Home
Mobile

62,999 രൂപയുടെ ഫോൺ 37,999 രൂപയ്ക്ക്; ആമസോൺ ഫെസ്റ്റിവൽ സെയിലിലെ ഷവോമി ഫോണുകളുടെ ഓഫർ വില

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ​പ്രൈം അ‌ംഗങ്ങൾക്കായി ആരംഭിച്ചുകഴിഞ്ഞു. നാളെ മുതൽ എല്ലാവർക്കുമായി ഓഫറുകൾ ലഭ്യമായിത്തുടങ്ങും. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാനുള്ള അ‌വസരമാണ് ആമസോണും ഫ്ലിപ്പ്കാർട്ടും ഫെസ്റ്റിവൽ സെയിലിലൂടെ ഒരുക്കിയിരിക്കുന്നത്. സ്മാർട്ട്ഫോണുകൾ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഒരു സമയം കൂടിയാണിത്.

ഓഫർ സെയിൽ ആനുകൂല്യങ്ങളോടെ ഫോൺ വാങ്ങാൻ ഇന്ത്യക്കാർ തിരക്കുകൂട്ടുന്ന ഈ ഘട്ടത്തിൽ എല്ലാ സ്മാർട്ട്ഫോൺ ബ്രാൻഡുകളും തങ്ങളുടെ ഫോണുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകൾ നൽകുന്നുണ്ട്. ബാങ്ക് ഡിസ്കൗണ്ടും, എക്സ്ചേഞ്ച് ഓഫറും പലിശരഹിത ഇഎംഐ ഓപ്ഷനും ഒക്കെയായി ഫോൺ വിലയിൽ കാര്യമായ കുറവുണ്ടാകും എന്നതാണ് ഫെസ്റ്റിവൽ സെയിലിന്റെ നേട്ടം.

ആമസോൺ ഫെസ്റ്റിവൽ സെയിലിലെ ഷവോമി ഫോണുകളുടെ ഓഫർ വില

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഷവോമി തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീമിയം ഷവോമി (Xiaomi) സ്മാർട്ട്‌ഫോണുകൾക്കൊപ്പം ബജറ്റ് റെഡ്മി ഫോണുകളും ഫെസ്റ്റിവൽ സെയിലിൽ ഓഫറുകളോടെ ലഭിക്കും. ലോഞ്ച് ചെയ്ത വിലയിൽനിന്ന് ചെറുതും വലുതുമായ ഡിസ്കൗണ്ടുകൾക്കു ശേഷം കുറഞ്ഞ വിലയിൽ ആമസോണിൽ ലഭ്യമാകുന്ന ഷവോമി ഫോണുകൾ പരിചയപ്പെടാം.

ഷവോമി 12 പ്രോ: ഇന്ത്യയിൽ ഈ ഫോൺ അവതരിപ്പിച്ചത് 62,999 രൂപയ്ക്കാണ്. എന്നാൽ ആമസോൺ ഓഫർ സെയിൽ സമയത്ത് ഈ സ്മാർട്ട്ഫോൺ ഡിസ്കൗണ്ട് ഓഫറുകൾ സഹിതം 37,999 രൂപയ്ക്ക് ലഭിക്കും. ഷവോമി 13 പ്രോ: 79,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ ഫോൺ ആമസോണിൽ ഓഫർ പിന്തുണയോടെ 69,999 രൂപയ്ക്ക് വാങ്ങാൻ അ‌വസരമുണ്ട്.

ബജറ്റ് ഫോണുകളാണ് നോക്കുന്നത് എങ്കിൽ അ‌തിന് അ‌നുയോജ്യമായ ​ഫോണുകൾ റെഡ്മി മുന്നോട്ട് വയ്ക്കുന്നുണ്ട്. റെഡ്മി നോട്ട് 12 5Gയുടെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 14,999 രൂപയാണ് വില. എന്നാൽ ഓഫർ സഹിതം ആമസോണിൽ ഇത് 13,999 രൂപയ്ക്ക് ലഭ്യമാണ്.

റെഡ്മി നോട്ട് 12: 6ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 12 അടിസ്ഥാന മോഡൽ 14,999 രൂപ വിലയിൽ ആണ് ലോഞ്ച് ചെയ്തത്. ഇത് ഡിസ്കൗണ്ട് സഹിതം ആമസോണിൽ 10,800 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ ഇതൊ 4ജി ഫോൺ ആണെന്നും 10000 രൂപ നിരക്കിൽ മികച്ച 5ജിഫോണുകൾ ലഭ്യമാണെന്നതും മനസിൽ വയ്ക്കുക.

റെഡ്മി 12 5ജി: 4ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള റെഡ്മി 12 5ജിയുടെ അടിസ്ഥാന മോഡൽ 11,999 രൂപയ്ക്ക് ആണ് വിൽക്കുന്നത്. എന്നാൽ ആമസോൺ ഫെസ്റ്റിവൽ സെയിലിൽ ഇത് ഓഫർ സഹിതം 10,349 രൂപയ്ക്ക് ലഭ്യമാണ്. ഏറ്റവും കുറഞ്ഞ വിലയിൽ ഒരു 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന റെഡ്മി ആരാധകർക്ക് ഈ ഫോൺ പരിഗണിക്കാവുന്നതാണ്.

ആമസോൺ ഫെസ്റ്റിവൽ സെയിലിലെ ഷവോമി ഫോണുകളുടെ ഓഫർ വില

റെഡ്മി 12 സി: ഒരു എൻട്രി ലെവൽ ഫോണാണ് റെഡ്മി 12 സി. 8,999 രൂപയ്ക്ക് റെഡ്മി പുറത്തിറക്കിയ ഈ സ്മാർട്ട്ഫോൺ വെറും 6,999 രൂപയ്ക്ക് ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. അ‌ത്യാവശ്യം കോളിങ് ആവശ്യങ്ങൾക്ക് മാത്രമായി ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഫോൺ പരിഗണിക്കാവുന്നതാണ്.

ഷവോമി, റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ബാങ്ക് ഓഫറുകൾ ഉൾപ്പെടെയുള്ള ഡിസ്കൗണ്ടുകൾക്ക് ശേഷം ലഭിക്കുന്ന വിലയാണ് ഇത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടിന് അർഹതയുണ്ട്. കൂടാതെ എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
As part of the Amazon Great Indian Festival, Xiaomi has announced various offers for its smartphones. Along with premium Xiaomi smartphones, budget Redmi phones will be available with offers in the festival sale. Xiaomi 12 Pro was launched in India at Rs 62,999. But during the offer sale, this smartphone will be available for Rs 37,999 with a discount.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X