ഐഫോണിന്റെയും ഗൂഗിൾ പിക്‌സലിന്റെും മുട്ടുവിറയ്ക്കും: ഷവോമിയുടെ പടക്കുതിരകളുടെ അരങ്ങേറ്റം നാളെ
ടെക് ലോകത്തിന് തന്നെ പുത്തൻ അനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന ദിവസമാണ് നാളെ. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമിയുടെ പുത്തൻ രണ്ട് മോഡലുകൾ നാളെ ഇന്ത്യയിൽ ലോഞ്ച് ചയ്യും. Xiaomi 15, Xiaomi 15 Ultra എന്നീ മോഡലുകളാണ് ഇന്ത്യൻ വിപണിയെ ലക്ഷ്യമാക്കി നാളെ ലോഞ്ചിന് ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ചൈനയിൽ ഷവോമി 15 അവതരിപ്പിച്ചിരുന്നു. അതിന് ശേഷം ഈ മാസം ആദ്യം ഷവോമി 15 അൾട്രയുടെ ആഗോള അരങ്ങേറ്റവും കഴിഞ്ഞു. ഒടുവിലാണ് ഇന്ത്യയിലേക്ക് വരുന്നത്. മാർച്ച് 11 ന് ലോഞ്ച് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ലോഞ്ചിന് മുന്നോടിയായി, ഷവോമി ഇതിനകം തന്നെ ഇന്ത്യയിൽ ഉപകരണങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്്.
കൂടാതെ 15 അൾട്ര MWC 2025 ലും പ്രദർശിപ്പിച്ചിരുന്നു. രണ്ട് സ്മാർട്ട്ഫോണുകളുടെയും വില ഒഴികെ ഷവോമി 15, ഷവോമി 15 അൾട്ര എന്നിവയെക്കുറിച്ച് നമുക്ക് ഇതിനകം തന്നെ ഏകദേശം മനസിലാക്കിക്കഴിഞ്ഞിട്ടുണ്ട്. സാധാരണ ഒരു ഫോൺ ലോഞ്ച് ചെയ്യുമ്പോൾ അതിന്റെ ഫീച്ചറുകൾ അറിയനായിരിക്കും ഉപയോക്താക്കൾക്ക് താൽപര്യം.

ചൈനയിൽ 4,499 യുവാനാണ് ലോഞ്ച് ചെയ്തത്. ഏകദേശം 54,000 ഇന്ത്യൻ രൂപയോളം വരും. Xiaomi 15 അൾട്രയുടെ കാര്യത്തിലേക്ക് വന്നാൽ16 ജിബി റാമും 512 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള ഫോൺ യൂറോപ്പിൽ 1,499 യൂറോക്കാണ് ലോഞ്ച് ചെയ്തത്. ഏകദേശം 1,36,000 ഇന്ത്യൻ രൂപ വരും. ചൈനയിൽ 6,499 യുവാനാണ് ലോഞ്ച് ചെയ്തത്. ഇത് ഏകദേശം 78,000 രൂപയോളം വരും.
ചുരുക്കിപ്പറഞ്ഞാൽ ഗൂഗിളിനിനോടും ഐഫോണിനോടും മുട്ടിനിൽക്കാൻ പറ്റുന്ന നല്ലൊരു പ്രീമിയം ഫോൺ തന്നെയാണ് വരാൻ പോകുന്നത്. ക്യാമറ തന്നെയാണ് Xiaomi 15 സീരീസിന്റെ ഹൈലൈറ്റ്. Xiaomi 15 ലും Leica യുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണം നൽകിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്‌സൽ LYT900 സെൻസറാണ് പ്രാഥമിക ക്യാമറ.

Xiaomi 15 Ultraയിൽ Leica ലെൻസുകൾക്ക് പുറമേ ഒരു ക്വാഡ്-ക്യാമറ സംവിധാനവും ഉൾക്കൊള്ളുന്നുണ്ടഎ. OIS ഉം ഒരു ഫിക്‌സഡ് f/1.63 അപ്പേർച്ചറും ഉള്ള 1 ഇഞ്ച് 50-മെഗാപിക്‌സൽ സോണി LYT900 സെൻസറാണ് പ്രൈമറി ക്യാമറ. 3x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്‌സൽ സോണി IMX858 ടെലിഫോട്ടോ സെൻസർ, 200 മെഗാപിക്‌സൽ Samsung ISOCELL HP9 പെരിസ്‌കോപ്പ് ക്യാമറ, 115 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 50 മെഗാപിക്‌സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് എന്നിവയുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു.

32-മെഗാപിക്‌സൽ തന്നെയാണ് ഫ്രണ്ട്-ഫേസിംഗ് ക്യാമറക്ക് നൽകിയിരിക്കുന്നത്. Xiaomi 15ന് 5,240mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 90W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും നൽകിയിട്ടുണ്ട്. Xiaomi 15 Ultra യുടെ കാര്യത്തിലേക്ക് വന്നാൽ 6,000mAh ബാറ്ററിയും 90W വയർഡ് ഫാസ്റ്റ് ചാർജിംഗും 80W വയർലെസ് ചാർജിംഗും നൽകിയിട്ടുണ്ട്. ഇത് റിവേഴ്സ് വയർലെസ് ചാർജിംഗിനെയും സപ്പോർട്ട് ചെയ്യും.


Click it and Unblock the Notifications








