ഷവോമി 12 പ്രോ ഏപ്രിൽ 27ന് ഇന്ത്യയിൽ എത്തും

|

ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഷവോമി 12 പ്രോ ഏപ്രിൽ 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് വിപണിയിൽ എത്തുന്നത്. നിലവിൽ ഷവോമി 12 പ്രോ മാത്രമാണോ അതോ 12 സീരീസിലെ എല്ലാ ഡിവൈസുകളും ലോഞ്ച് ചെയ്യുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഷവോമി 12 പ്രോ ഇന്ത്യ ലോഞ്ചിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഷവോമി

വൺപ്ലസും റിയൽമിയും അവരുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളായ വൺപ്ലസ് 10 പ്രോ, റിയൽമി ജിടി 2 പ്രോ എന്നിവ അടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. മോട്ടോ, വൺപ്ലസ്, റിയൽമി എന്നീ ബ്രാൻഡുകളിൽ നിന്നുമുള്ള ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുമായിട്ടാകും ഷവോമി 12 പ്രോ വിപണിയിൽ ഏറ്റുമുട്ടുക. ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ ഏകദേശം 60,000 രൂപ വിലയിൽ ആയിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

കിടിലൻ ഡിസൈനും മികവുറ്റ ഫീച്ചറുകളും; ഓപ്പോ എഫ്21 പ്രോയും എഫ്21 പ്രോ 5ജിയും ഇന്ത്യയിൽ എത്തികിടിലൻ ഡിസൈനും മികവുറ്റ ഫീച്ചറുകളും; ഓപ്പോ എഫ്21 പ്രോയും എഫ്21 പ്രോ 5ജിയും ഇന്ത്യയിൽ എത്തി

ഷവോമി 12 പ്രോ സ്പെസിഫിക്കേഷനുകൾ
 

ഷവോമി 12 പ്രോ സ്പെസിഫിക്കേഷനുകൾ

ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 6.73 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ക്യുഎച്ച്ഡി പ്ലസ് റെസല്യൂഷനിലാണ് ഷവോമി 12 പ്രോയുടെ ഡിസ്പ്ലെ വരുന്നത്. 120 ഹെർ്ട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഷവോമി 12 പ്രോയുടെ ഡിസ്പ്ലെയിൽ പ്രതീക്ഷിക്കാവുന്നതാണ്. 12 ജിബി വരെയുള്ള റാമും 256 ജിബി വരെയുള്ള ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ കാണാൻ കഴിഞ്ഞേക്കും. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തും ഷവോമി 12 പ്രോയുടെ പ്രത്യേകതയാണ്. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന എംഐയുഐ 13ലാണ് ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ട്രിപ്പിൾ ക്യാമറ

ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമായിട്ടായിരിക്കും ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക. 50 മെഗാ പിക്സൽ വൈഡ് ആംഗിൾ ലെൻസ്, 50 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 50 മെഗാ പിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ വരുന്ന ലെൻസുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാ പിക്സൽ സെൽഫി സെൻസറും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ ഉണ്ടാകും. ഷവോമി 12 പ്രോ സ്മാർട്ട്ഫോണിലെ പ്രൈമറി സെൻസറുകൾക്ക് 4കെ, 8കെ വീഡിയോകൾ പകർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചുഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചു

4600 എംഎഎച്ച് ബാറ്ററി

4600 എംഎഎച്ച് ബാറ്ററിയും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. യുഎസ്ബി ടൈപ്പ് സി പോർട്ട് വഴിയുള്ള അതിവേഗ ചാർജിങ് സപ്പോർട്ടും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ ഉണ്ടാകും. 120 വാട്ടിന്റെ അതിവേഗ ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. ഒപ്പം 50 വാട്ട് ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ടും റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ ഉണ്ടാകാൻ വഴിയുണ്ട്.

ഹർമൊൺ കാർഡൺ

ഹർമൊൺ കാർഡൺ ബ്രാൻഡഡ് സ്റ്റീരിയോ സ്പീക്കർ സെറ്റപ്പ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് പ്രൊട്ടക്ഷൻ, 10 ബിറ്റ് അമോലെഡ് ഡിസ്പ്ലെ, വൈഫൈ 6ഇ വയർലെസ് നെറ്റ്വർക്കിങ് സപ്പോർട്ട് എന്നിവയും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിൽ ഉണ്ടാകും. സ്പെസിഫിക്കേഷനുകളുടെ കാര്യത്തിൽ ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 2022ലെ ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് ഡിവൈസുകളുമായി താരതമ്യം ചെയ്യാവുന്നതാണ്. അൽപ്പം ഉയർന്ന വിലയിൽ ആയിരിക്കും ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുക. ഒരു പക്ഷെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഷവോമി സ്മാർട്ട്ഫോൺ കൂടിയായിരിക്കും ഷവോമി 12 പ്രോ.

റിയൽമി ജിടി 2 പ്രോ vs സാംസങ് ഗാലക്സി എസ്22 vs വൺപ്ലസ് 10 പ്രോ 5ജി; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ സൂപ്പർ പോരാട്ടംറിയൽമി ജിടി 2 പ്രോ vs സാംസങ് ഗാലക്സി എസ്22 vs വൺപ്ലസ് 10 പ്രോ 5ജി; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ സൂപ്പർ പോരാട്ടം

Best Mobiles in India

English summary
Xiaomi's latest flagship smartphone Xiaomi 12 Pro will be launched in India on April 27. The Xiaomi 12 Pro smartphone is powered by Qualcomm Snapdragon 8 Gen 1 SOC. Xiaomi 12 Pro will compete with the latest flagship smartphones in the market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X