ചിലെ മികവുറ്റ പോരാട്ടം

സ്‌മാർട്ട്‌ഫോൺ

ഷവോമി 12 പ്രോ 5ജി സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ ഏത് പ്രൈസ് റേഞ്ചിൽ ലോഞ്ച് ചെയ്യപ്പെടും എന്നതാണ് പ്രധാനം. ആകർഷകമായ വിലയിൽ ആണ് ഡിവൈസ് ഇന്ത്യൻ വിപണിയിൽ എത്തുന്നത് എങ്കിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ഏല്ലാ ഫ്ലാഗ്ഷിപ്പ് ഡിവെസുകൾക്കും ഷവോമി 12 പ്രോ 5ജി സ്‌മാർട്ട്‌ഫോൺ ശക്തനായ എതിരാളിയായിരിക്കും. മാർച്ച് 31ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോണിന് ഷവോമി 12 പ്രോ 5ജി സ്‌മാർട്ട്‌ഫോണുമായി സാമ്യമുള്ള ഒരുപാട് ഫീച്ചറുകൾ ഉണ്ട്. ഈ രണ്ട് സ്മാർട്ട്ഫോണുകളിൽ ഏതാവും വിപണിയിൽ നേട്ടമുണ്ടാക്കുന്നത് എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

Best Mobiles in India

English summary
The company has officially confirmed the launch of the Xiaomi 12 Pro 5G smartphone. The India launch of the smartphone has been confirmed by Xiaomi India's official Twitter handle and Xiaomi India chief Manu Kumar Jain. In the teaser released by Manu Kumar Jain, Xiaomi has given hints about the launch date of the 12 Pro 5G smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X