Just In
- 1 hr ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 3 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
- 4 hrs ago
ആൻഡ്രോയിഡ് വിപണിയുടെ ഒരേയൊരു രാജാവ്; എഴുന്നെള്ളിപ്പ് എണ്ണം പറഞ്ഞ ഫീച്ചറുകളുമായി
- 5 hrs ago
വിശ്വവിജയത്തിന് പുറപ്പെട്ട് സാംസങ്ങിന്റെ എസ് 23 സീരീസ്, മുന്നിൽനിന്ന് നയിക്കുന്നത് എസ്23 അൾട്ര
Don't Miss
- News
മേഘാലയയിൽ തനിച്ച് പോരാടാൻ ബിജെപി; 60 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, നാഗാലാന്റിൽ മത്സരം 20 സീറ്റിൽ
- Lifestyle
അശ്വതി - രേവതി വരെ ജന്മനക്ഷത്രദോഷ പരിഹാരം: 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
- Sports
IND vs NZ: നേടിയത് റെക്കോര്‍ഡ് ജയം, പക്ഷെ ഇന്ത്യക്ക് ചില പിഴവ് പറ്റി! ഒരു നീക്കം സൂപ്പര്‍
- Automobiles
ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം
- Finance
റിസ്കില്ലാതെ 18 ലക്ഷം സ്വന്തമാക്കാന്‍ ആവര്‍ത്തന നിക്ഷേപം; ആര്‍ഡി തുടങ്ങുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിക്കാം
- Movies
'അത്ഭുതകരമയ സ്ക്രിപ്റ്റ് കണ്ടിട്ടുള്ളത് രണ്ട് സ്ഥലങ്ങളിൽ, പപ്പേട്ടൻ തന്നെയായിരുന്നു ആ ഗന്ധർവൻ'; ഗണേഷ് കുമാർ
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
Xiaomi 13 | കാത്തിരിപ്പിനൊടുവിൽ എഴുന്നെള്ളത്ത്; ഷവോമിയുടെ കൊമ്പന്മാർ ഡിസംബർ 1നെത്തും
ഷവോമിയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും ഏതാണ്ട് അവസാനമാകുകയാണ്. ഷവോമി 13 സീരീസ് മോഡലുകൾ ഡിസംബർ ഒന്നിന് ലോഞ്ച് ചെയ്യും. ചൈനയിലാണ് ഡിസംബർ ഒന്നിന് Xiaomi 13 സീരീസിലെ ഡിവൈസുകൾ അവതരിപ്പിക്കപ്പെടുന്നത്. ഷവോമി 13, ഷവോമി 13 പ്രോ എന്നീ രണ്ട് ഡിവൈസുകളാണ് 13 സീരീസിൽ കമ്പനി ലോഞ്ച് ചെയ്യുക.

എംഐയുഐ 14 ഒഎസുമായിട്ടാണ് ഷവോമി 13, ഷവോമി 13 പ്രോ മോഡലുകൾ എത്തുന്നത്. ഇക്കാര്യത്തിൽ ഷവോമി ഔദ്യോഗിക സ്ഥിരീകരണം നൽകിക്കഴിഞ്ഞു. ഷവോമി 13 സീരീസിനൊപ്പം രണ്ട് ഉത്പന്നങ്ങൾ കൂടി ഷവോമി അവതരിപ്പിക്കുന്നുണ്ട്. ഷവോമിയുടെ വാച്ച് എസ്2, ബഡ്സ് 4 TWS ഇയർബഡ്സ് എന്നിവയാണ് ചൈനയിൽ ഡിസംബർ ഒന്നിന് പുറത്തിറങ്ങുന്ന മറ്റ് ഗാഡ്ജറ്റുകൾ.

ഷവോമി 13 സീരീസിലെ ഡിവൈസുകളെക്കുറിച്ചുണ്ടായിരുന്ന ഏറ്റവും വലിയ റൂമറുകളിൽ ഒന്ന് ഡിവൈസുകളിൽ ലഭ്യമാകുന്ന ക്യാമറ സെൻസറുകളെക്കുറിച്ചാണ്. എല്ലാ അഭ്യൂഹങ്ങൾക്കും അവസാനം കുറിച്ച് 13 സീരീസിലെ സ്മാർട്ട്ഫോണുകൾ ലെയ്ക്ക സെൻസറുകളുമായി വരുമെന്ന് ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്. ഷവോമി പങ്കിട്ട ഔദ്യോഗിക പോസ്റ്ററിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്.

ഷവോമി 13, ഷവോമി 13 പ്രോ സ്മാർട്ട്ഫോണുകൾ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 ഒക്ട കോർ പ്രോസസർ പാക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ശരിയാണെങ്കിൽ ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ എണ്ണം പറഞ്ഞ മോഡലുകൾ ആയിരിക്കും ഷവോമി 13, ഷവോമി 13 പ്രോ സ്മാർട്ട്ഫോണുകൾ എന്ന കാര്യത്തിൽ തർക്കം കാണില്ല.

ഷവോമി 13 പ്രോ സ്മാർട്ട്ഫോൺ അടുത്തിടെ ഗീക്ക്ബെഞ്ചിൽ ലിസ്റ്റ് ചെയ്ചതായി കണ്ടെത്തിയിരുന്നു. 2210132C എന്ന മോഡൽ നമ്പറുമായിട്ടാണ് ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ ഷവോമി 13 പ്രോ മോഡൽ വരുന്നത്. 2.2 ഗിഗാഹെർട്സ് സ്പീഡ് ഉള്ള മൂന്ന് എഫിഷ്യൻസി കോറുകൾ ഉള്ള ഒക്ട കോർ പ്രോസസറുമായാണ് ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പെ തന്നെ പ്രൈമറി കോർ 3.19 ഗിഗാഹെർട്സ് ക്ലോക്ക് സ്പീഡും ഓഫർ ചെയ്യുന്നു.

മോഡൽ നമ്പർ 2210132C ൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഡിവൈസ് സിംഗിൾ കോർ, മൾട്ടി കോർ ടെസ്റ്റുകളിൽ യഥാക്രമം 1504 ഉം 5342 ഉം പോയിന്റുകൾ സ്കോർ ചെയ്തെന്നാണ് ഗീക്ക്ബെഞ്ച് റിപ്പോർട്ട്. ഗീക്ക്ബെഞ്ച് റെക്കോർഡ്സ് അനുസരിച്ച് ലിസ്റ്റ് ചെയ്തിരിക്കുന്ന ഡിവൈസ് ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

ഷവോമി 13 പ്രോ സ്മാർട്ട്ഫോൺ 12 ജിബി റാം പാക്ക് ചെയ്യുമെന്നും സൂചനകൾ ഉണ്ട്. 2 കെ റെസല്യൂഷൻ ഉള്ള 6.7 ഇഞ്ച് സാംസങ് ഇ6 അമോലെഡ് ഡിസ്പ്ലെയാണ് ഷവോമി 13 പ്രോ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നത്. ഡിവൈസിന്റെ സ്ക്രീൻ 120 ഹെർട്സ് റിഫ്രഷ് റേറ്റും ഓഫർ ചെയ്യും.

റൂമറുകൾ അനുസരിച്ച് രണ്ട് റാം വേരിയന്റുകളായിരിക്കും ഷവോമി 13 പ്രോ സ്മാർട്ട്ഫോൺ ഓഫർ ചെയ്യുക. 8 ജിബി, 12 ജിബി റാം ഓപ്ഷനുകൾ. 128 ജിബി, 256 ജിബി, 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളിലും ഷവോമി 13 പ്രോ സ്മാർട്ട്ഫോൺ ലഭ്യമാകും.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഷവോമി 13 സീരീസിലെ സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കുന്നത്. 50 എംപി സോണി ഐഎംഎക്സ്989 സെൻസറായിരിക്കും പ്രൈമറി ക്യാമറയായി ഡിവൈസിൽ ഉണ്ടായിരിക്കുക. 50 എംപി അൾട്ര വൈഡ് ആംഗിൾ ലെൻസും 50 എംപി ടെലിഫോട്ടോ ലെൻസും ഈ റിയർ ക്യാമറ സജ്ജീകരണത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ഫ്രണ്ട് ക്യാമറയും ഷവോമി 13 സീരീസിലെ ഡിവൈസുകൾ പാക്ക് ചെയ്യാൻ സാധ്യതയുണ്ട്. 4800 mAh ബാറ്ററി, 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ ഫീച്ചറുകളും ഈ സീരീസിലെ ഡിവൈസുകളിൽ പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും എല്ലാ അഭ്യൂഹങ്ങളും ഡിസംബർ 1ന് അവസാനിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470