അതിഗംഭീരം: ഷവോമിയുടെ പുത്തൻ സീരീസ് മാർച്ചിൽ
ആരാധകർ ഒട്ടും കുറവില്ലാത്ത സ്മാർട്ട് ഫോൺ കമ്പനിയാണ് ഷവോമി. ഷവോമിയുടെ നിരവധി ഫോണുകൾ ഇപ്പോൾ തന്നെ വിപണിയിലുണ്ട്. എന്നാൽ ഏറ്റവും പുതിയ മോഡലായ ഷവോമി 15 സീരീസ് മാർച്ചിൽ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഷവോമി 15, ഷവോമി 15 അൾട്ര (Xiaomi 15, Xiaomi 15 Ultra) എന്നീ ഫോണുകളാണ് മാർച്ചിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) സമയത്ത് ഷവോമി 15 സീരീസ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സീരീസിൽ ഷവോമി 15, ഷവോമി 15 അൾട്ര എന്നീ ഫോണുകൾ ഉൾപ്പെടും. മാർച്ച് മൂന്നാം വാരത്തിൽ വില പ്രഖ്യാപിക്കാനാണ് കമ്പനിയുടെ നീക്കം.
എന്നാൽ മാർച്ച് 18 ന് ഈ ഫോണുകളുടെ ഇന്ത്യൻ വിലകൾ പുറത്തുവരുമെന്ന് ടിപ്സ്റ്റർ അഭിഷേക് യാദവ് (@yabhishekhd) എക്‌സിൽ ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മാർച്ച് 21 ന് ഈ ഫോണുകൾ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും. അതുപോലെ പുതിയ അൾട്രാ മോഡൽ ഉൾപ്പെടെയുള്ള ഷവോമിയുടെ പുതിയ സീരീസ് മാർച്ച് രണ്ടിന് ബാഴ്സലോണയിൽ നടക്കുന്ന MWC 2025ൽ ലോഞ്ച് ചെയ്യുമെന്ന് ഷവോമി അധികൃതർ പ്രഖ്യാപിച്ചിരുന്നു.

ഈ ഫോണുകൾ മാർച്ചോടെ പുറത്തിറങ്ങുമെന്ന് ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. വൈകാതെ ഇന്ത്യൻ വിപണിയിലെത്തുന്ന ഈ ഫോണിന്റെ പ്രത്യേകതകൾ എന്തല്ലാമെന്ന് നോക്കാം. 16 ജിബി റാമിൽ octa-core Snapdragon 8 Elite പ്രൊസ്സസറാണ് ഷവോമി 15 അൾട്രയുടെ കരുത്ത്. 50 മെഗാപിക്‌സൽ സോണി LYT-900 സെൻസറുള്ള പ്രൈമറി ക്യാമറയാണ് ഏറ്റവും ആകർഷണം.
സാംസങ് ISOCELL JN5 അൾട്രാ-വൈഡ് ക്യാമറ, സോണി IMX858 ടെലിഫോട്ടോ സെൻസർ, ഒപ്റ്റിക്കൽ സൂമോടുകൂടിയ സാംസങ് ISOCELL HP9 സെൻസർ എന്നിവയും ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ പ്രീ-ഓർഡറുകൾ ചൈനയിൽ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. നിലവിൽ എംഐ മാൾ വഴിയാണ് പ്രീ ഓർഡറുകൾ സ്വീകരിക്കുന്നത്.
ഈ മാസം അവസാനം സ്വന്തം നാടായ ചൈനയിൽ ഷവോമി SU7 അൾട്രാ ഇവി ലോഞ്ച് ചെയ്യുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 26 ന് ഈ ഫോണിന്റെ ലോഞ്ച് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഒക്ടോബറിൽ ചൈനയിൽ പുറത്തിറക്കിയ ഷവോമി 15 പ്രോയ്ക്കൊപ്പം, ചൈനയിൽ മാത്രം ലഭ്യമായ ഷവോമി 15 Snapdragon 8 Elite SoCലാണ് പ്രവർത്തിക്കുന്നത്.
3,200 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസുള്ള 6.36 ഇഞ്ച് OLED ഡിസ്പ്ലേയും 50 മെഗാപിക്‌സലിന്റെ പ്രൈമറി സെൻസറിന്റെ കരുത്തോടെ Leica-tuned ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇതിനുണ്ട്. IP68 റേറ്റിംഗാണ് ഇതിനുള്ളത്. ഇത് വെള്ളവും പൊടിയും പ്രതിരോധിക്കും. ഫോണിന്റെ വിലയുടെ കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇതിന് മുമ്പ് മാർച്ച് രണ്ടിന് ഈ ഫോണുകൾ വിപണിയിലെത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ റിപ്പോർട്ടുകൾ സത്യമാണെങ്കിൽ അൽപ്പം കൂടി കാത്തിരുന്നാൽ ഈ മികച്ച ഫോൺ സ്വന്തമാക്കാം. മികച്ച പ്രീമിയം ഫോണുകളിൽ ഒന്ന് തന്നെയാവും ഷവോമിയുടെ ഈ ഫോൺ എന്ന കാര്യത്തിൽ തർക്കമില്ല.
ഷവോമി 15, ഷവോമി 15 അൾട്രാ എന്നീ രണ്ട് ഫോണുകളും 12 GB റാമും 256 GB സ്റ്റോറേജുമുള്ള അടിസ്ഥാന കോൺഫിഗറേഷനുമായി വരുമെന്നാണ് പ്രതീക്ഷ. എന്നാൽ ചൈനീസ് വേരിയന്റുകൾക്ക് 16 GB റാമിലേക്കും 1 TB സ്റ്റോറേജിലേക്കും അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനുകൾ ലഭ്യമാണ്. അതിനാൽ തന്നെ ഈ വേരിയൻറുകളും ഇന്ത്യയിൽ പുറത്തിറങ്ങുമെന്നും പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications








