Home
Mobile

വൺപ്ലസിന്റെ കൊമ്പനും ഷവോമിയുടെ കൊല കൊമ്പനും; ഫ്ലാഗ്ഷിപ്പ് വിപണിയെ തീപിടിപ്പിക്കാൻ അവർ മുഖാമുഖമെത്തുന്നു

വൺപ്ലസിന്റെ കൊമ്പനും ഷവോമിയുടെ കൊല കൊമ്പനും

വൺപ്ലസ് അടുത്തിടെയാണ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഡിവൈസ് ആയ വൺപ്ലസ് 11 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ക്വാൽകോമിന്റെ ഏറ്റവും മികച്ച, അവരുടെ "ഫ്ലാഗ്ഷിപ്പ്" ചിപ്പ്സെറ്റായ സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറും ഡിവൈസിലുണ്ട്. എണ്ണം പറഞ്ഞ സ്പെക്സും ഫീച്ചറുകളും പുതിയ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിൽ വൺപ്ലസ് 11 5ജിയോട് പോരടിക്കാൻ ഷവോമി 13 പ്രോയും ഉടൻ വിപണിയിൽ എത്തും. ഈ സൂപ്പർ പോരാട്ടം വിപണിയിൽ ആരംഭിക്കുന്നതിന് മുമ്പ് രണ്ട് ഡിവൈസുകളും നമ്മുക്ക് ഒന്ന് താരതമ്യം ചെയ്ത് നോക്കാം (OnePlus 11 5G vs Xiaomi 13 Pro).


വൺപ്ലസ് 11 5ജി vs ഷവോമി 13 പ്രോ : ഡിസ്പ്ലെ

വൺപ്ലസ് 11 5ജി സ്മാർട്ട്ഫോൺ 6.7 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. എൽടിപിഒ 3.0, 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, ക്യൂ എച്ച്ഡി പ്ലസ് എന്നിവയെല്ലാം ഡിസ്പ്ലെയുടെ സവിശേഷതയാണ്. എച്ച്ഡിആർ10 പ്ലസ് സപ്പോർട്ടും 1300 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസും വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ ലേയറും വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഷവോമി 13 പ്രോ സ്മാർട്ട്ഫോൺ കർവ്ഡ് ശൈലിയിലുള്ള 10 ബിറ്റ് എൽടിപിഒ, 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. ക്യു എച്ച്ഡി പ്ലസ് റെസല്യൂഷൻ, എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ട്, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഡിസ്പ്ലെയുടെ സവിശേഷതയാണ്. 1900 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ് ( വൺപ്ലസ് 11 5ജിയെക്കാൾ ഉയർന്ന ) സപ്പോർട്ടും കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ഷവോമി 13 പ്രോ സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

OnePlus 11 5G vs Xiaomi 13 Pro : പെർഫോമൻസ്

വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണും ഷവോമി 13 പ്രോ സ്മാർട്ട്ഫോണും 4 എൻഎം ഫാബ്രിക്കേഷൻ പ്രോസസസിൽ നിർമിച്ച ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. 3.2 ഗിഗാ ഹെർട്സിൽ ക്ലോക്ക് ചെയ്‌ത ഒരു കോർട്ടക്സ് എക്സ്3 കോർ, 2.8 ഗിഗാ ഹെർട്സിൽ ക്ലോക്ക് ചെയ്‌ത രണ്ട് കോർട്ടക്സ് എ715 കോറുകൾ, 2.8 ഗിഗാ ഹെർട്സിൽ ക്ലോക്ക് ചെയ്‌ത രണ്ട് കോർട്ടക്സ് എ710 കോറുകൾ, 2.0 ഗിഗാ ഹെർട്സിൽ ക്ലോക്ക് ചെയ്‌ത മൂന്ന് കോർട്ട്ക്സ് എ510 കോറുകൾ എന്നിവയെല്ലാം ഈ കരുത്തൻ ചിപ്പ്സെറ്റിന്റെ ഹൃദയത്തിലുണ്ട്. അഡ്രിനോ 740 ജിപിയുവും ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറിൽ ലഭ്യമാണ്.

വൺപ്ലസ് 11 5ജി vs ഷവോമി 13 പ്രോ : ക്യാമറ ഡിപ്പാർട്ട്മെന്റ്

വൺപ്ലസ് 11 5ജി സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് വിപണിയിൽ എത്തുന്നത്. ഒഐഎസ് സപ്പോർട്ട് ഉള്ള 50 എംപി സോണി ഐഎംഎക്സ്890 പ്രൈമറി സെൻസർ, 48 എംപി അൾട്ര വൈഡ് ഷൂട്ടർ, 2x ഒപ്റ്റിക്കൽ സൂമിങ് സപ്പോർട്ട് ലഭിക്കുന്ന 32 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയെല്ലാമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

ഷവോമി 13 പ്രോ സ്മാർട്ട്ഫോണും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫീച്ചർ ചെയ്യുന്നത്. ഒഐഎസ് സപ്പോർട്ട് ലഭിക്കുന്ന 50 എംപി പ്രൈമറി ലെൻസ്, 50 എംപി അൾട്ര വൈഡ് സെൻസർ, 3.2x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുമായി വരുന്ന 50 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഷവോമി 13 പ്രോ സ്മാർട്ട്ഫോണിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ വരുന്ന ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും ഷവോമി 13 പ്രോ ഫീച്ചർ ചെയ്യുന്നു.

വൺപ്ലസ് 11 5ജി vs ഷവോമി 13 പ്രോ : ബാറ്ററിയും ചാർജിങ് സപ്പോർട്ടും

വൺപ്ലസ് 11 5ജി സ്മാർട്ട്ഫോൺ 5000 mAh ബാറ്ററിയാണ് ഫീച്ചർ ചെയ്യുന്നത്. 100W സൂപ്പർവൂക്ക് വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ട്. ഷവോമി 13 പ്രോ സ്മാർട്ട്ഫോൺ 4820 mAh ബാറ്ററിയും പായ്ക്ക് ചെയ്യുന്നു. 120W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഷവോമി 13 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

വൺപ്ലസ് 11 5ജി vs ഷവോമി 13 പ്രോ : വിപണിയിലെ ഏറ്റുമുട്ടൽ

56,999 രൂപ മുതലാണ് വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില വരുന്നത്. ഷവോമി 13 പ്രോ സ്മാർട്ട്ഫോൺ വയർലെസ് ചാർജിങ് പോലെയുള്ള അധിക ഫീച്ചറുകളും പായ്ക്ക് ചെയ്താവും വിപണിയിൽ എത്തുക. വൺപ്ലസ് 11 5ജിയ്ക്ക് സമാനമായ ഒരു പ്രൈസ് ടാഗ് കൂടി ഷവോമി 13 പ്രോയ്ക്ക് നൽകാൻ കമ്പനിക്ക് കഴിഞ്ഞാൽ വിപണിയിൽ തീപാറുന്ന പോരാട്ടം നമ്മുക്ക് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
OnePlus recently launched its latest flagship device, the OnePlus 11 5G smartphone, in the Indian market. The Xiaomi 13 Pro will also hit the market soon to take on the OnePlus 11 5G in the flagship segment. Let's compare the two devices before this super battle starts in the market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X