Xiaomi 12S Ultra: ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി

|

ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ്, ഷവോമി 12എസ് അൾട്ര സ്മാർട്ട്ഫോൺ ജൂലൈ 4ന് ലോഞ്ച് ചെയ്യും. ഏറ്റവും മികച്ച ഫീച്ചറുകളും ശേഷിയേറിയ ഹാർഡ്വെയറും ഷവോമി 12 എസ് അൾട്ര സ്മാർട്ട്ഫോണിൽ ഉറപ്പായും പ്രതീക്ഷിക്കാം. സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്സെറ്റ് കരുത്ത് പകരുന്ന ഡിവൈസിൽ നിന്നും മോശം പെർഫോമൻസ് പ്രതീക്ഷിക്കേണ്ടതില്ല. പുതിയ ഡിസൈനിൽ സ്വർണ നിറമുള്ള ഫ്രെയിമുകളും ബാക്ക് പാനലിൽ കോൺട്രാസ്റ്റിങ് ഷേഡുകളും നൽകിയിരിക്കുന്നു. ക്യാമറ ശേഷി സംബന്ധിച്ച് ധാരാളം റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ലെയ്ക ബ്രാൻഡഡ് ക്യാമറകൾ ഫീച്ചർ ചെയ്യുമെന്നല്ലാതെ മറ്റ് കാര്യങ്ങൾ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ലായിരുന്നു.

 
1 ഇഞ്ച് ക്യാമറ സെൻസറുമായി ഷവോമി 12എസ് അൾട്ര വരുന്നു

എന്നാൽ ഇപ്പോൾ ഷവോമി 12എസ് അൾട്രയുടെ ക്യാമറകൾ പൂർണ മഹത്വത്തിൽ വെളിപ്പടുത്തിയിരിക്കുകയാണ് കമ്പനി. ക്യാമറകൾ ഷവോമി 12എസ് അൾട്രയുടെ ഹൈലൈറ്റ് ഫീച്ചർ ആയിരിക്കുമെന്നാണ് കരുതുന്നത്. സോണി വികസിപ്പിച്ച 1 ഇഞ്ച് ( ഒരിഞ്ച് ) ടൈപ്പ് സെൻസറുമായിട്ടായിരിക്കും ഷവോമി 12എസ് അൾട്ര വിപണിയിൽ എത്തുകയെന്ന് കമ്പനി പ്രഖ്യാപിച്ച് കഴിഞ്ഞു. 1 ഇഞ്ച് ടെപ്പ് സെൻസർ ഡെവലപ്പ് ചെയ്യാൻ വേണ്ടി 15 മില്യൺ ഡോളർ ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. ഈ തുക ഷവോമിയും സോണിയും തമ്മിൽ വിഭജിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.


സോണിയുടെ ഒരിഞ്ച് സെൻസറുമായി Xiaomi 12S Ultra

1 ഇഞ്ച് ക്യാമറ സെൻസറുമായി ഷവോമി 12എസ് അൾട്ര വരുന്നു

പുതിയ സോണി IMX989 സെൻസറാണ് 1 ഇഞ്ച് സൈസിൽ വരുന്നത്. ബ്രാൻഡിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് സെൻസർ അരങ്ങേറ്റം കുറിക്കുന്നത് ഷവോമി 12എസ് അൾട്രയിലൂടെയും. ഒരിഞ്ച് സൈസിൽ എത്തുന്ന സോണി IMX989 സെൻസർ മികവ് പുലർത്തുമെന്ന് പ്രതീക്ഷിക്കാം. അതേ സമയം തന്നെ, സ്മാർട്ട്ഫോണുകളിൽ 1 ഇഞ്ച് സൈസ് വലിപ്പത്തിൽ വരുന്ന ആദ്യത്തെ സെൻസർ ഇത് ആണെന്ന് കരുതരുത്.

സോണി എക്സ്പീരിയ പ്രോ 1 സ്മാർട്ട്ഫോണിൽ ഇതിന് മുമ്പ് ഒരിഞ്ച് വലിപ്പമുള്ള കസ്റ്റം സെൻസർ ഫീച്ചർ ചെയ്തിരുന്നു. ഷാർപ്പ് അക്വോസ് ആർ6 സ്മാർട്ട്ഫോണും ഒരിഞ്ച് സൈസ് ഉള്ള സെൻസർ അവതരിപ്പിച്ചിട്ടുണ്ട്. സോണി എക്സപീരിയ പ്രോ 1 സ്മാർട്ട്ഫോണിലെ ഒരിഞ്ച് സെൻസർ വന്നത് 12 മെഗാ പിക്സൽ ലെൻസിന് ഒപ്പമാണ്. ഷാർപ്പ് അക്വോസ് ആർ6ൽ 20 മെഗാ പിക്സൽ ലെൻസുമാണ് ഉണ്ടായിരുന്നത്. പരിമിതികൾ ഉള്ള പെർഫോമൻസ് ആണ് ഇവ രണ്ടും കാഴ്ച വച്ചിരുന്നത്. ഒരിഞ്ച് സൈസിൽ വരുന്ന IMX989 സെൻസർ കൂടുതൽ മികവുറ്റ ഒപ്റ്റിക്സ് സപ്പോർട്ടുമായി വരുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാം.

യുപിഐ ആപ്പുകൾ ഏതുമായിക്കൊള്ളട്ടെ; സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാംയുപിഐ ആപ്പുകൾ ഏതുമായിക്കൊള്ളട്ടെ; സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാം

ഷവോമി 12എസ് അൾട്രയിൽ മികച്ച ക്യാമറ അനുഭവം നൽകാൻ ഈ പുതിയ സെൻസറിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഷവോമി 12എസ് അൾട്ര 50 മെഗാ പിക്സൽ പ്രൈമറി ലെൻസുമായി വരുമെന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്. വലിയ സൈസ് ഉള്ള സെൻസറും 50 മെഗാ പിക്സൽ ശേഷിയും കൂടി ചേരുമ്പോൾ വിപണിയിൽ തരംഗം സൃഷ്ടിക്കുവാൻ ഷവോമി 12എസ് അൾട്രയ്ക്ക് കഴിയും. അതി മനോഹരങ്ങളായ ചിത്രങ്ങളും ഷവോമി 12എസ് അൾട്രയിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ഈ ക്യാമറ സിസ്റ്റത്തിന്റെ ശേഷിയെ കുറിച്ചോ ഫീച്ചറുകളെ കുറിച്ചോ ഇത് വരെ ഒന്നും സ്ഥിരീകരിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്നാൽ സെൻസർ സൈസ് ഉയർന്ന് നിൽക്കുന്നതിനാൽ തന്നെ ഈ ക്യാമറയ്ക്ക് കൂടുതൽ ലൈറ്റ് ഉള്ളിലേക്ക് എടുക്കാൻ സാധിക്കും. ഇത് കൂടുതൽ മികച്ചതും ബ്രൈറ്റും ആയ ഫോട്ടോകൾ ലഭിക്കാൻ കാരണം ആകും.

 
1 ഇഞ്ച് ക്യാമറ സെൻസറുമായി ഷവോമി 12എസ് അൾട്ര വരുന്നു

പ്രൈമറി ക്യാമറ കൂടാതെ ഷവോമി 12 എസ് അൾട്രയിൽ മറ്റ് രണ്ട് ലെൻസുകൾ കൂടി പ്രതീക്ഷിക്കാവുന്നതാണ്. 48 മെഗാ പിക്സൽ വരുന്ന ടെലിഫോട്ടോ ലെൻസ് ആയിരിക്കും ഇതിൽ ഒന്ന്. 5x ഒപ്റ്റിക്കൽ സൂം ഓപ്ഷനും ഈ ടെലിഫോട്ടോ ലെൻസിൽ ഉണ്ടാവും. 48 മെഗാ പിക്സൽ ശേഷിയുള്ള അൾട്രാ വൈഡ് ലെൻസും ഡിവൈസിൽ പ്രതീക്ഷിക്കാവുന്നതാണ്. ലെയ്ക ഒപ്റ്റിക്സ് ബ്രാൻഡഡ് ആയിട്ടായിരിക്കും ഈ ക്യാമറകൾ വരുന്നത്.

വാട്സ്ആപ്പിൽ വലിയ മാറ്റങ്ങൾ; ഈ ഫീച്ചറുകൾ ഉടൻ ലഭ്യമാകുംവാട്സ്ആപ്പിൽ വലിയ മാറ്റങ്ങൾ; ഈ ഫീച്ചറുകൾ ഉടൻ ലഭ്യമാകും

Best Mobiles in India

English summary
Xiaomi's latest flagship, the Xiaomi 12S Ultra smartphone will be launched on July 4. The best features and capable hardware can be expected from the Xiaomi 12S Ultra smartphone. Don't expect poor performance from the device powered by the Snapdragon 8 Plus Gen 1 chipset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X