Home
Mobile

ലോകം കീഴടക്കാൻ ഷവോമിയുടെ പുത്തൻ സ്മാട്ട്ഫോണുകൾ രംഗത്ത്! 13Tയും 13T പ്രോയും എത്തിയത് കിടിലൻ ഫീച്ചറുകളോടെ

സ്മാർട്ട്ഫോൺ വിപണിയിൽ കുതിപ്പിന് ലക്ഷ്യമിട്ട് ഷവോമി രണ്ട് പുത്തൻ സ്മാർട്ട്ഫോണുകൾ ആഗോള വിപണിയിൽ അ‌വതരിപ്പിച്ചു. ചൊവ്വാഴ്ച (സെപ്റ്റംബർ 26) ബെർലിനിൽ നടന്ന ആഗോള ലോഞ്ച് ഇവന്റിൽ ഷവോമി 13T (Xiaomi 13T), ഷവോമി 13T പ്രോ Xiaomi 13T Pro) എന്നീമോഡലുകളാണ് ലോഞ്ച് ചെയ്തത്.

ആഗോളതലത്തിൽ ലോഞ്ച് ചെയ്തെങ്കിലും യൂറോപ്യൻ വിപണിയിലാണ് ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാക്കിയിരിക്കുന്നത്. യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ വിപണികൾക്കായുള്ള ലോഞ്ച് പ്ലാനുകൾ ഷവോമി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പ്രധാന സ്മാർട്ട്ഫോൺ വിപണിയെന്ന നിലയിൽ ഇന്ത്യയിലേക്ക് അ‌ധികം ​വൈകാതെ ഷവോമി 13T മോഡലുകൾ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോകം കീഴടക്കാൻ ഷവോമിയുടെ പുത്തൻ സ്മാട്ട്ഫോണുകൾ രംഗത്ത്!

ആകർഷകമായ ഫീച്ചറുകളോടെയാണ് ഈ രണ്ട് സ്മാർട്ട്ഫോണുകളും അ‌വതരിപ്പിച്ചിരിക്കുന്നത്. 6.67 ഇഞ്ച് ഒഎൽഇഡി പാനലുകൾ 144 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റ്, ലൈക്ക ട്യൂൺ ചെയ്‌ത 50 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ, തുടങ്ങി മികച്ച ഫീച്ചറുകൾ ഈ ഫോണുകളിലുണ്ട്. ആൽപൈൻ ബ്ലൂ, മെഡോ ഗ്രീൻ, ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാകും.

ഷവോമി 13T സവിശേഷതകൾ: 144Hz റിഫ്ഷ് റേറ്റ്, 2712×1200 പിക്സൽ റെസലൂഷൻ, 2600-nits പീക്ക് ​ബ്രൈറ്റ്നസ്, ഡോൾബി വിഷൻ പിന്തുണ, ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയുള്ള 6.67 ഇഞ്ച് AMOLED സ്‌ക്രീനാണ് ഈ മോഡലിൽ ഉള്ളത്. മീഡിയടെക് ഡൈമൻസിറ്റി 8200 അൾട്ര ചിപ്സെറ്റാണ് 13ടിയുടെ കരുത്ത്.

8/12 ജിബി റാമും 256 ജിബി സ്റ്റോറേജും 13T ​േ​മാഡലിൽ നൽകിയിട്ടുണ്ട്. അണ്ടർ സ്‌ക്രീൻ ഫിംഗർപ്രിന്റ് റീഡർ, ഫേസ് അൺലോക്ക് ഓപ്ഷൻ, 5G സപ്പോർട്ട്, NFC, IP68 റേറ്റിംഗ്, ബ്ലൂടൂത്ത് 5.4, USB-C 2.0 പോർട്ട്, GPS, WiFi 6 എന്നിവയും ഫോണിലുണ്ട്. 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്.

50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 20 മെഗാപിക്സൽ സെൽഫി സെൻസർ എന്നിവ രണ്ട് മോഡലുകളിലും ഒരേപോലെ തന്നെയാണ്. അ‌തേപോലെ ആൻഡ്രോയിഡ് 13-ൽ MIUI 14-നൊപ്പം രണ്ട് ഫോണുകളും എത്തുന്നു. നാല് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഷവോമി 13T പ്രോയുടെ സവിശേഷതകൾ: 144Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ പിന്തുണ, 2712×1200 റെസല്യൂഷൻ, 2600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, ഗൊറില്ല ഗ്ലാസ് 5 ഷീൽഡ് എന്നിവയുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ മോഡലിലും നൽകിയിരിക്കുന്നത്. മീഡിയടെക് ഡിമെൻസിറ്റി 9200+ ചിപ്സെറ്റാണ് ഈ പ്രോ മോഡലിന്റെ കരുത്ത്.

ഷവോമി 13T മോഡലിൽ നൽകിയിരിക്കുന്നതുപോലെ തന്നെ 50MP+50MP+12MP ട്രിപ്പിൾ റിയർ ക്യാമറയും 20MP ഫ്രണ്ട് ക്യാമറയുമാണ് ഈ പ്രോ ​മോഡലിലും ഉള്ളത്. എങ്കിലും പ്രോയിലെ ടെലിഫോട്ടോ ക്യാമറയ്ക്ക് OIS പിന്തുണയുണ്ട്. പിൻ ക്യാമറയിൽ നിന്ന് 8K24 fps വരെയും ഫ്രണ്ടിൽ നിന്ന് 1080p വരെയും ഷൂട്ട് ചെയ്യാം.

13T പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi 7, ബ്ലൂടൂത്ത് 5.4, GPS, ഗലീലിയോ, GLONASS, Beidou NavIC, ഒരു USB ടൈപ്പ്-C പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഫോൺ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസറിനൊപ്പം, AI ഫേസ് അൺലോക്ക് ഫീച്ചറിനെയും പിന്തുണയ്ക്കുന്നു. ഗെയിമിംഗിനായി ഒരു എക്സ്-ആക്സിസ് ലീനിയർ വൈബ്രേഷൻ മോട്ടോർ ഇതിൽ ഉൾപ്പെടുന്നു.

ലോകം കീഴടക്കാൻ ഷവോമിയുടെ പുത്തൻ സ്മാട്ട്ഫോണുകൾ രംഗത്ത്!

ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്സിമിറ്റി സെൻസർ, ലീനിയർ മോട്ടോർ, ഐആർ ബ്ലാസ്റ്റർ, ഫ്ലിക്കർ സെൻസർ, കളർ സെൻസർ എന്നിവ ഉൾപ്പെടുന്ന സെൻസറുകളാണ് 13T പ്രോയുടെ ബോർഡിലുള്ളത്. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ഡ്യുവൽ സ്പീക്കറുകളും ഈ ഹാൻഡ്‌സെറ്റിന്റെ സവിശേഷതയാണ്. ഈ രണ്ട് മോഡലുകളും പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68-റേറ്റുചെയ്തിരിക്കുന്നു.

12/16GB റാമും 256/512GB/1TB സ്റ്റോറേജുമായാണ് 13T പ്രോ വരുന്നത്. 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000 mAh ബാറ്ററിയും ഇതിലുണ്ട്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ സ്റ്റാൻഡേർഡ് മോഡിൽ വെറും 24 മിനിറ്റിലും ബൂസ്റ്റ് മോഡിൽ 19 മിനിറ്റിലും ബാറ്ററി പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ നിറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഷവോമി 13T പ്രോയുടെ യൂറോപ്പിലെ വില 12GB+ 256GB വേരിയന്റിന് 799 യൂറോ (ഏകദേശം 70,440 രൂപ) മുതൽ ആരംഭിക്കുന്നു. 12GB+ 512GB വേരിയന്റിന് 899 യൂറോ (ഏകദേശം 79,255 രൂപ) ആണ് വില. 13T യുടെ 8GB+ 256GB വേരിയന്റ് വില 649 യൂറോ മുതൽ (ഏകദേശം 57,215 രൂപ) ആരംഭിക്കുന്നു.

Best Mobiles in India

English summary
Xiaomi has launched two new smartphones in the global market. The Xiaomi 13T and Xiaomi 13T Pro models were launched at a global launch event held in Berlin on September 26. The Xiaomi 13T Pro runs on a MediaTek Dimensity 9200+ SoC, while the vanilla model comes with a MediaTek Dimensity 8200 Ultra SoC.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X