Home
Mobile

ഫോൺ വാങ്ങണോ... ദേ ഇരിക്കണ് പെടയ്ക്കണ ഐറ്റം! ഷവോമി 15 5ജി വിൽപ്പനയ്ക്ക്, 5000 രൂപ ഡിസ്കൗണ്ടും

പുതിയ ഒരു സ്മാർട്ട്ഫോൺ വാങ്ങണം, അ‌തും പ്രീമിയം ലെവൽ ഫീച്ചറുകൾ ഉള്ള ഒരു കിടിലോൽക്കിടിലൻ സ്മാർട്ട്ഫോൺ, ആര് കണ്ടാലും അ‌തിശയിക്കുന്നത്ര മികവുള്ള ഒരു സ്മാർട്ട്ഫോൺ. ഇങ്ങനെയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മുതൽ ഒരു പുതിയ ഓപ്ഷൻ കൂടി ലഭ്യമായിരിക്കുന്നു. കഴിഞ്ഞ മാസം ഷവോമി ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഷവോമി 15 സീരീസിലെ സ്റ്റാന്റേഡ് മോഡലായ ഷവോമി 15 (Xiaomi 15) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. മാർച്ചിൽ ലോഞ്ച് ചെയ്തെങ്കിലും ഇതിന്റെ ഓപ്പൺ സെയിൽ തിയതി കൃത്യമായി വെളിപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോൾ കാത്തിരുപ്പുകൾക്ക് അ‌വസാനമായിരിക്കുന്നു!

ഷവോമി 15 അ‌ൾട്രയുടെ 12GB + 512GB സിംഗിൾ മോഡലിന് 64,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫർ പ്രമാണിച്ച് 5000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ 59999 രൂപ പ്രാരംഭ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ആമസോണിലും ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. കൂടാതെ ഷവോമി ​റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്. പരിമിത കാലത്തേക്ക് മാത്രമാണ് ലോഞ്ച് ഓഫറുകൾ ലഭ്യമാകുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

ഫോൺ വാങ്ങണോ... ദേ ഇരിക്കണ് പെടയ്ക്കണ ഐറ്റം! ഷവോമി 15 5ജി വിൽപ്പനയ്ക്ക്

ഷവോമി 15 5ജിയുടെ പ്രധാന ഫീച്ചറുകൾ: അഡ്രിനോ 830 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് ആണ് ഷവോമി 15 5ജിയുടെ കരുത്ത്. 6.36 ഇഞ്ച് ( 2670 x 1200 പിക്സലുകൾ ) 1.5K M9 12-ബിറ്റ് OLED 20:9 LTPO ഡിസ്പ്ലേയാണ് ഇതിൽ ഉള്ളത്.

1-120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 5,000,000:1 (മിനിറ്റ്) കോൺട്രാസ്റ്റ് റേഷ്യോ, HDR10+, ഡോൾബി വിഷൻ, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷവോമി ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഷവോമി 15 ഡിസ്പ്ലേ എത്തിയിട്ടുള്ളത്.

പ്രോസസറിന് പിന്തുണയുമായി 12GB LPPDDR5x റാം, 512GB UFS 4.0 സ്റ്റോറേജ് എന്നിവയും ഷവോമി 15 5ജിയിൽ ഉണ്ട്. ഷവോമി ​ഹൈപ്പർഒഎസ് 2ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിൽ ഷവോമി നൽകിയിരിക്കുന്നത്.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഷവോമി 15 5ജിയിൽ ഉള്ളത്.
1/ 1.31″ ലൈറ്റ് ഫ്യൂഷൻ 900 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.62 അപ്പർച്ചർ, ഹൈപ്പർ OIS, ലെയ്ക സമ്മിലക്സ് ലെൻസ്), 50MP 115° ലെയ്‌ക അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ), 50MP ലെയ്‌ക ടെലിഫോട്ടോ ക്യാമറ (OIS, 8K വീഡിയോ റെക്കോർഡിംഗ്), LED ഫ്ലാഷ് എന്നിവയിതിൽ അ‌ടങ്ങുന്നു.

f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം ഷവോമി 15 5ജിയിൽ ഉണ്ട്. ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ തുടങ്ങിയ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ്, 10W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 5240mAh ബാറ്ററിയാണ് ഷവോമി 15 5ജിയിൽ ഉള്ളത്. IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ് സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

152.3 x 71.2 x 8.08mm വലിപ്പവും 191g ഭാരവുമുള്ള ഈ ഫോൺ സ്ലീക്ക് ഗ്ലാസ് ബോഡിയുമായാണ് എത്തിയിട്ടുള്ളത്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, കോമ്പസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ തുടങ്ങിയ നിരവധി സെൻസറുകളും ഷവോമി 15 5ജിയുടെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

എന്നാൽ ഷവോമി 15 5ജിയെക്കാൾ കരുത്തുറ്റ ഒരു സ്മാർട്ട്ഫോൺ വേണമെങ്കിൽ അ‌തിനുള്ള സൗകര്യവും ഷവോമി തന്നെ ഒരുക്കിയിട്ടുണ്ട്. ഷവോമി 15 അ‌ൾട്രയാണ് (Xiaomi 15 Ultra) അ‌ത്. ഷവോമി 15 അ‌ൾട്ര കഴിഞ്ഞ മാസം തന്നെ വിൽപ്പന ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ഷവോമി 15 അ‌ൾട്രയുടെ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില.

ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഷവോമി 15 അ‌ൾട്ര 5ജി വാങ്ങിയാൽ 10,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 99999 രൂപ വിലയിൽ വാങ്ങാനാകും. എന്നാൽ പരിമിത കാലത്തേക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ. മികച്ച ക്യാമറ, മികച്ച പെർഫോമൻസ്, മികച്ച ബാറ്ററി ശേഷി എന്നിങ്ങനെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പലവിധ ആഗ്രഹങ്ങൾ ഒറ്റയടിക്ക് നിറവേറ്റി നൽകാൻ ഷവോമി 15 അ‌ൾട്രയ്ക്ക് ശേഷിയുണ്ട്.

ഫോൺ വാങ്ങണോ... ദേ ഇരിക്കണ് പെടയ്ക്കണ ഐറ്റം! ഷവോമി 15 5ജി വിൽപ്പനയ്ക്ക്

ഷവോമി 15 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: അഡ്രിനോ 830 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm SoC ആണ് ഈ ഫോണിന്റെ കരുത്ത്. 1-120Hz വേരിയബിൾ റിഫ്രഷ് റേറ്റ ഉള്ള 6.73-ഇഞ്ച് (3100 x 1440 പിക്സലുകൾ) 2K M8 12-ബിറ്റ് OLED 20:9 LTPO ഡിസ്പ്ലേയാണ് ഇതിലുള്ളത്.

3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 5,000,000:1 (മിനിറ്റ്) കോൺട്രാസ്റ്റ് റേഷ്യോ, HDR10+, ഡോൾബി വിഷൻ, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷവോമി ഷീൽഡ് ഗ്ലാസ് 2.0 എന്നിവ ഇതിലുണ്ട്. ​പെർഫോമൻസ് മികച്ചതാക്കാൻ 16GB LPPDDR5x റാം, UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

അ‌തിശക്തമായ ക്യാമറ സജ്ജീകരണമാണ് ഈ അ‌ൾട്ര മോഡലിലുള്ളത് എന്ന് ഷവോമി പറയുന്നു. ഉപയോക്താവിന്റെ ഫോട്ടോഗ്രഫി മോഹങ്ങളെ തൃപ്തിപ്പെടുത്താൻ ഇതിലെ ക്യാമറ യൂണിറ്റിന് കഴിയുമെന്ന് പറയപ്പെടുന്നു. ഫോട്ടോഗ്രാഫിക്കായി 4 ലെൻസ് ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ 50-മെഗാപിക്സൽ മെയിൻ ക്യാമറ, 70mm ടെലിഫോട്ടോ ലെൻസ്, സാംസങ്ങിന്റെ 200-മെഗാപിക്സൽ HP9 സെൻസർ നൽകുന്ന 100mm സൂം ക്യാമറ എന്നിവ ഉൾപ്പെടുന്നു.

ഫോൺ വാങ്ങണോ... ദേ ഇരിക്കണ് പെടയ്ക്കണ ഐറ്റം! ഷവോമി 15 5ജി വിൽപ്പനയ്ക്ക്

വിപുലമായ ദൃശ്യങ്ങൾ പകർത്താൻ 14mm അൾട്രാ-വൈഡ് ലെൻസും ഷവോമി 15 അ‌ൾട്രയിൽ ഉണ്ട്. ഫ്രണ്ടിൽ 32-മെഗാപിക്സൽ സെൽഫി ക്യാമറ നൽകിയിരിക്കുന്നു. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ, IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നീ ഫീച്ചറുകളും ഉണ്ട്.

90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 80W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 5410mAh ബാറ്ററിയാണ് അ‌ൾട്ര മോഡലിൽ ഉള്ളത്. 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി 3.2 ജെൻ 2, NFC, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഫീച്ചറുകളും ഉണ്ട്. ക്രോം സിൽവർ നിറത്തിൽ ആണ് ലഭ്യമാകുക. Mi.com, Amazon.in, Xiaomi റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാം.

More from GizBot

Best Mobiles in India

English summary
Xiaomi 15 5G has started selling in India from today. Its 12GB + 512GB single model is priced at Rs 64,999. However, as part of the launch offer, an instant bank discount of Rs 5,000 has been made available. Therefore, you can get this smartphone at a starting price of Rs 59,999. This smartphone is available for purchase on Amazon and Xiaomi's official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X