Home
Mobile

പുതിയ സീരീസ് ഫോണുമായി സാധാരണക്കാരന്റെ രാജാവ് ഉടനെത്തും; 50എംപി ക്യാമറയുമായി ഷവോമി 14 സീരീസ് ഒരുങ്ങുന്നു

ഷവോമിയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഫോണാണ് ഷവോമി 14 സീരീസ് ഫോണുകൾ. രണ്ട് ഫോണുകളായിരിക്കും ഈ സീരീസിൽ ഷവോമി പുറത്തിറക്കുക. സ്റ്റാന്റേർഡ് മോഡലും പ്രോയും ആയിരിക്കും ഈ മോഡലുകൾ. ഷവോമി 13യുടെ പിൻ​ഗാമി എന്ന നിലയിലാണ് പുതിയ ഫോണുകൾ അണിയറയിൽ ഒരുങ്ങുന്നത്.

ഈ വർഷം ആദ്യം ഫെബ്രുവരിയിൽ ആയിരുന്നു കമ്പനി ഷവോമി 13 പുറത്തിറക്കിയത്. ഇന്ത്യയിൽ ഇറങ്ങിയതിലെ ഏറ്റവും ചിലവേറിയ ഷവോമിയുടെ ഫോൺ ആയിരുന്നു ഇത്. മികച്ച അഭിപ്രായമായിരുന്നു ഈ ഫോണിന് ഉപഭോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചിരുന്നത്. ആയതിനാൽ തന്നെ ഇതിന്റെ പിൻമാകിക്കായി ഉപഭോക്താക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഷവോമി 13നെ അപേക്ഷിച്ച് നിരവധി അപ്ഡേറ്റുകളുമായിട്ടായിരിക്കും പുതിയ ഫോൺ പുറത്തിറങ്ങുക.

50എംപി ക്യാമറയുമായി ഷവോമി 14 സീരീസ് ഒരുങ്ങുന്നു

പുതിയ ഫോണുകൾ പുറത്തിറക്കുന്ന തിയതി കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ വർഷം നവംബർ 11-ന് മുമ്പ് ഫോണുകൾ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ എന്തെല്ലാമാണെന്ന് കൂടുതലായി പരിശോധിക്കാം. Snapdragon 8 Gen 3 പ്രോസസറിന്റെ കരുത്തിൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക. ചൈനയിലെ ഒരു പ്രധാന ദിനമാണ് നവംബർ 11. ആയതിനാൽ തന്നെ ഈ തിയതിയ്ക്ക് മുമ്പ് തന്നെ ഷവോമി പുതിയ ഫോൺ അവതരിപ്പിക്കാനാണ് സാധ്യത.

6.4-ഇഞ്ച് സ്‌ക്രീൻ വലുപ്പത്തിൽ ആയിരികും ഷവോമി 14 സ്റ്റാന്റേർഡ് മോഡലിന് ഉണ്ടായിരിക്കുക. പ്രോയ്ക്ക് ആകട്ടെ ഇത് 6.7-ഇഞ്ച് ആയി ഉയരും. രണ്ട് ഫോണുകൾക്കും 1440 x 3200 പിക്സൽ റെസല്യൂഷനോടൊപ്പം 522 ppi ഉണ്ടായിരിക്കും എന്നും സൂചനകൾ ഉണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ്, പഞ്ച്-ഹോൾ നോച്ച് ഡിസൈൻ എന്നിവയും എടുത്ത് പറയേണ്ട സവിശേഷതയായിരിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MIUI 15 ആരിക്കും കമ്പനി പുതിയ ഫോണുകൾക്ക് നൽകുക.

50എംപി ക്യാമറയുമായി ഷവോമി 14 സീരീസ് ഒരുങ്ങുന്നു

12 ജിബി റാമും 256 ജിബി സ്റ്റോറേജ് സ്പേസും ലഭിക്കുന്ന ഒറ്റ വേരിയന്റ് മാത്രമായിരിക്കും ഷവോമി 14 സീരീസ് ഫോണുകൾ ഉണ്ടായിരിക്കുക എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. 128GB വേരിയന്റ് പുറത്തിറങ്ങും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കമ്പനി ഇതിന് മുതിരാൻ സാധ്യത ഇല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4860 mAh ബാറ്ററിയും സ്റ്റാന്റേർഡിൽ ഇടം പിടിയ്ക്കാൻ സാധ്യതയുണ്ട്.

OIS ഉള്ള മൂന്ന് 50 മെഗാപിക്സൽ പിൻ ക്യാമറകളുള്ള ഫോണിന് ട്രിപ്പിൾ ക്യാമറ സെറ്റപ്പും സ്റ്റാന്റേർഡ് മോഡലിൽ ഉണ്ടായിരിക്കാം. ഇന്ത്യൻ മാർക്കറ്റിൽ 54,999 രൂപയാണ് ഷവോമി 14 പ്രതീക്ഷിക്കുന്നത്. അതേ സമയം 14 പ്രോയുടെ സവിശേഷതകൾ പരിശോധിക്കുകയാണെങ്കിൽ 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ഇതിൽ ഇടം പിടിയ്ക്കാൻ ആണ് സാധ്യത. ഐഫോൺ 15 പ്രോയിൽ ഉപയോ​ഗിച്ചിരിക്കുന്ന ടൈറ്റാനിയം ബിൽഡ് ഉണ്ടായേക്കാം എന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യൻ വിപണിയിൽ 64,990 രൂപയായിരിക്കും ഷവോമി 14 പ്രോ സ്വന്തമാക്കാൻ ചിലവഴിക്കേണ്ടി വരുന്നത്. എന്നാൽ ഇക്കാര്യങ്ങൾ ഒന്നും ഷവോമി ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നതല്ല. ചില ചോർച്ചാ റിപ്പോർട്ടുകളും കിംവന്ദന്തികളേയും അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്നതാണ്. കമ്പനി പുറത്തുവിടുന്നത് വരെ ഔദ്യോ​ഗികമായ വിവരങ്ങൾ അറിയാൻ സാധിക്കുന്നതല്ല. ആയതിനാൽ തന്നെ പുതിയ ഫോണിന്റെ കാര്യത്തിൽ ഷവോമിയും പ്രതികരണത്തിനായി കാത്തിരിക്കേണ്ടതുണ്ട്. നവംബർ 11ന് മുമ്പായി ഇക്കാര്യത്തിൽ കമ്പനി പ്രതികരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം ഷവോമിയുടെ പുറത്തിറങ്ങാനുള്ള മറ്റൊരു ഫോണാണ് ഫോൾഡബിൾ ഫോൺ. ഷവോമി മിക്സ് ഫ്ലിപ് എന്നാണ് ഫോൾഡബിൾ ഫോണിന് കമ്പനി നൽകിയിരിക്കുന്ന പേര്. കമ്പനി നിലവിൽ മിക്സ് ഫ്ലിപിന്റെ പ്രാരംഭ ഉൽപ്പാദന ഘട്ടത്തിലാണെന്നാണ് 9 ടു 5 ​ഗൂ​ഗിൾ എന്ന് മാധ്യമം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഉടൻ തന്നെ ഇവ വിപണിയിലെത്തുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഷവോമിയുടെ ആദ്യ തലമുറ ഫ്ലിപ്പ് ഫോണുകളാണ് മിക്സ് ഫോൾഡ് 3.

More from GizBot

Best Mobiles in India

English summary
The company launched the Xiaomi 13 earlier this year, in February. This was Xiaomi's most expensive phone in India. The phone received excellent reviews from customers. That is why customers are eagerly waiting for its release. The new phone will come with many updates compared to the Xiaomi 13.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X