Xiaomi 13 Ultra | കരുത്തൻ... കാഴ്ചയിലും സുന്ദരൻ; അടിപൊളി ഫീച്ചറുകളുമായി ഷവോമി 13 അൾട്രയെത്തുന്നു
ഷവോമി 13 അൾട്ര യൂറോപ്പിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തിരിക്കുകയാണ് കമ്പനി. ഏപ്രിലിൽ ചൈനയിലാണ് ഷവോമി 13 അൾട്ര ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പിന്നാലെ ഡിവൈസ് ഹോങ്കോങ്ങിലും പുറത്തിറക്കിയിരുന്നു. പിന്നാലെയാണ് ഷവോമിയുടെ പുത്തൻ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡൽ യൂറോപ്പിലും അവതരിപ്പിക്കപ്പെടുന്നത്. ഷവോമി 13 അൾട്ര സ്മാർട്ട്ഫോണിനെക്കുറിച്ച് വിശദമായി തന്നെ നോക്കാം.
ലെയ്‌കയുമായി സഹകരിച്ച് വികസിപ്പിച്ച ക്യാമറ സംവിധാനത്തിലൂടെ മികച്ച ക്യാമറ എക്സ്പീരിയൻസാണ് പുത്തൻ സ്മാർട്ട്ഫോണിൽ കമ്പനി ഓഫർ ചെയ്യുന്നത്. ഗൂഗിൾ, സാംസങ്, ഓപ്പോ, വിവോ, ആപ്പിൾ എന്നിങ്ങനെ എണ്ണം പറഞ്ഞ ബ്രാൻഡുകളുമായെല്ലാം ഏറ്റുമുട്ടാൻ ഉറച്ച് തന്നെയാണ് ഷവോമി പുതിയ ഡിവൈസ് അവതരിപ്പിക്കുന്നതും. ഫ്ലാഗ്ഷിപ്പ് സ്‌നാപ്പ്ഡ്രാഗൺ ചിപ്പ്‌സെറ്റ്, വൈബ്രന്റായ ക്യുഎച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്‌പ്ലെ, സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള വലിയ ബാറ്ററി, എന്നിവയാണ് ഷവോമി 13 അൾട്രയുടെ സവിശേഷതകളാണ്.

ഷവോമി 13 അൾട്ര (Xiaomi 13 Ultra) വില, ലഭ്യത (യൂറോപ്പ്) : ഷവോമി 13 അൾട്ര ഒരൊറ്റ വേരിയന്റാണ് നിലവിൽ ലഭ്യമാകുന്നത്. 12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ മോഡലിന് 1,499.99 യൂറോയാണ് (ഏകദേശം 1,33,300 രൂപ) വില വരുന്നത്. 140 യൂറോ വിലയുള്ള സ്മാർട്ട്ഫോണിന് ഒപ്പം ഒരു ഇൻസ്റ്റന്റ് ഫോട്ടോ പ്രിന്ററും സൗജന്യമായി ലഭിക്കും.
ഫോൺ ഓർഡർ ചെയ്യുന്നവർക്ക് 200 യൂറോയുടെ ട്രേഡ് ഇൻ ബോണസും ലഭിക്കും. ഷവോമി 13 അൾട്ര സ്മാർട്ട്ഫോൺ ബ്ലാക്ക്, ഒലീവ്, ഗ്രീൻ നിറങ്ങളിലാണ് സ്മാർട്ട്ഫോൺ യൂറോപ്പിൽ ലഭ്യമാകുക. ചൈനയിൽ മറ്റ് നിരവധി നിറങ്ങളിലും ഷവോമി 13 അൾട്ര സ്മാർട്ട്ഫോൺ ലഭ്യമാക്കിയിട്ടുണ്ട്. ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് ഷവോമി 13 അൾട്രയുടെ പ്രീ ഓർഡർ ആരംഭിച്ചിരിക്കുന്നത്. ജൂൺ 21 മുതൽ ഡിവൈസ് വിൽപ്പനയ്ക്കുമെത്തും.
ഷവോമി 13 അൾട്ര ഫീച്ചറുകൾ : ഷവോമി 13 അൾട്ര സ്മാർട്ട്ഫോണിന്റെ ഏക വേരിയന്റ് 12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും ഫീച്ചർ ചെയ്യുന്നു. സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന എംഐയുഐ 14 ഒഎസിലാണ് ഷവോമി 13 അൾട്ര പ്രവർത്തിക്കുന്നത്. 5000 mAh ബാറ്ററിയും ഷവോമി 13 അൾട്ര സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. 90W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഫോണിന് ലഭിക്കുന്നത്.
50W വയർലെസ് ചാർജിങ് സപ്പോർട്ടും ഷവോമി 13 അൾട്രയുടെ സവിശേഷതയാണ്. ഷവോമി 13 അൾട്ര കർവ്ഡ് എഡ്ജുകളുമായി വരുന്ന 6.73 ഇഞ്ച് 2കെ എൽടിപിഒ അമോലെഡ് പാനലാണ് ഡിസ്പ്ലെയായി കൊടുത്തിരിക്കുന്നത്. സ്‌ക്രീനിൽ ഡോൾബി വിഷൻ സപ്പോർട്ട്, എച്ച്‌ഡിആർ 10 പ്ലസ് എന്നിവയും നൽകിയിരിക്കുന്നു. 2,600 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്നസ്, 120 Hz വരുന്ന വേരിയബിൾ റിഫ്രഷ് റേറ്റ്, സെൽഫി ക്യാമറയ്ക്കായി പഞ്ച് ഹോൾ കട്ടൌട്ട് എന്നിവയും ഡിസ്പ്ലെയിലുണ്ട്.
ഷവോമി 13 അൾട്ര സ്മാർട്ട്ഫോൺ 1 ഇഞ്ച് സോണി ഐഎംഎക്സ്989 50 എംപി പ്രൈമറി സെൻസറാണ് പായ്ക്ക് ചെയ്യുന്നത്. എഫ്/1.9 മുതൽ എഫ്/4.0 വരെയായി ക്രമീകരിക്കാവുന്ന വേരിയബിൾ അപ്പേർച്ചറുമുണ്ട്. 50 എംപി അൾട്ര വൈഡ് ലെൻസും രണ്ട് 50 എംപി ടെലിഫോട്ടോ സെൻസറുകളും ഷവോമി 13 അൾട്രയിലുണ്ട്. ലെയ്കയുമായി സഹകരിച്ചാണ് ക്യാമറകൾ വികസിപ്പിച്ചിരിക്കുന്നത്. 32 എംപി സെൽഫി ക്യാമറകളും ഷവോമി 13 അൾട്ര ഫീച്ചർ ചെയ്യുന്നു.


Click it and Unblock the Notifications








