Home
Mobile

ആദ്യം വന്നവനും ഒടുവിൽ വന്നവനും ഒന്നിച്ച് ഇന്ത്യയിലേക്ക്! ഷവോമി 14 സീരീസ് ഇന്ത്യൻ ലോഞ്ച്: താരങ്ങളും തീയതിയും

ലോകം കാത്തിരിക്കുന്ന, ഷവോമിയുടെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസായ ഷവോമി 14 സീരീസ് ഫോണുകൾ ഇന്ത്യയിലേക്ക്. ഷവോമി 14 സീരീസ് ​ഇതിനോടകം ​ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഷവോമി 14, ഷവോമി 14 പ്രോ, ഷവോമി 14 അ‌ൾട്ര എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിലുള്ളത്.

അ‌തിൽ ഷവോമി 14 (Xiaomi 14 ), ഷവോമി 14 പ്രോ (Xiaomi 14 Pro) മോഡലുകൾ ആണ് ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്തിട്ടുള്ളത്. ഈ സീരീസിലെ മൂന്നാമത്തെ സ്മാർട്ട്ഫോണായ ഷവോമി 14 അ‌ൾട്ര (Xiaomi 14 Ultra) ഫെബ്രുവരി 22ന് ​ചൈനയിൽ ലോഞ്ച് ചെയ്യും.

 ഷവോമി 14 സീരീസ് ഇന്ത്യൻ ലോഞ്ച്: താരങ്ങളും തീയതിയും

ഷവോമി 14 അ‌ൾട്രയുടെ ​ചൈനയിലെ ലോഞ്ചിന് പിന്നാലെ ഫെബ്രുവരി 25ന് MWC 2024 ഇവൻ്റിൽ ഷവോമി 14 സീരീസ് (Xiaomi 14 series) ആഗോളതലത്തിൽ ലോഞ്ച് ചെയ്യും. ഇതിന് ശേഷമാണ് ഷവോമിയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.

2024 മാർച്ച് 7ന് ഷവോമി 14 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ സീരീസിലെ എല്ലാ സ്മാർട്ട്ഫോണുകളും ഇന്ത്യയിൽ ലോഞ്ച് ചെയ്യും​മോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഷവോമി പ്രോ മോഡൽ ഇന്ത്യയിലേക്ക് എത്തിയേക്കില്ല എന്നാണ് ചില റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. എന്നാൽ സ്റ്റാൻഡേർഡ്, അ‌ൾട്ര മോഡലുകൾ ഉണ്ടാകും.

 ഷവോമി 14 സീരീസ് ഇന്ത്യൻ ലോഞ്ച്: താരങ്ങളും തീയതിയും

ഷവോമി 14 യ്ക്ക് 6.36 ഇഞ്ച് സ്‌ക്രീൻ ഉണ്ട്, അതേസമയം പ്രോ മോഡലിൽ അല്പം വലിയ 6.73 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. 3000nits ൻ്റെ ഏറ്റവും ഉയർന്ന ​ബ്രൈറ്റ്നസുള്ള 120Hz AMOLED പാനലുമായി ഈ ഫോണുകൾ എത്തുന്നു. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് ഈ സീരീസ് സ്മാർട്ട്ഫോണുകളുടെ പ്രധാന ഫീച്ചർ.

കൂടാതെ ഷവോമി 14 സീരീസ് UFS 4.0 സ്റ്റോറേജും 16GB വരെ റാമും വാഗ്ദാനം ചെയ്യുന്നു. IP68 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗും ഈ സ്മാർട്ട്‌ഫോണുകൾ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസ് ആണ് ഷവോമി 14 സീരീസ് ഫോണുകളിൽ ഉള്ളത്.

ഷവോമി 14 അ‌ൾട്രയുടെ ​ഇന്ത്യയിലെ ലോഞ്ച് ആവേശകരമാക്കുന്ന മറ്റൊരു ഘടകം ക്യാമറയാണ്. ഇന്ത്യയിലെ ഷവോമി 14 സീരീസ് ലോഞ്ച് പ്രഖ്യാപിക്കും മുമ്പ് ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന ഫോണിനായി ക്യാമറ രംഗത്തെ പ്രശസ്തരായ ലെയ്‌കയുമായുള്ള സഹകരണം ഷവോമി പ്രഖ്യാപിച്ചിരുന്നു. ​​ചൈനയിലെ മോഡലിൽനിന്ന് എന്ത് വ്യത്യാസമാണ് ഇന്ത്യൻ മോഡലിന് ഉണ്ടാകുക എന്ന് കാത്തിരുന്ന് കാണണം.

 ഷവോമി 14 സീരീസ് ഇന്ത്യൻ ലോഞ്ച്: താരങ്ങളും തീയതിയും

​ചൈനയിൽ ലോഞ്ച് ചെയ്ത ഷവോമി 14-ൽ ഒഐഎസ് പിന്തുണയുള്ള 50MP ഹണ്ടർ 900 സെൻസർ, 50MP ടെലിഫോട്ടോ ക്യാമറ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 50MP സെൻസർ എന്നിവയുൾപ്പെടുന്ന ലൈക്ക ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. 32MP ഫ്രണ്ട് ക്യാമറയുമുണ്ട്.

ഷവോമി 14 ന് 90W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,610mAh ബാറ്ററിയും പ്രോ പതിപ്പിന് 120W ഫാസ്റ്റ് ചാർജിംഗ് ശേഷിയുള്ള അല്പം വലിയ 4,880mAh ബാറ്ററിയുമാണ് ഉള്ളത്. രണ്ട് മോഡലുകളും 50W വയർലെസ് ചാർജിംഗിനൊപ്പം 10W റിവേഴ്സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.

ഷവോമി 14 അ‌ൾട്ര ലോഞ്ച് ചെയ്തിട്ടില്ലാത്തതിനാൽ ഫീച്ചറുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ചില ലീക്ക് റിപ്പോർട്ടുകളും സീരീസിലെ മറ്റു ഫോണുകളുടെ ഫീച്ചറുകളും പരിശോധിക്കുമ്പോൾ ഏകദേശ ചിത്രം ലഭ്യമാകുന്നുണ്ട്. ഫെബ്രുവരി 22ലെ ​ചൈനയിലെ ലോഞ്ചിന് ശേഷം കൂടുതൽ ഫീച്ചറുകൾ വ്യക്തമാകും.

More from GizBot

Best Mobiles in India

English summary
The company has confirmed that the Xiaomi 14 series will be launched in India on March 7, 2024. The Xiaomi 14 and 14 Pro models have already been launched in China. The third smartphone in this series, the Xiaomi 14 Ultra, will be launched in China on February 22. It will be launched globally on February 25. The Indian launch is scheduled after that.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X