പറ്റിച്ചു ഗയ്‌സ്! ഷവോമി 15 സീരീസിന്റെ ലോഞ്ച് ഇന്ന് ഉണ്ടാകില്ല
ഷവോമി 15 (Xiaomi 15) സീരീസ് അടുത്ത ആഴ്ച ചൈനയിൽ അരങ്ങേറ്റം കുറിക്കും. ലൈനപ്പിൽ ഷവോമി 15, ഷവോമി 15 പ്രോ എന്നിവ ഉൾപ്പെടും. എന്നിരുന്നാലും ഒരു 'അൾട്രാ' വേരിയൻ്റ് അടുത്ത വർഷം എപ്പോഴെങ്കിലും, 2025ൻ്റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. Qualcomm Snapdragon Summit 2024ൽ, Snapdragon 8 Elite ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോണുകൾ ഷവോമി 15 സീരീസ് ആയിരിക്കുമെന്ന് സീനിയർ വിപി ആദം സെങ് (Zeng Xuezhong) സ്ഥിരീകരിച്ചു.
ഷവോമി 15 സീരീസ് ലോഞ്ച് തീയതിയതിയെ കുറിച്ച് പറയുമ്പോൾ, ഷവോമി ഇന്ന്, അതായത് ഒക്ടോബർ 23ന് 15 സീരീസ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഫോണുകൾക്ക് ആയുള്ള ഒരു പോസ്റ്റർ കമ്പനിയുടെ ചൈനീസ് വെബ്‌സൈറ്റിൽ ഷവോമി മാളിൽ ലൈവ് ആയതിനാൽ അതിൻ്റെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പുകളുടെ ലോഞ്ച് തീയതി ഇന്ന് പ്രഖ്യാപിക്കും.

ലൈക്കയുമായുള്ള ഷവോമിയുടെ പങ്കാളിത്തം മാത്രമാണ് പോസ്റ്റർ നിലവിൽ എടുത്ത് കാണിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് ഘടിപ്പിച്ചിരിക്കുന്ന ഹോണർ മാജിക് 7 സീരീസും iQOO 13 ഉം ഒക്ടോബർ 30ന് അരങ്ങേറ്റം കുറിക്കുന്നതിനാൽ, ഷവോമി 15 സീരീസ് അതിന് മുമ്പ് ഒക്ടോബർ 28 അല്ലെങ്കിൽ 29ന് എത്തും എന്നാണ് കരുതുന്നത്.
ഷവോമി 15 സീരീസിൽ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ: സ്‌നാപ്ഡ്രാഗൺ ചിപ്പ് കൂടാതെ, ഷവോമി 15 സീരീസിൽ 16 ജിബി വരെ LPDDR5X റാമും 1 ടിബി വരെ UFS 4.0 സ്റ്റോറേജും ലഭിക്കും. ഷവോമി 15ന് 6.36 ഇഞ്ച് 1.5K ഫ്ലാറ്റ് LTPO OLED ഡിസ്‌പ്ലേ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്‌ക്രീൻ ഒരു അഡാപ്റ്റീവ് 1 Hz - 120 Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യും. ഷവോമി 15 പ്രോ 2K റെസല്യൂഷനോട് കൂടിയ 6.78-ഇഞ്ച് ക്വാഡ് മൈക്രോ കർവ്ഡ് LTPO AMOLED ഡിസ്‌പ്ലേയും അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റും അവതരിപ്പിക്കും.
രണ്ട് ഡിസ്പ്ലേകളും HDR10+, ഡോൾബി വിഷൻ കണ്ടന്റ് എന്നിവയെ പിന്തുണയ്ക്കും. ഷവോമി 15 പ്രോ 90W വയർഡ്, 80W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 mAh ബാറ്ററി പായ്ക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മറുവശത്ത്, വാനില ഷവോമി 15ന് 90W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500 mAh ബാറ്ററി പായ്ക്ക് ചെയ്യാം.
ഒപ്‌റ്റിക്‌സിനായി, മെയിൻ, അൾട്രാവൈഡ്, ടെലിഫോട്ടോ ലെൻസുകൾക്കായി ഷവോമി 15 സീരീസിൽ 50 എംപി ക്യാമറകളുടെ ഒരു ട്രിയോ അവതരിപ്പിക്കും. എന്നിരുന്നാലും, കൂടുതൽ സൂം ചെയ്യാനുള്ള ശേഷിയുള്ള പെരിസ്‌കോപ്പ് ഷൂട്ടറിനായി ഷവോമി 15 പ്രോ ഒരു അടിസ്ഥാന ടെലിഫോട്ടോ ലെൻസ് സ്വാപ്പ് ചെയ്യും. മുന്നിൽ, ഷവോമി 15 സീരീസ് 32 എംപി സെൽഫി ഷൂട്ടർ തിരഞ്ഞെടുക്കും. രണ്ട് ഫോണുകൾക്കും IP68 റേറ്റിംഗ് ഉണ്ടായിരിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








