ഇല്ലോളം വൈകിയാലും ഒടുവിൽ എത്തി, ഇനി അധികം അന്വേഷിക്കാൻ നിക്കേണ്ട, ഷവോമി 14 സെറ്റാണ്!
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് വിശ്വസിച്ച് കൂടെ കൂട്ടാവുന്ന ഒരു വിശ്വസ്ത സ്മാർട്ട്ഫോണുമായി ഷവോമി രംഗത്ത്. ഷവോമിയുടെ പ്രീമിയം സ്മാർട്ട്ഫോണായ ഷവോമി 14 (Xiaomi 14) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഈ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഷവോമിയുടെ ആദ്യ പ്രീമിയം സ്മാർട്ട്ഫോണാണ് ഇത്.
ചൈനയിലെ ലോഞ്ചിന് പിന്നാലെ ഷവോമി 14 അടുത്തിടെ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലും ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയിലും ലോഞ്ച് ചെയ്തിരിക്കുന്നത്. ലെയ്‌ക ഒപ്‌റ്റിക്‌സുള്ള രണ്ടാമത്തെ ഷവോമി സ്‌മാർട്ട്‌ഫോണാണിത്, 2024 ൽ പുറത്തിറക്കിയ ഏറ്റവും താങ്ങാനാവുന്ന ആൻഡ്രോയിഡ് ഫ്ലാഗ്‌ഷിപ്പുകളിൽ ഒന്നാണിത്.

6.36 ഇഞ്ച് 1.5K OLED ഫ്ലാറ്റ് TCL C8 LTPO പാനൽ, 3000 നിറ്റ്‌സ്, 1-120Hz റിഫ്രഷ് റേറ്റ്, 1.61mm അൾട്രാ-നാരോ ബെസലുകൾ, 1.71mm ഇടുങ്ങിയ ബെസലുകൾ, 93.3% സ്‌ക്രീൻ-ടു-ബോഡി. ഡോൾബി വിഷൻ പിന്തുണ, ഡിസി ഡിമ്മിംഗ് തുടങ്ങി ഇതിലെ ഫീച്ചറുകൾ ഏറെ മികച്ചുനിൽക്കുന്നു.
ഷവോമി 14യുടെ പ്രധാന ഫീച്ചറുകൾ: 6.36-ഇഞ്ച് (2670 x 1200 പിക്സലുകൾ) 1.5K C8 12-ബിറ്റ് OLED 20:9 LTPO ഡിസ്പ്ലേ, 1-120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 5,000,000:1 (മിനിറ്റ്, എച്ച്ഡിബി അനുപാതം, കോൺട്രാസ്റ്റ് 1) 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

അഡ്രിനോ 750 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ പ്രീമിയം സ്മാർട്ട്ഫോണിന്റെ കരുത്ത്. പ്രോസസറിന് പിന്തുണ നൽകാനായി 12GB LPPDDR5x റാം, 512GB UFS 4.0 സ്റ്റോറേജ് എന്നിവയും ഒപ്പം എത്തുന്നു.
ലെയ്‌ക പിന്തുണയുള്ള 50MP ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ആണ് ഷവോമി 14യുടെ മുഖ്യ ആകർഷണം. അതിൽ Leica Vario Summilux Optical 1:1.6-2.2/14-75 ASPH ലെൻസും ലൈറ്റ് ഫ്യൂഷൻ 900 50 MP 1/1.31 വലിപ്പത്തിലുള്ള ഇമേജ് സെൻസറും 7P ലെൻസും 50 എംപി ഫ്ലോട്ടിംഗ് ടെലിഫോട്ടോ ലെൻസുമുണ്ട്.
ഇതിന്റെ ഫോട്ടോ മോഡിൽ 32 എംപി ചിത്രങ്ങളും പോർട്രെയിറ്റ് മോഡിൽ 50 എംപി ചിത്രങ്ങളും 75 എംഎം തുല്യമായ ഫോക്കൽ ലെങ്ത് എടുക്കുന്നു. ഒരു f/2.2 Leica അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഇതിലുണ്ട്. ഐ ട്രാക്കിങ് പിന്തുണയുള്ള ഷവോമി ProFocus ഉൾപ്പെടെ നിരവധി ഷൂട്ടിംഗ് മോഡുകൾ ഷവോമി 14യിൽ ഉണ്ട്.

ഡോൾബി വിഷൻ ഫോർമാറ്റിൽ 4K വീഡിയോകൾ നേറ്റീവ് ആയി ഷൂട്ട് ചെയ്യാൻ കഴിയുന്ന ആദ്യത്തെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ ഒന്നാണിത്, കൂടാതെ മൂന്ന് ക്യാമറകൾക്കും ഉയർന്ന മിഴിവുള്ള 50 എംപി ഫോട്ടോകൾ പകർത്താനാകും. f/2.0 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ, 4K 60 fps വീഡിയോ റെക്കോർഡിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ, IP68 റേറ്റിങ് എന്നിവയും ഈ സ്മാർട്ട്ഫോൺ ഫീച്ചറുകളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. ആൻഡ്രോയിഡ്-14 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഹൈപ്പർ ഒഎസിലാണ് ഫോൺ എത്തുന്നത്, കൂടാതെ നാല് പ്രധാന ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും ലഭിക്കും.
5G SA/NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.4, ഗലീലിയോ, ഗ്ലോനാസ്, GPS (L1 + L5), യുഎസ്ബി ടൈപ്പ് സി 3.2 Gen 1, എന്നിവയും ഷവോമി 14 ഫീച്ചർ ചെയ്യുന്നു. 90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 10W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 4610mAh ബാറ്ററിയാണ് ഇതിലുള്ളത്.

ജേഡ് ഗ്രീൻ, മാറ്റ് ബ്ലാക്ക്, ക്ലാസിക് വൈറ്റ് എന്നീ നിറങ്ങളിൽ ഷവോമി 14 ഇന്ത്യയിൽ ലഭ്യമാകും. ഷവോമി 14യുടെ സിംഗിൾ 12GB + 512GB മോഡലിന് 69,999 രൂപയാണ് വില. മാർച്ച് 11 മുതൽ Mi.com, ഫ്ലിപ്പ്കാർട്ട്, ആമസോൺ, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽനിന്ന് ഈ സ്മാർട്ട്ഫോൺ വാങ്ങാം.
ലോഞ്ച് ഓഫറുകൾ: ഐസിഐസിഐ ബാങ്ക് കാർഡുകൾക്കൊപ്പം 5000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട്. കൂടാതെ 5000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ, 6 മാസത്തിനുള്ളിൽ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റ്, ലേബർ കോസ്റ്റ് ഇല്ലാതെ 12 മാസത്തേക്ക് വാറൻ്റി , 3 മാസത്തെ യൂട്യൂബ് പ്രീമിയം എന്നിവയും ലഭിക്കും.


Click it and Unblock the Notifications








