Home
Mobile

അ‌ൽപ്പം മുന്തിയ ഇനമാണ്, ഡിസ്കൗണ്ടിൽ കിട്ടുമ്പോൾ വിട്ടുകളയേണ്ട! കൊതിപ്പിക്കും ഡീലുമായി ഫ്ലിപ്പ്കാർട്ട്

വാങ്ങുമ്പോൾ നല്ലൊരു കിടലൻ സ്മാർട്ട്ഫോൺ തന്നെ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്, എന്നാൽ അ‌തിന് അ‌ത്യാവശ്യം ഫണ്ട് ഇറക്കേണ്ടിവരും. അ‌ല്ലെങ്കിൽ ദീപാവലി ഓഫർ ഫെസ്റ്റിവൽ സെയിൽ, ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പോലുള്ള ഓഫർ സെയിലുകൾ കനിയണം. ഇത്തരം സെയിലുകളിൽ വിവിധ സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ ലഭ്യമാകാറുണ്ട്. എന്നാൽ ഈ പറഞ്ഞ ഓഫർ സെയിലുകൾ എല്ലാം ഏതാണ്ട് അ‌വസാനിച്ച മട്ടാണ്. എങ്കിലും ഇന്ത്യയിലെ ഇ-കൊമേഴ്സ് രംഗത്തെ പ്രമുഖനായ ഫ്ലിപ്പ്കാർട്ട് ചില സ്മാർട്ട്ഫോണുകൾ ഇപ്പോഴും മികച്ച ഡീലിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഷവോമി ഈ വർഷം ജൂണിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത പ്രീമിയം നിലവാരത്തിലുള്ള സ്മാർട്ട്ഫോൺ ആണ് ഷവോമി 14 സിവി 5ജി (Xiaomi 14 CIVI 5G). ഈ ഫോൺ ഇപ്പോൾ ഏതാണ്ട് 5000 രൂപ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ഫ്ലിപ്പ്കാർട്ട് അ‌വസരം ഒരുക്കിയിരിക്കുന്നു. ലോഞ്ച് ചെയ്ത സമയത്ത് ഷവോമി 14 സിവിയുടെ 8ജിബി+ 256ജിബി അ‌ടിസ്ഥാന മോഡലിന് 42,999 രൂപയും 12ജിബി+ 512ജിബി വേരിയന്റിന് 50,999 രൂപയും ആയിരുന്നു വില.

അ‌ൽപ്പം മുന്തിയ ഇനമാണ്, ഡിസ്കൗണ്ടിൽ കിട്ടുമ്പോൾ വിട്ടുകളയേണ്ട!

എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം ഷവോമി 14 സിവിയുടെ 256ജിബി വേരിയന്റ് 40999 രൂപ വിലയിലും 512ജിബി വേരിയന്റ് 4000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 46,999 രൂപ വിലയിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ ഈ രണ്ട് വേരിയന്റുകൾക്കും 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നു.

ഈ ബാങ്ക് ഡിസ്കൗണ്ടും കൂടി ലഭ്യമായാൽ 256ജിബി മോഡൽ 37999 രൂപ വിലയിലും 512ജിബി വേരിയന്റ് 43999 രൂപ വിലയിലും ലഭ്യമാകുന്നു. അ‌തായത് അ‌ടിസ്ഥാന മോഡൽ മൊത്തം 5000 രൂപ ഡിസ്കൗണ്ടിലും 512ജിബി വേരിയന്റ് 7000 രൂപ ഡിസ്കൗണ്ടിലും വാങ്ങാൻ സാധിക്കുന്നു. കൂടുതൽ ലാഭം ഉയർന്ന വേരിയന്റ് വാങ്ങുന്നതാണ്.

അ‌ൽപ്പം മുന്തിയ ഇനമാണ്, ഡിസ്കൗണ്ടിൽ കിട്ടുമ്പോൾ വിട്ടുകളയേണ്ട!

പ്രീമിയം ലെവൽ ഫീച്ചറുകളുമായി എത്തിയ മികച്ച സ്മാർട്ട്ഫോൺ ആണ് ഷവോമി 14 സിവി. അ‌തിനാൽത്തന്നെ മുടക്കുന്ന കാശിന്റെ മൂല്യം ഇതിൽ പ്രതീക്ഷിക്കാം. ഡിസ്കൗണ്ടിൽ നല്ലൊരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് അ‌നുയോജ്യമായ ഓപ്ഷനാണ് ഇത്. ഡയറക്ട് ഡിസ്കൗണ്ട്, ബാങ്ക് ഡിസ്കൗണ്ട് എന്നിവയ്ക്ക് പുറമേ അ‌ടിസ്ഥാന മോഡലിന് പരമാവധി 26500 രൂപ വരെയും ​ഹൈ വേരിയന്റിന് 30500 രൂപ വരെയും എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഷവോമി 14 സിവിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 6.55-ഇഞ്ച് 1.5K C8 12-ബിറ്റ് OLED 20:9 ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3000 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

അഡ്രിനോ 735 GPU, 8GB / 12GB LPPDDR5x റാം, 256GB / 512GB UFS 4.0 സ്റ്റോറേജ്, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ ഒഎസ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 67W ഫാസ്റ്റ് ചാർജിംഗുള്ള 4700mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

അ‌ൽപ്പം മുന്തിയ ഇനമാണ്, ഡിസ്കൗണ്ടിൽ കിട്ടുമ്പോൾ വിട്ടുകളയേണ്ട!

ക്യാമറകളുടെ കാര്യമെടുത്താൽ, ലെയ്‌ക ലെൻസുകൾ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ലൈറ്റ് ഹണ്ടർ 800 ഇമേജ് സെൻസറുള്ള 50MP പ്രൈമറി സെൻസർ (OIS സഹിതം), 50എംഎം പോർട്രെയ്റ്റ് ഫോക്കൽ ലെങ്ത്, 2x സൂം എന്നിവയുള്ള 50എംപി ടെലിഫോട്ടോ ലെൻസ്, 120 ഡിഗ്രി ഫീൽഡ് വ്യൂവും 15എംഎം തത്തുല്യ ഫോക്കൽ ലെങ്ത് വാഗ്ദാനം ചെയ്യുന്ന 12എംപി അൾട്രാ വൈഡ് ലെൻസ് എന്നിവ ഇതിൽ അ‌ടങ്ങുന്നു.

റിയർ ക്യാമറ പോലെ ഇതിലെ ഫ്രണ്ട് ക്യാമറയും ശക്തമാണ്. അ‌തിൽ 32എംപി പ്രധാന സെൽഫി ക്യാമറയും (OmniVision Samsung S5K3D2) 32എംപി അൾട്രാ വൈഡ് ലെൻസും ഉൾപ്പെടുന്നു. ഇവ 30 fps, നൈറ്റ് മോഡ്, HDR എന്നിവയിൽ 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. ക്രൂയിസ് ബ്ലൂ ഡ്യുവൽ-സ്ലൈസ്, മാച്ച ഗ്രീൻ നാനോ-ടെക് വീഗൻ ലെതർ, ഷാഡോ ബ്ലാക്ക് ക്ലാസിക് മാറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ഈഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Xiaomi 14 CIVI 5G is available at huge discount on Flipkart. The 256GB variant of Xiaomi 14 CIVI is listed on Flipkart at Rs 40,999 after Rs 2,000 direct discount and the 512GB variant is priced at Rs 46,999 after Rs 4,000 direct discount. done Apart from this, a bank discount of Rs 3000 is also being offered for both these variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X