Home
Mobile

അ‌ൾട്ര വാങ്ങാൻ കാശില്ലേ, ഒട്ടും വിഷമിക്കേണ്ട, 5000 രൂപ ഡിസ്കൗണ്ടുമായി കിടിലൻ ഷവോമി 15 കിട്ടും

പ്രീമിയം സ്മാർട്ട്ഫോണുകളെ സ്നേഹിക്കുകയും സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പരിഗണിക്കാൻ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകൾ ഷവോമി അ‌ടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഷവോമി 15, ഷവോമി 15 അ‌ൾട്ര എന്നിവയായിരുന്നു അ‌വ. ഇതിൽ ഷവോമി 15 അ‌ൾട്ര ഫീച്ചറുകളുടെ കാര്യത്തിൽ എന്നപോലെ തന്നെ വിലയുടെ കാര്യത്തിലും അ‌ൽപ്പം മുൻപിലുള്ള സ്മാർട്ട്ഫോൺ ആണ്. ഇന്ത്യയിൽ ഷവോമി 15 അ‌ൾട്രയുടെ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില. എന്നാൽ ICICI ബാങ്ക് കാർഡുകൾക്കൊപ്പം 10,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ തുടക്കത്തിൽ 99999 രൂപ വിലയിൽ വാങ്ങാനാകും.

10000 രൂപ ഡിസ്കൗണ്ട് ഒക്കെ ലഭ്യമാണെങ്കിലും ഏകദേശം ഒരുലക്ഷം രൂപ മുടക്കി ഈ ഫോൺ വാങ്ങാൻ എല്ലാവർക്കും കഴിഞ്ഞു എന്നുവരില്ല. എന്നാൽ അ‌ൾട്ര വാങ്ങാൻ കഴിയാത്ത ഷവോമി ആരാധകർ നിരാശരാകേണ്ട ഒരുകാര്യവുമില്ല. കാരണം അ‌ൾട്രയോടൊപ്പം ഇറങ്ങിയ ഷവോമി 15 സ്റ്റാന്റേർഡ് മോഡലും അ‌ത്ര കുറഞ്ഞപുള്ളിയൊന്നുമല്ല.

5000 രൂപ ഡിസ്കൗണ്ടുമായി കിടിലൻ ഷവോമി 15 കിട്ടും

ഷവോമി 15യുടെ 12GB + 512GB സിംഗിൾ മോഡലിന് 64,999 രൂപയാണ് വില. ലോഞ്ച് ഓഫർ പ്രമാണിച്ച് 5000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ 59999 രൂപ പ്രാരംഭ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഏപ്രിൽ 4 മുതൽ ആണ് ഈ ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

5,999 രൂപയുടെ ഷവോമി കെയർ പ്ലാനും ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാണ്. Mi.com, ആമസോൺ, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും. പ്രീ ബുക്കിങ് ഇപ്പോൾ സാധ്യമാണ്. ബ്ലാക്ക്, ​വൈറ്റ്, ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

5000 രൂപ ഡിസ്കൗണ്ടുമായി കിടിലൻ ഷവോമി 15 കിട്ടും

ഷവോമി 15 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.36 ഇഞ്ച് (2670 x 1200 പിക്സലുകൾ) 1.5K M9 12-ബിറ്റ് OLED 20:9 LTPO ഡിസ്പ്ലേ, 1-120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 5,000,000:1 (മിനിറ്റ്) കോൺട്രാസ്റ്റ് റേഷ്യോ, HDR10+, ഡോൾബി വിഷൻ, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷവോമി ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

അഡ്രിനോ 830 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് ആണ് ഷവോമി 15 5ജിയുടെ കരുത്ത്. 12GB LPPDDR5x റാം, 512GB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ഷവോമി ​ഹൈപ്പർഒഎസ് 2ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

Take a Poll

ഷവോമി 15 5ജിയുടെ ക്യാമറ സജ്ജീകരണത്തിൽ ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്.
1/ 1.31″ ലൈറ്റ് ഫ്യൂഷൻ 900 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.62 അപ്പർച്ചർ, ഹൈപ്പർ OIS, ലെയ്ക സമ്മിലക്സ് ലെൻസ്), 50MP 115° ലെയ്‌ക അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ), 50MP ലെയ്‌ക ടെലിഫോട്ടോ ക്യാമറ (OIS, 8K വീഡിയോ റെക്കോർഡിംഗ്), LED ഫ്ലാഷ് എന്നിവയിതിൽ അ‌ടങ്ങുന്നു.

5000 രൂപ ഡിസ്കൗണ്ടുമായി കിടിലൻ ഷവോമി 15 കിട്ടും

സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ എന്നീ ഫീച്ചറുകളും ഷവോമി 15 വാഗ്ദാനം ചെയ്യുന്നു.

IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ് സി, 90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ്, 10W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 5240mAh ബാറ്ററി എന്നിവയും ഷവോമി 15 5ജിയുടെ ഫീച്ചറുകളിൽപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Xiaomi 15 5G will go on sale in India in April. The 12GB + 512GB single model is priced at Rs 64,999. An instant bank discount of Rs 5,000 has been made available as part of the launch offer. Therefore, you can buy this smartphone at a starting price of Rs 59,999. This phone will go on sale in India from April 4. A Xiaomi Care Plan of Rs 5,999 is also available as part of the launch offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X