Just In
- 7 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 9 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 22 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Movies
'സ്വിറ്റ്സർലാന്റിലെ കറുത്തമുത്തിയുടെ ശക്തി, അന്ന് പ്രാർഥിച്ചത് ഇക്കാര്യം'; വിവാഹ വാർഷിക ദിനത്തിൽ ദേവി ചന്ദന!
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്‍
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
Xiaomi 13 | ക്വാൽകോമിന്റെ പുത്തൻ എഞ്ചിനുമായി ഷവോമിയുടെ കാളക്കൂറ്റൻ; ഷവോമി 13 സീരീസ് വിപണിയിലേക്ക്
ഏറെ നാൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഷവോമി 13 സീരീസ് സ്മാർട്ട്ഫോണുകൾ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. രണ്ട് സ്മാർട്ട്ഫോണുകളാണ് ഷവോമിയുടെ ഏറ്റവും പുതിയ സീരീസിൽ ഉള്ളത്. ഷവോമി 13, ഷവോമി 13 പ്രോ എന്നിവ. ക്വാൽകോമിന്റെ പുതിയ ചിപ്പ്സെറ്റായ സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റാണ് ഷവോമി 13 സീരീസിലെ ഡിവൈസുകളുടെ ഹൃദയം. ചൈനയിൽ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ ക്യാമറകളടക്കം എണ്ണം പറഞ്ഞ ഫീച്ചറുകളുമായാണ് വരുന്നത്. 2023 ന്റെ തുടക്കത്തിൽ തന്നെ മറ്റ് രാജ്യങ്ങളിലും Xiaomi 13 സീരീസ് ലോഞ്ച് ചെയ്യും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഷവോമി 13 വില
രണ്ട് സ്മാർട്ട്ഫോണുകളും ചൈനയിൽ പ്രീ ഓഡർ ബുക്കിങിന് ഇപ്പോൾ ലഭ്യമാണ്. ഡിസംബർ 14 മുതൽ ഡിവൈസുകളുടെ സെയിൽ ആരംഭിക്കും. ഷവോമി 13 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 3,999 ( ഏകദേശം 47,300 രൂപ ) ആണ് വില വരുന്നത്. ഡിവൈസിന്റെ 12 ജിബി റാം, 512 ജിബി വേരിയന്റിന് 4,999 സിഎൻവൈയും ( എകദേശം 60,000 രൂപ ) വില വരും. 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 4,299 ( 51.000 രൂപ ) നൽകണം. 12 ജിബി റാം 256 ജിബി വേരിയന്റ് സിഎൻവൈ 4,599 ( 54,400 രൂപ ) എന്ന പ്രൈസ് ടാഗിലും വരുന്നു.

ഷവോമി 13 പ്രോ വില
ഷവോമി 13 പ്രോ സ്മാർട്ട്ഫോണിന് 4,999 സിഎൻവൈ ( ഏകദേശം 60,000 രൂപ ) മുതലാണ് വില വരുന്നത്. 8 ജിബി റാം, 128 ജിബി കോൺഫിഗറേഷനിൽ വരുന്ന ബേസ് മോഡലിനാണ് ഈ നിരക്ക്. 12 ജിബി റാം, 512 ജിബി വേരിയന്റിന് 6,229 സിഎൻവൈയും ( ഏകദേശം 74,500 രൂപ ) ചൈനയിൽ നൽകണം. ഷവോമി 13 സീരീസിലെ ഡിവൈസുകൾ കുറച്ച് കൂടി അഫോഡബിൾ ആയ റേഞ്ചിലാകും ഇന്ത്യയിൽ അവതരിപ്പിക്കുക.

ഷവോമി 13 ഫീച്ചറുകൾ
ഷവോമി 13 സ്മാർട്ട്ഫോൺ 6.36 ഇഞ്ച് വരുന്ന ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. ( 1080 x 2400 ) റെസല്യൂഷൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവ ഈ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. ഡോൾബി വിഷൻ സപ്പോർട്ട്, എച്ച്ഡിആർ 10 പ്ലസ്, എച്ച്എൽജി സപ്പോർട്ട്, 1,900 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഷവോമി 13 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു.

ലെയ്ക ട്യൂൺഡ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഷവോമി 13 സ്മാർട്ട്ഫോണിലുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ( ഒഐഎസ് ) സപ്പോർട്ടുള്ള 50 എംപി പ്രൈമറി സെൻസർ, ഒഐഎസും 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുമുള്ള 10 എംപി ടെലിഫോട്ടോ ലെൻസ്, 12 എംപി അൾട്ര വൈഡ് സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. 31 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്.

വൈഫൈ 6ഇ, 5ജി, വൈഫൈ ഡയറക്റ്റ്, അണ്ടർ ഡിസ്പ്ലെ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഷവോമി 13 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. 4500 mAh ബാറ്ററിയാണ് ഷവോമി 13 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 67W വയേർഡ് ചാർജിങ് സപ്പോർട്ട്, 50W വയർലെസ് ചാർജിങ് സപ്പോർട്ട് എന്നീ ഫീച്ചറുകളും ഷവോമി 13 സീരീസിലെ ബേസ് മോഡൽ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

ഷവോമി 13 പ്രോ ഫീച്ചറുകൾ
6.7 ഇഞ്ച് സൈസ് വരുന്ന എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലെയാണ് ഷവോമി 13 പ്രോ മോഡലിന്റെ ഹൈലൈറ്റ് ഫീച്ചറുകളിൽ ഒന്ന്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, എച്ച്ഡിആർ 10 സപ്പോർട്ട് എന്നിവയെല്ലാം ഷവോമി 13 പ്രോ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ഡിസ്പ്ലെയ്ക്ക് നൽകിയിരിക്കുന്നു.

ലെയ്ക്ക ട്യൂൺഡ് റിയർ ക്യാമറ സെറ്റപ്പ് സീരീസിലെ ഏറ്റവും മികച്ച ക്യാമറ സംവിധാനമാണ്. വൈഡ്, അൾട്ര വൈഡ്, ടെലിഫോട്ടോ ലെൻസ് എന്നിങ്ങനെ മൂന്ന് 50 എംപി ക്യാമറകളാണ് ഷവോമി 13 പ്രോ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ടെലിഫോട്ടോ ലെൻസ് 3.2 ഒപ്റ്റിക്കൽ സൂം സപ്പോർട്ടും ഫീച്ചർ ചെയ്യുന്നു. ഷവോമി 13, 13 പ്രോ സ്മാർട്ട്ഫോണുകൾ ആൻഡ്രോയിഡ് 13 ബേസ്ഡ് എംഐയുഐ 13 ഒഎസിലാണ് പ്രവർത്തിക്കുന്നത്.

ഷവോമി 13 പ്രോയും വൈഫൈ 6ഇ, 5ജി, വൈഫൈ ഡയറക്റ്റ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫീച്ചർ ചെയ്യുന്നു. ഷവോമി 13 പ്രോ സ്മാർട്ട്ഫോൺ 4820 mAh ബാറ്ററിയാണ് ഫീച്ചർ ചെയ്യുന്നത്. 120W വയേർഡ് ചാർജിങ് സപ്പോർട്ട്, 50W വയർലെസ് ചാർജിങ് സപ്പോർട്ട് എന്നിവയും ഷവോമി 13 പ്രോ സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470