Home
Mobile

ഇതുവരെയില്ലാത്തത്ര വിലക്കുറവിൽ ഷവോമി 12 പ്രോയും റെഡ്മി കെ50ഐയും വിൽപ്പനയ്ക്ക്!

സ്മാർട്ട്ഫോണുകൾ ഓഫറുകളിൽ എത്തുമ്പോൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കായി ഒരു സന്തോഷവാർത്ത എത്തിയിട്ടുണ്ട്. ഇതുവരെയില്ലാത്തത്ര വിലക്കുറവിൽ ഷവോമി 12 പ്രോയും റെഡ്മി കെ50ഐയും കമ്പനി വെബ്​സൈറ്റിൽ വിൽപ്പനയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നതാണ് ആ സന്തോഷവാർത്ത. ഷവോമിയുടെ പ്രീമിയം സ്മാർട്ട്ഫോണുകളിലൊന്നായ 12 പ്രോയ്ക്ക് 13000 രൂപയുടെ ഡിസ്കൗണ്ടാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ ഷവോമി 2022 ൽ പുറത്തിറക്കിയ ഒരേയൊരു പ്രീമിയം സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും 12 പ്രോയ്ക്കുണ്ട്. മറുവശത്ത് 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മോഡലാണ് റെഡ്മി കെ50ഐ. ഈ രണ്ട് സ്മാർട്ട്ഫോണുകൾക്കും ഇതുവരെ ഇല്ലാത്തത്ര ഡിസ്കൗണ്ടാണ് കമ്പനി ലഭ്യമാക്കിയിരിക്കുന്നത്.

ഷവോമി 12 പ്രോയും റെഡ്മി കെ50ഐയും ഇതുവരെയില്ലാത്തത്ര വിലക്കുറവിൽ

ഇന്ത്യയിൽ ഷവോമി 12 പ്രോയുടെ 8ജിബി/256ജിബി വേരിയന്റ് 62,999 രൂപയ്ക്കാണ് ലഭ്യമായിരുന്നത്. എന്നാൽ കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക വിലക്കുറവിലൂടെ ഇപ്പോൾ 49,999 രൂപയ്ക്ക് ഇത് ഇന്ത്യയിൽ ലഭ്യമാകും. ഷവോമി 12 പ്രോയുടെ 12ജിബി/256ജിബി വേരിയന്റിന് വിൽപ്പന ആരംഭിക്കുന്ന സമയത്ത് 66,999 രൂപ ആയിരുന്നു യഥാർഥവില. ഇത് ഇപ്പോൾ 53,999 രൂപയാക്കി കുറച്ചിട്ടുണ്ട്.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാട് നടത്തുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ അധിക ഡിസ്കൗണ്ടും മറ്റ് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 4,000 രൂപയും ഡിസ്കൗണ്ട് ലഭിക്കും. ഇതു കൂടാതെ എക്സ്ചേഞ്ച് ഓഫറായി പഴയ ഫോണുകൾക്ക് 5,000 രൂപ വരെയും പഴയ റെഡ്മി, ഷവോമി സ്മാർട്ട്ഫോണുകൾക്ക് 7,000 രൂപ വരെയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഷവോമി 12 പ്രോയും റെഡ്മി കെ50ഐയും ഇതുവരെയില്ലാത്തത്ര വിലക്കുറവിൽ

റെഡ്മി കെ50ഐ: ഇന്ത്യയിൽ റെഡ്മി കെ50ഐയുടെ 6ജിബി/128ജിബി അ‌ടിസ്ഥാന വേരിയന്റിന്റെ വില ഇപ്പോൾ 22,999 രൂപയിൽ ആണ് ആരംഭിക്കുന്നത്. ലോഞ്ചിങ് സമയത്ത് 25,999 രൂപയായിരുന്നു ഇതിന്റെ വില. റെഡ്മി കെ50ഐയുടെ 8ജിബി/256ജിബി വേരിയന്റ് ഇപ്പോൾ 25,999 രൂപയ്ക്ക് ലഭിക്കും. 28,999 രൂപയായിരുന്നു ലോഞ്ചിങ് സമയത്ത് ഈ ഫോണിന്റെ വില.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് റെഡ്മി കെ50ഐ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപ വരെ അധിക ഡിസ്കൗണ്ട് ലഭിക്കും. പഴയ ഫോണുകൾക്ക് 3,000 രൂപ വരെയും പഴയ റെഡ്മി, ഷവോമി സ്മാർട്ട്ഫോണുകൾക്ക് 3,500 രൂപ വരെയും എക്സ്ചേഞ്ച് ഓഫറും ഷവോമി വാഗ്ദാനം ചെയ്യുന്നു. പേടിഎം വാലറ്റ് ഉപയോക്താക്കൾക്ക് 2,000 രൂപ ക്യാഷ്ബാക്കും ലഭിക്കും.

ഷവോമി 12 പ്രോ, റെഡ്മി കെ50ഐ എന്നിവ ആമസോണിൽ: ഷവോമി 12 പ്രോ ആമസോണിലും ഇപ്പോൾ കമ്പനി നൽകുന്ന അ‌തേ ഓഫർ വിലയിൽ ലഭ്യമാണ്. അ‌തുകൂടാതെ ഇടപാടുകൾക്ക് ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയിൽ നിന്നുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 5,000 രൂപ വരെ ഡിസ്കൗണ്ടും ലഭിക്കും.

ഷവോമി 12 പ്രോയും റെഡ്മി കെ50ഐയും ഇതുവരെയില്ലാത്തത്ര വിലക്കുറവിൽ

റെഡ്മി കെ50ഐ: 5nm മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്സെറ്റ്, 144Hz എൽസിഡി പാനലിൽ 7-സ്റ്റേജ് ഡൈനാമിക് റിഫ്രഷ് റേറ്റ്, 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,080എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ ക്യാമറ(64 + 2 + 8) സജ്ജീകരണം, 5ജി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

ഷവോമി 12 പ്രോ: സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്സെറ്റ്, 120Hz ക്യുഎച്ച്ഡി+ അ‌മോലെഡ് ഡിസ്‌പ്ലേ, 120W വയർഡ് ചാർജിംഗ് പിന്തുണയുള്ള 4,600എംഎഎച്ച് ബാറ്ററി, 50 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം, 5ജി തുടങ്ങി മികച്ച ഫീച്ചറുകളാൽ സമ്പന്നമാണ് ഷേവോമി 12 പ്രോ.

Best Mobiles in India

English summary
The Xiaomi 12 Pro and Redmi K50i have been listed for sale on the company website and Amazon at huge discounts. Bank offers and exchange offers are available along with discounts. The base variant of the Xiaomi 12 Pro will now be available at Rs 49,999 with a special discount. The base variant of the Redmi K50i is now priced at Rs 22,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X