Home
Mobile

​ലൈക്കയുടെ കരുത്ത് ​കൈമുതൽ! ക്യാമറക്കണ്ണുകൊണ്ട് വിശ്വം കീഴടക്കാൻ ഷവോമി 13 പ്രോ എത്തി

ക്യാമറ നിർമാണത്തിൽ മികവിന്റെ പര്യായപദമാണ് ജർമ്മൻ ക്യാമറ നിർ​മാതാക്കളായ ​ലൈക്ക. ​അ‌തേ ​ലൈക്കയുമായി സഹകരിച്ചുകൊണ്ട് ഷവോമി നിർമിച്ച ഏറ്റവും മികച്ച സ്മാർട്ട്ഫോണായ ഷവോമി 13 പ്രോ ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. നേരത്തെ ​ചൈനയിൽ ഷവോമി 13 സീരീസ് പുറത്തിറക്കിയിരുന്നെങ്കിലും ആഗോള തലത്തിൽ പുറത്തിറക്കുന്നത് ഇപ്പാഴാണ്.

ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC ) 2023 ന് മുന്നോടിയായി ആണ് ഷവോമി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന ഷവോമി 13 പ്രോ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഷവോമി 13 സീരീസിലെ ഷവോമി 13, ഷവോമി 13 ​ലൈറ്റ് എന്നിവയും ആഗോളതലത്തിൽ കമ്പനി പുറത്തിറക്കി.

ക്യാമറക്കണ്ണുകൊണ്ട് വിശ്വം കീഴടക്കാൻ ഷവോമി 13 പ്രോ എത്തി

ക്യാമറ, പ്രോസസർ, ഡിസ്പ്ലേ എന്നിവയിലെല്ലാം ഏറെ മികവു പുലർത്തുന്ന ഷവോമി 13 പ്രോ ഇന്ത്യയിലും വിൽപ്പനയുണ്ടാകുമെന്ന് ഇതിനോടകം തന്നെ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളതാണ്. എന്നാൽ 13 സീരീസിലെ ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില എത്രയാണ്, എന്നുമുതലാണ് വിൽപ്പന ആരംഭിക്കുക എന്നുള്ള വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആഗോള ലോഞ്ചിങ് കഴിഞ്ഞതിനാൽ വരുംദിവസങ്ങളിൽ തന്നെ ഷേവോമി 13 പ്രോയുടെ വരവ് പ്രതീക്ഷിക്കാം. സെറാമിക് ബ്ലാക്ക് ആൻഡ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ വരുന്നത്. ഇന്ത്യയിൽ ഏറെ ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഷവോമി. അ‌തിനാൽത്തന്നെ നിരവധിപേർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷവോമി 13 പ്രോയുടെ ഫീച്ചറുകൾ പരിചയപ്പെടാം.

120Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്ന 6.73 ഇഞ്ച് E6 AMOLED ഡിസ്‌പ്ലേ യാണ് ഷവോമി 13 പ്രോയിൽ നൽകിയിരിക്കുന്നത്. ഡോൾബി വിഷൻ, എച്ച്‌ഡിആർ 10 പിന്തുണ എന്നിവ ഗംഭീരമായ കാഴ്ചാനുഭവം സമ്മാനിക്കാൻ സഹായിക്കും. 162.9 mm ഉയരവും 74.6 mm വീതിയും 8.3 mm കനവുമുള്ള 13 പ്രോയ്ക്ക് 210 ഗ്രാം ഭാരമുണ്ട്.

ക്യാമറക്കണ്ണുകൊണ്ട് വിശ്വം കീഴടക്കാൻ ഷവോമി 13 പ്രോ എത്തി

ക്വാൽക്കോമിന്റെ ഏറ്റവും കരുത്തുറ്റതും പുതിയതുമായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ് അ‌തിവേഗ പ്രവർത്തനം കാഴ്ചവയ്ക്കാനായി ഷവോമി 13 പ്രോയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതു കൂടാതെ 12ജിബി റാമും 512ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഷവോമി 13 പ്രോ വാഗ്ദാനം ചെയ്യുന്നു.

അടിസ്ഥാന വേരിയന്റിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും രണ്ടാം വേരിയന്റിന് 256 ജിബി സ്റ്റോറേജും മൂന്നാമത്തെ വേരിയന്റിന് 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഉണ്ട്. 120വാട്ട് ഫാസ്റ്റ് വയർഡും 50വാട്ട് വയർലെസ് ചാർജിങ്ങും ഉള്ള 4820എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

അ‌തിശക്തമായ ക്യാമറയാണ് ഷവോമി 13 പ്രോയിൽ ഉണ്ടാകുക എന്ന് ഇതിനോടകം ലോകം മുഴുവൻ അ‌റിഞ്ഞ കാര്യമാണ്. ​ലൈക്കയുമായുള്ള ഷവോമിയുടെ സഹകരണം തന്നെ ഈ സ്മാർട്ട്ഫോണിന് ഏറെ പ്രശസ്തി നൽകി എന്നുപറയാം. മറ്റ് ഘടകങ്ങൾ എല്ലാം മാറ്റിനിർത്തി ക്യാമറ മാത്രം വിലയിരുത്തിയാൽ പോലും 13 പ്രോ മറ്റ് മുൻനിര സ്മാർട്ട്ഫോണുകളെ പിന്നിലാക്കും എന്നാണ് പറയപ്പെടുന്നത്.

ക്യാമറക്കണ്ണുകൊണ്ട് വിശ്വം കീഴടക്കാൻ ഷവോമി 13 പ്രോ എത്തി

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50 മെഗാപിക്സൽ പ്രൈമറി സെൻസറും 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ സെൻസറും ഉള്ള ലൈക്ക പവർഡ് ട്രിപ്പിൾ ക്യാമറ മൊഡ്യൂളാണ് ഷവോമി 13 പ്രോയിൽ നൽകിയിരിക്കുന്നത്. മൂന്നാമത്തെ ക്യാമറ സെൻസർ 50 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറാണ്.

ഫ്രണ്ട് ക്യാമറയിലേക്ക് വരുമ്പോൾ, ഫുൾ-എച്ച്ഡി വീഡിയോ റെക്കോർഡിംഗ് ശേഷിയുള്ള 32 മെഗാപിക്സൽ ക്യാമറ ആണ് ഷവോമി നൽകിയിരിക്കുന്നത്. സ്റ്റിൽ ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ ഒരു 'ആധികാരിക' ലെയ്ക അനുഭവം വാഗ്ദാനം ചെയ്യുന്നതാണ് ഷവോമി 13 പ്രോ. അ‌ടുത്തിടെ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച ക്യാമറ കാണാൻ കഴിയുന്ന ഒരു സ്മാർട്ട്ഫോൺ ആയിരിക്കും 13 പ്രോ.

MIUI 14ൽ ആയിരിക്കും ഈ സ്മാർട്ട്​ഫോൺ പ്രവർത്തിക്കുക. ആഗോളതലത്തിൽ, ഷവോമി 13 പ്രോയുടെ വില 1,299 യൂറോ (ഏകദേശം 1.13 ലക്ഷം രൂപ) ആണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ​ചൈനീസ് വിപണിയിൽ ഷവോമി 13 പ്രോയുടെ 8 ജിബി+128 ജിബി വേരിയന്റ് ഏകദേശം 60,000 രൂപ പ്രാരംഭവിലയിലാണ് പുറത്തിറങ്ങിയത്.

More from GizBot

Best Mobiles in India

English summary
Xiaomi 13 Pro was released worldwide. Xiaomi has unveiled the 13 series of smartphones ahead of Mobile World Congress 2023 in Barcelona. The company has already officially confirmed that the Xiaomi 13 Pro, which excels in camera, processor, and display, will also be available in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X