കരുത്തുറ്റ പ്രോസസറും മികച്ച ക്യാമറകളും; ഷവോമി 12 സീരീസ് മാർച്ച് 15ന് വിപണിയിലെത്തും

|

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കൾ ആയ ഷവോമിയുടെ ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ സീരീസിൽ ഒന്നാണ് ഷവോമി 12 സീരീസ്. കഴിഞ്ഞ വർഷം ഡിസംബറിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ സീരീസ് മാർച്ച് 15ന് ആഗോള ലോഞ്ചിനെത്തും. ഷവോമി 12, ഷവോമി 12 പ്രോ, ഷവോമി 12എക്സ് എന്നിവയാണ് ഷവോമി 12 സീരീസിലെ സ്മാർട്ട്ഫോണുകൾ. ഈ സ്മാർട്ട്ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ, ഇന്ത്യ ലോഞ്ച് തീയതി തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിനായി താഴേക്ക് വായിക്കുക.

 

ഷവോമി

ഷവോമി 12 സീരീസ് മാർച്ച് 15ന് ആഗോള ലോഞ്ചിന് എത്തുമെന്ന് ആൻഡ്രോയിഡ് പ്ലാനെറ്റാണ് സ്ഥിരീകരണം നൽകിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പോസ്റ്ററും ആൻഡ്രോയിഡ് പ്ലാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട്. ഓൺലൈൻ ഇവന്റായിട്ടാകും ലോഞ്ച് നടത്തുക. മാർച്ച് 15ന് രാത്രി 8 മണി ( ഗ്രീൻവിച്ച് സമയം ) മണിക്കാണ് ലോഞ്ച് ആരംഭിക്കുക. ഷവോമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവിടങ്ങളിൽ എല്ലാം ലോഞ്ച് ഇവന്റ് ലൈവ് സ്ട്രീം ചെയ്യപ്പെടും. ഷവോമി 12 സീരീസിലെ ഏതൊക്കെ മോഡലുകൾ ആഗോള വിപണിയിൽ എത്തും എന്നതും കണ്ടറിയേണ്ട കാര്യമാണ്.

സാംസങ് ഗാലക്സി എ03 മുതൽ മോട്ടറോള എഡ്ജ് 30 പ്രോ വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എ03 മുതൽ മോട്ടറോള എഡ്ജ് 30 പ്രോ വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

ചൈനീസ്
 

മുകളിൽ സൂചിപ്പിച്ചത് പോലെ, ചൈനീസ് വിപണിയിൽ ഷവോമി 12 സീരീസിൽ മൂന്ന് മോഡലുകളാണ് കമ്പനി വിൽക്കുന്നത്. ഷവോമി 12, ഷവോമി 12 പ്രോ, ഷവോമി 12എക്സ് എന്നിവയാണ് ഷവോമി 12 സീരീസിൽ ചൈനയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണുകൾ. അതേ സമയം 12 സീരീസിൽ ഷവോമി അൾട്ര, ഷവോമി 12 ലൈറ്റ് മോഡലുകളും കമ്പനി അവതരിപ്പിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചന നൽകിയിരുന്നു. മാത്രമല്ല ഷവോമി 12 ലൈറ്റിന്റെ ചില റെൻഡറുകൾ അടുത്തിടെ ഓൺലൈനിൽ ചോരുകയും ചെയ്തിരുന്നു. ഈ ഡിവൈസ് എസ്ഡി778ജി അല്ലെങ്കിൽ സ്നാപ്പ്ഡ്രാഗൺ 7 സീരീസ് ചിപ്പിനൊപ്പം വരുമെന്നും പറയപ്പെടുന്നു.

ഷവോമി 12 സീരീസ് ഗ്ലോബൽ മാർക്കറ്റിൽ

ഷവോമി 12 സീരീസ് ഗ്ലോബൽ മാർക്കറ്റിൽ

ഷവോമി 12 സീരീസിന്റെ ആഗോള പതിപ്പ് ചൈനീസ് വേരിയന്റുകൾക്ക് സമാനമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുമെന്ന് കഴിഞ്ഞ മാസം പുറത്ത് വന്ന ഗീക്ക് ബെഞ്ച് ലിസ്റ്റിങ് സ്ഥിരീകരിച്ചിരുന്നു. ഷവോമി 12, ഷവോമി 12 പ്രോ സ്മാർട്ട്ഫോണുകൾ സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയാണ് ഫീച്ചർ ചെയ്യുന്നത്. അതേ സമയം ഷവോമി 12എക്സിന് കരുത്ത് പകരുന്നത് സ്നാപ്പ്ഡ്രാഗൺ 870 പ്രോസസറാണ്. മൂന്ന് 12 സീരീസ് മോഡലുകളും എംഐയുഐ 13 ഫീച്ചർ ചെയ്യുന്നു. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും 12 സീരീസ് മോഡലുകളിൽ നൽകിയിരിക്കുന്നു.

റെഡ്മി നോട്ട് 11ഇ പ്രോ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളുംറെഡ്മി നോട്ട് 11ഇ പ്രോ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

ഷവോമി 12

ഷവോമി 12 സീരീസിലെ സ്റ്റാൻഡേർഡ് മോഡൽ ആണ് ഷവോമി 12 സ്മാർട്ട്ഫോൺ. ഷവോമി 12 സ്മാർട്ട്ഫോണും ഷവോമി 12എക്സ് സ്മാർട്ട്ഫോണും 6.28 ഇഞ്ച് ഫുൾ എച്ചഡി പ്ലസ് അമോലെഡ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 1080 x 2400 പിക്‌സൽ റെസല്യൂഷനും ഷവോമി 12വിന്റെയും ഷവോമി 12എക്സിന്റെയും ഡിസ്പ്ലെയിൽ ഉണ്ട്. അത് പോലെ തന്നെ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനും ഈ ഡിവൈസുകളുടെ ഡിസ്പ്ലെയുടെ സവിശേഷതയാണ്.

ഷവോമി 12 പ്രോ

അതേ സമയം ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ കൂടുതൽ വലിയ ഡിസ്പ്ലെ ഫീച്ചർ ചെയ്യും. 6.73 ഇഞ്ച് ഡബ്ല്യൂക്യൂഎച്ച്ഡി പ്ലസ് ഇ5 അമോലെഡ് ഡിസ്പ്ലെ ആണ് ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന്റെ സവിശേഷത. 1440 x 3200 പിക്സൽസ് റെസല്യൂഷനും ഡിസ്പ്ലെയിൽ ഉണ്ട്. 120 ഹെർട്സ് വരുന്ന ഉയർന്ന റിഫ്രഷ് റേറ്റും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 1,500 nits പീക്ക് ബ്രൈറ്റ്നസും ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഫീച്ചർ ചെയ്യും.

ഈ മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾഈ മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾ

ക്യാമറ

ക്യാമറ ഡിപ്പാർട്ട്മെന്റിലും ഷവോമി 12 സീരീസ് സ്മാർട്ട്ഫോണുകൾ മികവ് പുലർത്തുന്നു. ഷവോമി 12 പ്രോയിൽ 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്707 സെൻസറാണ് പ്രൈമറി ക്യാമറയായി വരുന്നത്. 50 മെഗാ പിക്സൽ പോർട്രെയ്റ്റ് സെൻസർ, 50 മെഗാ പിക്സൽ അൾട്ര വൈഡ് ലെൻസ് എന്നിവയും ഉൾപ്പെടുന്നു. മറുവശത്ത്, ഷവോമി 12, 12എക്സ് എന്നീ മോഡലുകൾ 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്766 സെൻസർ പ്രൈമറി ക്യാമറയായും 13 മെഗാ പിക്സൽ അൾട്ര വൈഡ് ലെൻസും 5 മെഗാ പിക്സൽ മാക്രോ ഷൂട്ടറും ഓഫർ ചെയ്യുന്നു. മുൻ‌ വശത്ത്, മൂന്ന് ഡിവൈസുകളിലും 32 മെഗാ പിക്സൽ സെൽഫി ക്യാമറ സെൻസർ ഫീച്ചർ ചെയ്യുന്നു.

ബാറ്ററി

കൂടാതെ, ഷവോമി 12, 12എക്സ് സ്മാർട്ട്ഫോണുകൾ 4,500 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. ഒപ്പം 67 W ഫാസ്റ്റ് ചാർജിങിനും 50 W വയർലെസ് ചാർജിങിനും സപ്പോർട്ട് ലഭിക്കും. അതേ സമയം പ്രോ വേരിയന്റിൽ 4,600 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 120 W ഫാസ്റ്റ് വയർഡ് ചാർജിങ് ഫീച്ചറിനൊപ്പം 50 W വയർലെസ് ചാർജിങും 10 W റിവേഴ്സ് വയർലെസ് ചാർജിങും ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു നിലവിൽ ആഗോള വേരിയന്റുകളുടെ വില സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.

കിടിലൻ ഫീച്ചറുകളുമായി പോക്കോ എം4 പ്രോ 4ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുകളുമായി പോക്കോ എം4 പ്രോ 4ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിലെത്തി

ഷവോമി 12 സീരീസ് ഇന്ത്യ ലോഞ്ച്

ഷവോമി 12 സീരീസ് ഇന്ത്യ ലോഞ്ച്

നിലവിൽ, ഷവോമി 12 സീരീസിന്റെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നുമില്ല. നേരത്തെ പുറത്ത് വന്ന ചില റിപ്പോർട്ടുകൾ ഷവോമി 12എക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഷവോമി 12എക്സിന്റെ കളർ, സ്റ്റോറേജ് കോൺഫിഗറേഷനുകളെക്കുറിച്ചും റിപ്പോർട്ടുകൾ സൂചന നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഷവോമി ഇത് വരെ സ്ഥിരീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.

Best Mobiles in India

English summary
The Xiaomi 12 Series is one of the most eagerly awaited smartphone series by the Chinese smartphone maker Xiaomi. Launched in December last year, the smartphone series will have a global launch on March 15. The Xiaomi 12, Xiaomi 12 Pro and Xiaomi 12X are the smartphones in the Xiaomi 12 series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X