മൂന്നിടത്തും ഒരേ വില, ഒരേ ഡിസ്കൗണ്ട്; ഈ കില്ലാടി ഷവോമി 5G ഫോൺ എവിടുന്ന് വാങ്ങിയാലും ലാഭം!
പ്രീമിയം ഫീച്ചറുകളും കിടിലൻ ലുക്കും ഉള്ള ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇതാ ഒരു ഓപ്ഷൻ. ഷവോമി ഈ വർഷം ജൂണിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഷവോമി 14 സിവി 5ജി (Xiaomi 14 CIVI 5G) ഇപ്പോൾ 3000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ അവസരമുണ്ട്. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്. ഈ മൂന്ന് പ്ലാറ്റ്ഫോമുകളിലും ഒരേ വിലയും ഒരേ ഡിസ്കൗണ്ടും ആണ് ഈ ഫോണിന് ലഭ്യമായിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
കൂടുതൽ സാഹചര്യങ്ങളിലും ഔദ്യോഗിക വെബ്സൈറ്റിലെയും ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെയും വിലകളും ഡിസ്കൗണ്ടുകളും തമ്മിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. എന്നാലിവിടെ എല്ലായിടത്തും ആകെ 3000 രൂപ ഡിസ്കൗണ്ട് ആണ് ഷവോമി 14 സിവി 5ജിക്ക് ലഭ്യമായിരിക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത് ഷവോമി 14 സിവിയുടെ 8ജിബി+ 256ജിബി അടിസ്ഥാന മോഡലിന് 42,999 രൂപയും 12ജിബി+ 512ജിബി വേരിയന്റിന് 50,999 രൂപയും ആയിരുന്നു വില.

എന്നാലിപ്പോൾ 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 40,999 രൂപ വിലയിലാണ് ഷവോമി 14 സിവിയുടെ അടിസ്ഥാന മോഡൽ ഷവോമി വെബ്സൈറ്റിലും ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 39999 രൂപ വിലയിൽ ഈ പ്രീമിയം ഫീച്ചറുകളുള്ള സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.
ഫ്ലിപ്പ്കാർട്ടിലും ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഷവോമി 14 സിവിക്ക് എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ വീണ്ടും വില കുറയ്ക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട് എക്സ്ചേഞ്ച് ഡിസ്കൗണ്ടായി 25700 രൂപ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ മൂല്യവും പ്രവർത്തനക്ഷമതയുമൊക്കെ വിലയിരുത്തിയ ശേഷമാകും അന്തിമ മൂല്യം നിശ്ചയിക്കുക എന്നകാര്യം ശ്രദ്ധിക്കണം.

ക്രൂയിസ് ബ്ലൂ ഡ്യുവൽ-സ്ലൈസ്, മാച്ച ഗ്രീൻ നാനോ-ടെക് വീഗൻ ലെതർ, ഷാഡോ ബ്ലാക്ക് ക്ലാസിക് മാറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ആണ് ഷവോമി 14 സിവി ലഭ്യമായിട്ടുള്ളത്. ഇതിന്റെ ഫീച്ചറുകൾ പരിശോധിച്ചാൽ ഈ വിലയ്ക്ക് മികച്ച സ്മാർട്ട്ഫോണാണ് ഇത് എന്ന് ആർക്കും മനസിലാകും.
ഷവോമി 14 സിവിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.55-ഇഞ്ച് 1.5K C8 12-ബിറ്റ് OLED 20:9 ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ ചിപ്സെറ്റ് എന്നിവ ഇതിലുണ്ട്.
ലെയ്‌ക ലെൻസുകൾ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഷവോമി 14 സിവിയിലുള്ളത്. ലൈറ്റ് ഹണ്ടർ 800 ഇമേജ് സെൻസറുള്ള 50MP പ്രൈമറി സെൻസർ (OIS സഹിതം), 50എംഎം പോർട്രെയ്റ്റ് ഫോക്കൽ ലെങ്ത്, 2x സൂം എന്നിവയുള്ള 50എംപി ടെലിഫോട്ടോ ലെൻസ്, 120 ഡിഗ്രി ഫീൽഡ് വ്യൂ വാഗ്ദാനം ചെയ്യുന്ന 12എംപി അൾട്രാ വൈഡ് ലെൻസ് എന്നിവ ഇതിൽ അടങ്ങുന്നു.

ഇതിലെ ഫ്രണ്ട് ക്യാമറ സജ്ജീകരണത്തിൽ 32എംപി മെയിൻ സെൽഫി ക്യാമറയും (OmniVision Samsung S5K3D2) 32എംപി അൾട്രാ വൈഡ് ലെൻസും ഉൾപ്പെടുന്നു. ഇവ 30 fps, നൈറ്റ് മോഡ്, HDR എന്നിവയിൽ 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
8GB/ 12GB LPPDDR5x റാം, 256GB / 512GB UFS 4.0 സ്റ്റോറേജ്, അഡ്രിനോ 735 GPU, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 67W ഫാസ്റ്റ് ചാർജിംഗുള്ള 4700mAh ബാറ്ററി തുടങ്ങിയവയാണ് ഷവോമി 14 സിവിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








