Home
Mobile

വൻ വിലക്കുറവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാൻ അവസരം

ദിവസങ്ങൾക്ക് മുമ്പാണ് ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഹൈ എൻഡ് ഫ്ലാഗ്ഷിപ്പ് ഡിവൈസ് ഷവോമി 13 പ്രോ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഡിവൈസിന്റെ മുൻഗാമിയായ ഷവോമി 12 പ്രോ സ്മാർട്ട്ഫോണുകളുടെ വിലയും കുറച്ചു. പ്രീമിയം മിഡ്റേഞ്ചിലെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് ഒരു വെല്ലുവിളിയാണ് ഷവോമിയുടെ നീക്കം.

അൽപ്പം പഴയ ഫോണാണെങ്കിലും ഫീച്ചറുകളിലും സ്പെക്സിലും ഏത് മിഡ്റേഞ്ച് ഡിവൈസിനോടും ഏറ്റുമുട്ടാൻ ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന് കഴിയും. നിലവിൽ ഇന്ത്യയിൽ ലഭ്യവുമാണ് ഈ ഡിവൈസ്. കുറഞ്ഞ നിരക്കിൽ ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോൺ സ്വന്തമാക്കാൻ കഴിയുമെന്നതാണ് ഷവോമി 12 പ്രോ സ്മാ‍ർട്ട്ഫോണിനെഇപ്പോഴും ആകർഷകമാക്കുന്ന ഘടകം. ഷവോമി 12 പ്രോയെക്കുറിച്ചും പുതിയ നിരക്കുകളെക്കുറിച്ചും കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

വൻ വിലക്കുറവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാൻ അവസരം

ഷവോമി 13 പ്രോ നിരവധി അപ്‌ഗ്രേഡുകളുമായിട്ടാണ് വിപണിയിലേക്കെത്തുന്നത്. എന്നാൽ തന്നെയും ഷവോമി 12 പ്രോയും കൊടുക്കുന്ന കാശിന് ചേരുന്ന പെർഫോമൻസ് പുലർത്തുന്നുണ്ട്. ആൻഡ്രോയിഡ് വിപണിയിലെ പ്രീമിയം ഡിവൈസുകളുമായിട്ടേറ്റുമുട്ടുമ്പോൾ പെർഫോമൻസിലും സ്പെക്സിലുമെല്ലാം ഷവോമി 12 പ്രോ മുന്നിട്ട് നിൽക്കുന്നു. ഇപ്പോൾ ഡിവൈസിന്റെ വില കൂടി കുറച്ചതോടെ മാർക്കറ്റ് താരതമ്യത്തിൽ എല്ലാ പ്രീമിയം ഫോണുകളെക്കാളും കൂടുതൽ ബെറ്ററായ ചോയിസായും ഷവോമി 12 പ്രോ മാറുന്നുണ്ട്.

ഷവോമി 12 പ്രോ

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഷവോമി 12 പ്രോ ലോഞ്ച് ചെയ്തത്. പുറത്തിറങ്ങിയ സമയത്ത് ഈ ഫ്ലാഗ്ഷിപ്പ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജ് സ്‌പേസുമുള്ള ബേസ് വേരിയന്റിന് 62,999 രൂപയാണ് വിലയിട്ടിരുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് വേരിയന്റിന് 66,999 രൂപയും വിലയുണ്ടായിരുന്നു.

വൻ വിലക്കുറവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാൻ അവസരം

ഇപ്പോൾ വില കുറച്ചതിന് ശേഷം ഷവോമി 12 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 52,999 രൂപയാണ് വില വരുന്നത്. ഷവോമി 12 പ്രോയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 56,999 രൂപയും വില വരും. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഷവോമി 12 പ്രോ വേരിയന്റുകൾ വാങ്ങുന്ന യൂസേഴ്സിന് 3,000 രൂപയുടെ അധിക ഡിസ്കൌണ്ടും ലഭിക്കും.

കൂടാതെ 8 ജിബി റാം, 12 ജിബി റാം മോഡലുകൾക്ക് 3,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസും നൽകുന്നുണ്ട്. കൂടാതെ ഷവോമി റെഡ്മി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് 5,000 രൂപയുടെ അധിക ഡിസ്കൌണ്ടും കമ്പനി ഓഫ‍‍‍‍ർ ചെയ്യുന്നുണ്ട്. ഈ രണ്ട് ഓഫറുകളും പരി​ഗണിക്കുമ്പോൾ മൊത്തത്തിൽ 8,000 രൂപയാണ് യൂസേഴ്സിന് ഡിസ്കൌണ്ട് ലഭിക്കുന്നത്.

ഇത് ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന്റെ ടോപ്പ് എൻഡ് മോഡലിന്റെ വില 50,000 രൂപയിലും താഴെയെത്തിക്കും. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, എംഐ ഹോം സ്റ്റോറുകൾ എന്നിവയ്ക്കൊപ്പം ഓഫ്ലൈൻ സ്റ്റോറുകളിലും ഈ ഡിസ്കൌണ്ട് ഓഫർ ബാധകമായിരിക്കും. ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന്റെ സ്പെസിഫിക്കേഷനുകളെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

ഷവോമി 12 പ്രോ ഫീച്ചറുകൾ

6.73 ഇഞ്ച് 2കെ പ്ലസ് സാംസങ് ഇ5 ഒഎൽഇഡി സ്‌ക്രീൻ 120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ10 പ്ലസ് സപ്പോർട്ടും ഡോൾബി വിഷൻ സപ്പോർട്ടും ഓഫർ ചെയ്യുന്നു. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനും അണ്ടർ ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സ്‌കാനറും ഡിവൈസിലുണ്ട്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയാണ് ഡിവൈസിലുള്ളത്.

50 എംപി പ്രൈമറി ക്യാമറ, 50 എംപി അൾട്ര വൈഡ് ലെൻസ്, 50 എംപി 2x ടെലിഫോട്ടോ ക്യാമറ എന്നിവയെല്ലാമടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 32 എംപി സെൽഫി ക്യാമറയും ഡിവൈസിലുണ്ട്. 120W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 4600 mAh ബാറ്ററിയും ഡിവൈസിലുണ്ട്. 50W വയർലെസ് ചാർജിങ് സപ്പോർട്ടും ഫോണിൽ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
A few days ago, the Chinese smartphone brand Xiaomi launched its latest high-end flagship device Xiaomi 13 Pro. Company has also reduced the price of the Xiaomi 12 Pro smartphones. Xiaomi's move is a challenge to premium mid-range Android smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X