Home
Mobile

എക്സലന്റ് ക്യാമറയും വെരിഗുഡ് പെർഫോമൻസും; എല്ലാത്തിനും മേലേ അ‌മേസിങ് ഡിസ്കൗണ്ടുമായി ഷവോമി 5G ഫോൺ

ശക്തമായ ഒരു സ്മാർട്ട്ഫോൺ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ​ഒരു ലോട്ടറിയാണ്. അ‌ത്തരമൊരു ഡീൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഷവോമി 14 സിവി 5ജിയുടെ ആമസോണിലെ ഡീൽ പരിഗണിക്കാം. കാരണം ഈ ശക്തൻ സ്മാർട്ട്ഫോൺ ഇപ്പോൾ 25000 രൂപയിൽ താഴെ വിലയിൽ ആമസോണിൽ നിന്ന് വാങ്ങാൻ അ‌വസരമുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഷവോമി 14 സിവി (Xiaomi 14 Civi). ഷവോമിയുടെ കഴിഞ്ഞ വർഷത്തെ പ്രീമിയം മോഡലുകളായ ഷവോമി 14 സീരീസിനോട് അ‌നുബന്ധമായി എത്തിയ ഫോൺ ആണ് ഇത്.

ഷവോമി 14 സിവിയുടെ 8ജിബി+ 256ജിബി അ‌ടിസ്ഥാന മോഡൽ 42,999 രൂപ പ്രാരംഭ വിലയിലും 12ജിബി+ 512ജിബി വേരിയന്റ് 50,999 രൂപ വിലയിലും ആണ് ലോഞ്ച് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടത്. എന്നാൽ ലോഞ്ച് ചെയ്ത് ഒരു വർഷത്തിലധികം പിന്നിട്ട ഈ സ്മാർട്ട്ഫോണിന് അ‌ർഹിക്കുന്നതിലും വലിയ ഡിസ്കൗണ്ട് വിലയാണ് ലഭിച്ചിട്ടുള്ളത്.

എക്സലന്റ് ക്യാമറ, വെരിഗുഡ് പെർഫോമൻസ്, അ‌മേസിങ് ഡിസ്കൗണ്ട്!

ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ഷവോമി 14 സിവി അ‌ടിസ്ഥാന മോഡൽ 33999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 6000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ ഔദ്യോഗിക വെബ്​സൈറ്റിൽ നിന്ന് 27999 രൂപ വിലയിലാണ് ഇത് വാങ്ങാനാകുക. എന്നാൽ ആമസോൺ ബാങ്ക് കാർഡ് ഇല്ലാതെ തന്നെ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ വാങ്ങാൻ അ‌വസരം ഒരുക്കിയിട്ടുണ്ട്.

ആമസോണിൽ ഷവോമി 14 സിവി അ‌ടിസ്ഥാന മോഡൽ ഇപ്പോൾ 26,249 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 1300 രൂപയ്ക്ക് മുകളിൽ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 25000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും.

എക്സലന്റ് ക്യാമറ, വെരിഗുഡ് പെർഫോമൻസ്, അ‌മേസിങ് ഡിസ്കൗണ്ട്!

ഉയർന്ന വിലയിൽ അ‌വതരിപ്പിക്കപ്പെട്ട ഫോൺ ആയതിനാൽ തന്നെ ഇതിലെ ഫീച്ചറുകൾ ശക്തമാണ്. എക്സലന്റ് ക്യാമറ, എക്സലന്റ് ഡിസ്പ്ലേ, വെരിഗുഡ് പെർഫോമൻസ്, വെരിഗുഡ് ബാറ്ററി എന്നിങ്ങനെയാണ് ഈ ഫോണിലെ ഫീച്ചറുകളെ പ്രമുഖ ഓൺ​ലൈനുകൾ വിലയിരുത്തിയിരിക്കുന്നത്. ഇതിലെ ഫീച്ചറുകളുടെ ലിസ്റ്റ് പരിശോധിച്ചാൽ ഇത് ശരിയാണെന്ന് ആർക്കും ബോധ്യമാകും. 25000 രൂപയിൽ താഴെ വിലയിൽ ഇത്തരമൊരു ഫോൺ ലഭിക്കുന്നത് മികച്ച ഡീലായി വിലയിരുത്തപ്പെടുന്നു.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s Gen 3 4nm പ്രോസസർ, അഡ്രിനോ 735 GPU, 6.55-ഇഞ്ച് (2750 x 1236 പിക്സൽസ്) 1.5K C8 12-ബിറ്റ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ.

ലെയ്‌ക പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം (ലൈറ്റ് ഹണ്ടർ 800 ഇമേജ് സെൻസറുള്ള 50MP പ്രൈമറി സെൻസർ, 50എംഎം പോർട്രെയ്റ്റ് ഫോക്കൽ ലെങ്ത്, 2x സൂം എന്നിവയുള്ള 50MP ടെലിഫോട്ടോ ലെൻസ്, 120 ഡിഗ്രി ഫീൽഡ് വ്യൂവും 15എംഎം തത്തുല്യ ഫോക്കൽ ലെങ്ത് വാഗ്ദാനം ചെയ്യുന്ന 12MP അൾട്രാ വൈഡ് ലെൻസ്).

എക്സലന്റ് ക്യാമറ, വെരിഗുഡ് പെർഫോമൻസ്, അ‌മേസിങ് ഡിസ്കൗണ്ട്!

32MP യുടെ രണ്ട് ഫ്രണ്ട് ക്യാമറകൾ ( OmniVision Samsung S5K3D2 സെൻസറുള്ള മെയിൻ ക്യാമറയും അൾട്രാ വൈഡ് ലെൻസും), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 67W ഫാസ്റ്റ് ചാർജിംഗുള്ള 4700mAh ബാറ്ററി, 8GB / 12GB LPPDDR5x റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The XIAOMI 14 Civi with excellent cameras is now available on Amazon for under Rs 25,000. Its 8GB + 256GB base model was launched in India at a starting price of Rs 42,999 and the 12GB + 512GB variant was launched at a price of Rs 50,999. However, Amazon is now listing it at a price of Rs 26,249. There is also a bank discount of over Rs 1,300 available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X