Home
Mobile

മിടുമിടുക്കന്മാരെ ആർക്കാണ് ഇഷ്ടമല്ലാത്തത്! ഷവോമി 14T, 14T പ്രോ: ഷവോമിയുടെ പുതിയ ക്യാമറ വീരന്മാർ

സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ്ങും ആപ്പിളും ഉൾപ്പെടെയുള്ള വമ്പന്മാർക്ക് ഭീഷണിയായി വളർന്നുകൊണ്ടിരിക്കുന്ന ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി തങ്ങളുടെ ഷവോമി 14T സീരീസിലെ ഏറ്റവും പുതിയ ടോപ്പ് എൻഡ് സ്മാർട്ട്‌ഫോണുകൾ പ്രഖ്യാപിച്ചു. ഷവോമി 14T (Xiaomi 14T+, ഷവോമി 14T പ്രോ (Xiaomi 14T Pro) എന്നിങ്ങനെ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് ബർലിനിൽ നടന്ന ഇവന്റിൽ പുതിയതായി പുറത്തിറക്കിയത്. ഏറ്റവും ഗംഭീരമായ ക്യാമറ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യും എന്നതാണ് ഈ ഫോണുകളുടെ പ്രധാന പ്രത്യേകത എന്ന് കമ്പനി പറയുന്നു.

ഷവോമി 14T, 14T പ്രോ എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K ക്രിസ്റ്റൽ റെസ് അമോലെഡ് ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 3840Hz അൾട്രാ-ഹൈ ഫ്രീക്വൻസി പിഡബ്ല്യുഎം ഡിമ്മിംഗ്, എച്ച്ഡിആർ 10+, ഡോൾബി വിഷൻ, 4000 nits പീക്ക് ബ്രൈറ്റ്നസ്, ഷവോമി ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇവയിലുണ്ട്.

ഷവോമി 14T, 14T പ്രോ: ഷവോമിയുടെ പുതിയ ക്യാമറ വീരന്മാർ

3.35GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8300-അൾട്രാ 4nm പ്രൊസസർ കരുത്തിൽ Arm Mali-G615 MC6 ജിപിയു സഹിതമാണ് ഷവോമി 14T എത്തുന്നത്. മറുവശത്ത് ഒക്ടാ കോർ ഡിമെൻസിറ്റി 9300+ 4nm ചിപ്സെറ്റ് കരുത്തിൽ Immortalis-G720 GPU സഹിതമാണ് ഷവോമി 14T പ്രോ എത്തുന്നത്.

256GB / 512GB / 1TB (UFS 4.0) സ്റ്റോറേജ്, 12GB LPPDDR5X റാം എന്നിവ ഈഫോണുകൾ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസിൽ ആണ് ഇരു ഫോണുകളുടെയും പ്രവർത്തനം. IP68 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G തുടങ്ങിയ ഫീച്ചറുകളും ഇവയിൽ ​ഒരേപോലെയുണ്ട്.

ഷവോമി 14T, 14T പ്രോ: ഷവോമിയുടെ പുതിയ ക്യാമറ വീരന്മാർ

റിയർ ക്യാമറകളുടെ കാര്യത്തിൽ ഇരുഫോണുകളും വ്യത്യത്സമാണ്. ഷവോമി 14T ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.56 ഇഞ്ച് Sony IMX906 സെൻസറോട് കൂടിയ 50MP Leica മെയിൻ ക്യാമറ (f/1.62 അപ്പേർച്ചർ, OIS), 12MP 120° Leica അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ), 50MP 2.6x ലെയ്ക്ക ടെലിഫോട്ടോ ക്യാമറ (1.98 അപ്പർച്ചർ) എന്നിവയും LED ഫ്ലാഷും ഉണ്ട്.

ഷവോമി 14T പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP ലെയ്ക്ക റിയർ ക്യാമറ 1/ 1.31″ ലൈറ്റ് ഫ്യൂഷൻ 900 സെൻസർ( f/1.62 അപ്പേർച്ചർ, OIS), 12MP 120° ലെയ്ക്ക അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ), 50MP 2.6x ലെയ്ക്ക ക്യാമറ (f/1.98 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു.

റിയർ ക്യാമറകളുടെ കാര്യത്തിൽ വ്യത്യാസം ഉണ്ടെങ്കിലും ഷവോമി 14T സീരീസിലെ ഈ രണ്ട് ഫോണുകളിലും ഫ്രണ്ട് ക്യാമറ ഒരുപോലെയാണ്. 32എംപി ഫ്രണ്ട് ക്യാമറയാണ് ഇവയിലുള്ളത്. ഷവോമി 14T 67W ഫാസ്റ്റ് ചാർജിങ് ഉള്ള 5000mAh ബാറ്ററി സഹിതം എത്തുന്നു. ഷവോമി 14T പ്രോയിൽ 120W ഫാസ്റ്റ് ചാർജിങ്ങും 50W വയർലെസ് ചാർജിങ്ങും ഉള്ള 5000mAh ബാറ്ററിയാണ് ഉള്ളത്.

ഷവോമി 14T, 14T പ്രോ: ഷവോമിയുടെ പുതിയ ക്യാമറ വീരന്മാർ

ഷവോമി 14Tയുടെ 12GB + 256GB വേരിയന്റിന് 649.99 യൂറോയും (ഏകദേശം 60,560 രൂപ) 12GB + 512GB വേരിയന്റിന് 699.99 യൂറോയും (ഏകദേശം 65,225 രൂപ) ആണ് വില. ലെമൺ ഗ്രീനിൽ ബയോ അധിഷ്‌ഠിത PU മെറ്റീരിയൽ, ടൈറ്റൻ ബ്ലാക്ക്, ടൈറ്റൻ ഗ്രേ, ടൈറ്റൻ ബ്ലൂ നിറങ്ങളിൽ ഈ ഫോൺ എത്തുന്നു.

ഷവോമി 14T പ്രോയുടെ 12GB+ 256GB വേരിയന്റിന് 799.99 യൂറോയും (ഏകദേശം 74,550 രൂപ), 12GB+ 512GB വേരിയന്റിന് 899.99 യൂറോയും (ഏകദേശം 83,870 രൂപ), ടോപ്പ് എൻഡ് 12GB+ 1TB വേരിയന്റിന് 999.99 യൂറോയും (ഏകദേശം 93,190 രൂപ) ആണ് വില. ടൈറ്റൻ ബ്ലാക്ക്, ടൈറ്റൻ ഗ്രേ, ടൈറ്റൻ ബ്ലൂ നിറങ്ങളിൽ ഈ ഫോൺ വരുന്നു. യൂറോപ്പിൽ ഇവ വിൽപ്പന ആരംഭിച്ചു. ഇന്ത്യയിൽ ​വൈകാതെ പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
Xiaomi has announced the latest top-end smartphones in the 14T series. Xiaomi has launched two new smartphones namely Xiaomi 14T and Xiaomi 14T Pro. The 12GB + 256GB base variant of the Xiaomi 14T is priced at EUR 649.99 (roughly Rs. 60,560). The 12GB+ 256GB base variant of the Xiaomi 14T Pro is priced at EUR 799.99 (roughly Rs. 74,550).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X