ഷവോമി വെബ്സൈറ്റിൽ പോലും ഇത്ര വിലക്കുറവില്ല; ചരിത്ര വിലക്കുറവുമായി ഷവോമി 14 സിവി
ഓഫർ സെയിലുകൾ പലപ്പോഴും പ്രഹസനമായി മാറുന്നത് മുൻപ് ലഭ്യമായിരുന്ന അതേ വിലയിൽ തന്നെ സ്മാർട്ട്ഫോണുകൾ ലഭ്യമാകുമ്പോഴാണ്. ഇതുവരെയില്ലാത്തത്ര വിലക്കുറവിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാനാണ് ഓഫർ സെയിൽ കണ്ട് സ്മാർട്ട്ഫോൺ വാങ്ങാനിറങ്ങുന്ന ഓരോ സ്മാർട്ട്ഫോൺ പ്രേമിയും ആഗ്രഹിക്കുന്നത്. ഇപ്പോൾ നടക്കുന്ന സമ്മർ സെയിലിൽ ആ ആഗ്രഹത്തിനൊത്ത ഒരു ഡീൽ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. ഷവോമി കഴിഞ്ഞ വർഷം പുറത്തിറക്കിയ കിടിലൻ സ്മാർട്ട്ഫോൺ ആണ് ഷവോമി 14 സിവി 5ജി (Xiaomi 14 CIVI 5G).
ഇപ്പോൾ നടക്കുന്ന ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ 11000 രൂപയിലധികം ഡയറക്ട് ഡിസ്കൗണ്ട് ഷവോമി 14 സിവിക്ക് ലഭ്യമായിരിക്കുന്നു. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ട് വേറെയുമുണ്ട്. ഷവോമി 14 സിവിയുടെ 8ജിബി+ 256ജിബി അടിസ്ഥാന മോഡൽ 42,999 രൂപയ്ക്കും 12ജിബി+ 512ജിബി വേരിയന്റ് 50,999 രൂപയ്ക്കും ആണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്.

ഇപ്പോൾ ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽപ്പോലും ഷവോമി 14 സിവിയുടെ അടിസ്ഥാന മോഡൽ 39999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 3000 രൂപയുടെ ഡിസ്കൗണ്ട് മാത്രം. എന്നാൽ ആമസോൺ സമ്മർ സെയിലിൽ ഇതിന്റെ അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് വെറും 31999 രൂപ വിലയിലാണ്.
11000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ 42,999 രൂപയ്ക്കു പുറത്തിറങ്ങിയ ഈ ഫോൺ ആകെ 12,250 രൂപ ലാഭത്തിന് ശേഷം വെറും 30749 രൂപയ്ക്ക് വാങ്ങാൻ അവസരം ഉണ്ട്. ഒരു കരുത്തൻ ഓൾറൗണ്ടർ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

ഷവോമി 14 സിവിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.55 ഇഞ്ച് 1.5K C8 12-ബിറ്റ് OLED 20:9 ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ എന്നിവ ഇതിലുണ്ട്.
ഷവോമി 14 സിവിയുടെ ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ സജ്ജീകരിച്ചിരിക്കുന്നു. ഗ്രാഫിക്സിനായി അഡ്രിനോ 735 GPU ഉണ്ട്. 8GB / 12GB LPPDDR5x റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ലൈറ്റ് ഹണ്ടർ 800 ഇമേജ് സെൻസറുള്ള 50MP പ്രൈമറി സെൻസർ (OIS സഹിതം), 50എംഎം പോർട്രെയ്റ്റ് ഫോക്കൽ ലെങ്ത്, 2x സൂം എന്നിവയുള്ള 50എംപി ടെലിഫോട്ടോ ലെൻസ്, 120 ഡിഗ്രി ഫീൽഡ് വ്യൂവും 15എംഎം തത്തുല്യ ഫോക്കൽ ലെങ്ത് വാഗ്ദാനം ചെയ്യുന്ന 12എംപി അൾട്രാ വൈഡ് ലെൻസ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഫ്രണ്ടിൽ 32എംപി പ്രധാന സെൽഫി ക്യാമറയും (OmniVision Samsung S5K3D2) 32എംപി അൾട്രാ വൈഡ് ലെൻസും ഉൾപ്പെടുന്നു.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 67W ഫാസ്റ്റ് ചാർജിംഗുള്ള 4700mAh ബാറ്ററി തുടങ്ങിയവയാണ് ഷവോമി 14 സിവിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. ക്രൂയിസ് ബ്ലൂ ഡ്യുവൽ-സ്ലൈസ്, മാച്ച ഗ്രീൻ നാനോ-ടെക് വീഗൻ ലെതർ, ഷാഡോ ബ്ലാക്ക് ക്ലാസിക് മാറ്റ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications