ഡിസ്കൗണ്ട് കണ്ടാൽ ആരും ഈ ഷവോമി ഫോൺ വാങ്ങിപ്പോകും; കമ്പനി ഡിസ്കൗണ്ട് ഇതിന്റെ ഏഴയലത്ത് എത്തില്ല!
ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ മികച്ച ഡിസ്കൗണ്ടുകൾ സഹിതം ലഭ്യമായ നിരവധി സ്മാർട്ട്ഫോണുകൾ നമ്മൾ പരിചയപ്പെട്ടു. എന്നാൽ ചില സ്മാർട്ട്ഫോണുകൾ മികച്ച ഡിസ്കൗണ്ട് ഉണ്ടായിരുന്നിട്ടും നമ്മൾ കാണാതെ പോയിട്ടുമുണ്ട്. അത്തരത്തിൽ കാണാതെ പോയ ഒരു ഡിസ്കൗണ്ട് ആണ് ഷവോമി 14 സിവി (Xiaomi 14 Civi) മോഡലിന്റേത്. ഇപ്പോൾ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ അവസാനിച്ചു, എന്നാൽ ഈ ഷവോമി സ്മാർട്ട്ഫോൺ ഡിസ്കൗണ്ടിൽ വാങ്ങാൻ പറ്റിയില്ല എന്നതിൽ നിരാശവേണ്ട, കാരണം റിപ്പബ്ലിക് ഡേ സെയിൽ അവസാനിച്ചിട്ടും ആമസോൺ മികച്ച ഡിസ്കൗണ്ട് തന്നെ ഷവോമി 14 സിവി മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്.
ഡിസ്കൗണ്ട് കിങ് എന്ന് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഷവോമി 14 സിവി മോഡലിനെ വിളിക്കാം. കാരണം, ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഷവോമി 14 സിവിയുടെ 8ജിബി+ 256ജിബി അടിസ്ഥാന മോഡൽ 42,999 രൂപ പ്രാരംഭ വിലയിലും 12ജിബി+ 512ജിബി വേരിയന്റ് 50,999 രൂപ വിലയിലും ആണ് എത്തിയത്.

നിലവിൽ ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ യഥാക്രമം 33999 രൂപ, 35999 രൂപ വിലകളിലാണ് ഷവോമി 14 സിവി മോഡലുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 9000 രൂപ വിലക്കുറവിൽ. ഈ ഡയറക്ട് വിലക്കുറവിന് പുറമേ 6000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഷവോമി ഈ മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്.
ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ ഷവോമി 14 സിവി ഔദ്യോഗിക വെബ്സൈറ്റിൽ 27,999 രൂപ വിലയിൽ വാങ്ങാനാകും. എന്നാൽ ഇതിനെക്കാൾ വിലക്കുറവിൽ ഈ ഫോൺ ആമസോൺ വിൽക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഷവോമി 14 സിവി അടിസ്ഥാന മോഡലിന് ആമസോണിൽ 26999 രൂപയാണ് നിലവിലെ വില.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1349 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 25,650 രൂപ വിലയിൽ ഇപ്പോൾ ആമസോണിൽ നിന്ന് ഷവോമി 14 സിവി വാങ്ങാൻ ലഭ്യമാകും. ഷവോമി ഔദ്യോഗിക വെബ്സൈറ്റിലെ വില ഈ ഡിസ്കൗണ്ടിന്റെ ഏഴയലത്ത് എത്തുന്നില്ല. എക്സലന്റ് ക്യാമറ, എക്സലന്റ് ഡിസ്പ്ലേ, വെരിഗുഡ് പെർഫോമൻസ് എന്നിവയുള്ള ഒരു മികച്ച സ്മാർട്ട്ഫോൺ ആണിത്.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. ലൈറ്റ് ഹണ്ടർ 800 ഇമേജ് സെൻസറുള്ള 50MP പ്രൈമറി സെൻസർ, 50എംഎം പോർട്രെയ്റ്റ് ഫോക്കൽ ലെങ്ത്, 2x സൂം എന്നിവയുള്ള 50MP ടെലിഫോട്ടോ ലെൻസ്, 120 ഡിഗ്രി ഫീൽഡ് വ്യൂവും 15എംഎം തത്തുല്യ ഫോക്കൽ ലെങ്ത് വാഗ്ദാനം ചെയ്യുന്ന 12MP അൾട്രാ വൈഡ് ലെൻസ് എന്നിവ ഇതിലുണ്ട്.
ഷവോമി 14 സിവിയുടെ രണ്ട് ഫ്രണ്ട് ക്യാമറകളിൽ 32 എംപി പ്രധാന സെൽഫി ക്യാമറയും (OmniVision Samsung S5K3D2) 32 എംപി അൾട്രാ വൈഡ് ലെൻസും ഉൾപ്പെടുന്നു. 67W ഫാസ്റ്റ് ചാർജിംഗുള്ള 4700mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. പുതിയ സ്മാർട്ട്ഫോണുകളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ് എന്ന പോരായ്മയുണ്ട്.

6.55-ഇഞ്ച് (2750 x 1236 പിക്സൽസ്) 1.5K C8 12-ബിറ്റ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, അഡ്രിനോ 735 GPU, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








