Home
Mobile

ധീര വീര ശൂരൻ! സ്മാർട്ട്ഫോൺ കരുത്തിന്റെ പുതിയ അ‌വകാശി; ഷവോമി 15 അ‌ൾട്ര ലോഞ്ച് ചെയ്തു

ഷവോമി തങ്ങളുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ എന്ന് വിശേഷിപ്പിച്ച ഷവോമി 15 അ‌ൾട്ര (Xiaomi 15 Ultra) ​ചൈനയിൽ ലോഞ്ച് ചെയ്തു. മാർച്ച് രണ്ടിന് ഇത് ആഗോളതലത്തിൽ ലോഞ്ച് ചെയ്യും. ഇന്ത്യയിലും ഈ ഫോൺ ലോഞ്ച് ചെയ്യുമെന്ന് ഇതിനകം തന്നെ സ്ഥിരീകരിച്ചുകഴിഞ്ഞു. നിലവിലെ പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് കരുത്തിലാണ് ഈ ഷവോമി 15 അ‌ൾട്രയും എത്തിയിരിക്കുന്നത്. ഡ്യുവൽ-ചാനൽ വിംഗ് ആകൃതിയിലുള്ള കോൾഡ് പമ്പ് കൂളിംഗ് സിസ്റ്റം വേപ്പർ-ലിക്വിഡ് സെപ്പറേഷൻ ഡിസൈനും ഈ ഫോണിനുണ്ട്.

അ‌ടുത്ത ആഴ്ചയോടെ ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെടും എന്നതിനാൽ ആകാംക്ഷയോടെയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഷവോമി 15 അ‌ൾട്രയുടെ ഫീച്ചറുകൾ നോക്കിക്കാണുന്നത്. ഷവോമി സ്റ്റാർ കമ്മ്യൂണിക്കേഷൻ ഈ അ‌ൾട്ര മോഡലിൽ സജ്ജീകരിച്ചിരിക്കുന്നു, ഇത് നെറ്റ്‌വർക്ക് ഇല്ലാതെ 7 കിലോമീറ്റർ ടു വേ കോളുകൾ പിന്തുണയ്ക്കുന്നു. കൂടാതെ ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ ഡയറക്ട് സാറ്റലൈറ്റ് ഡാറ്റ ഫംഗ്‌ഷനായ ടിയാൻടോംഗ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഫംഗ്‌ഷനും ഡ്യുവൽ-സാറ്റലൈറ്റ് പതിപ്പും ഇതിലുണ്ട്.

ധീര വീര ശൂരൻ! ഷവോമി 15 അ‌ൾട്ര ലോഞ്ച് ചെയ്തു

ആൻഡ്രോയിഡിൽ ആദ്യമായി ACES LOG മൂവി-ലെവൽ വീഡിയോ, മൂവി ക്യാമറ-ലെവൽ കളർ, ഷവോമി സ്വയം വികസിപ്പിച്ച വീഡിയോ ആന്റി-ഷേക്ക് സിസ്റ്റം UIS, ഹൊറൈസൺ-ലെവൽ കറക്ഷൻ, 8K വീഡിയോ എന്നിവ ഷവോമി 15 അ‌ൾട്രയെ കൂടുതൽ കരുത്തുറ്റ സ്മാർട്ട്ഫോണാക്കി മാറ്റുന്നു. യൂണിബോഡി മെറ്റൽ ഫ്രെയിം, ഷവോമി ഡ്രാഗൺ ക്രിസ്റ്റൽ ഗ്ലാസ് 2.0 എന്നിവ സഹിതമാണ് ഈ പ്രീമിയം മോഡൽ എത്തിയിരിക്കുന്നത്.

ഷവോമി 15 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: 6.73 ഇഞ്ച് (3100 x 1440 പിക്സലുകൾ) 2K M8 12-ബിറ്റ് OLED 20:9 LTPO ഡിസ്പ്ലേ, 1-120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 5,000,000:1 (മിനിറ്റ്) കോൺട്രാസ്റ്റ് റേഷ്യോ, HDR10+, ഡോൾബി വിഷൻ, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷവോമി സെറാമിക് ഗ്ലാസ് പ്രൊട്ടക്ഷൻ 2.0 എന്നിവ ഇതിലുണ്ട്.

ധീര വീര ശൂരൻ! ഷവോമി 15 അ‌ൾട്ര ലോഞ്ച് ചെയ്തു

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 830 GPU, 12GB / 16GB LPPDDR5x റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഷവോമി 15 അ‌ൾട്ര വാഗ്ദാനം ചെയ്യുന്നു. ഷവോമി ​ഹൈപ്പർഒഎസ് 2.0യിൽ ആണ് പ്രവർത്തനം.

പുതിയ മെറ്റീരിയലുകൾ, പുതിയ സാങ്കേതികവിദ്യകൾ, പുതിയ പ്രക്രിയകൾ എന്നിവയുള്ള ലെയ്‌ക അൾട്രാ-പ്യുവർ ഒപ്റ്റിക്കൽ സിസ്റ്റം ആണ് ഷവോമി 15 അ‌ൾട്രയുടെ മറ്റൊരു ആകർഷണം. 1 ഇഞ്ച് സെൻസറുള്ള 50MP ലെയ്‌ക മെയിൻ ക്യാമറ (14EV നേറ്റീവ് ഡൈനാമിക് റേഞ്ച്, f/1.63 അൾട്രാ-ലാർജ് അപ്പേർച്ചർ, 8P ലെൻസ്, OIS) ആണ് ഇതിലെ ക്യാമറ യൂണിറ്റിനെ നയിക്കുന്നത്.

പ്രധാന ക്യാമറയ്ക്ക് ഒപ്പം 50MP ലെയ്‌ക അൾട്രാ വൈഡ് ആംഗിൾ ക്യാമറ (JN5 ഇമേജ് സെൻസർ, 115° അൾട്രാ-വൈഡ് വ്യൂവിംഗ് ആംഗിൾ, 5cm സൂപ്പർ മാക്രോ, f/2.2 അൾട്രാ-ലാർജ് അപ്പേർച്ചർ, 6P ലെൻസ്), 50MP ലെയ്‌ക ടെലിഫോട്ടോ ക്യാമറ (IMX858 ഇമേജ് സെൻസർ, f/1.8 അൾട്രാ-ലാർജ് അപ്പേർച്ചർ, 1.4um ഫ്യൂസ്ഡ് പിക്‌സലുകൾ, 3X ഫ്ലോട്ടിംഗ് ടെലിഫോട്ടോ, 6P ലെൻസ്, ടെലിഫോട്ടോ മാക്രോ) എന്നിവയും ഇതിലുണ്ട്.

ഷവോമി 15 അ‌ൾട്രയിലെ റിയർ ക്യാമറ വിശേഷങ്ങൾ അ‌വിടംകൊണ്ടും തീരുന്നില്ല, ആകെ നാല് ക്യാമറകളാണ് ഇതിന്റെ റിയർ പാനലിൽ ഉള്ളത്. നാലാമത്തേതും ഏറ്റവും ശ്രദ്ധേയവുമായ ക്യാമറ 200MP ലെയ്‌ക സൂപ്പർ ടെലിഫോട്ടോ ക്യാമറയാണ് (1/1.4-ഇഞ്ച് HP9 ഇമേജ് സെൻസർ, f/2.6 അൾട്രാ-ലാർജ് അപ്പേർച്ചർ, 2.24um ഫ്യൂസ്ഡ് പിക്‌സലുകൾ, 4.3x പെരിസ്‌കോപ്പ് ടെലിഫോട്ടോ, 6P ലെൻസ്, 8K വീഡിയോ റെക്കോർഡിംഗ്).

ഈ കരുത്തൻ ക്വാഡ് റിയർക്യാമറ സജ്ജീകരണം കൂടാതെ, ഓമ്‌നിവിഷൻ OV32B40 സെൻസറുള്ള 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും f/2.0 അപ്പേർച്ചർ, 4K 60 fps റെക്കോർഡിംഗ് സഹിതം ഈ അ‌ൾട്ര മോഡലിൽ ഉണ്ട്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, 4-മൈക്രോഫോൺ അറേ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 6.0, USB ടൈപ്പ്-സി 3.2 ജെൻ 2, NFC, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, 90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 80W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

ധീര വീര ശൂരൻ! ഷവോമി 15 അ‌ൾട്ര ലോഞ്ച് ചെയ്തു

ഷവോമി 15 അ‌ൾട്രയുടെ വില: 12ജിബി+ 256ജിബി വേരിയന്റിന് 6499 യുവാൻ (ഏകദേശം 78,050 രൂപ), 16ജിബി+ 512ജിബി വേരിയന്റിന് 6999 യുവാൻ (ഏകദേശം 84,050 രൂപ) 16ജിബി+ 1ടിബി വേരിയന്റിന് 7799 യുവാൻ (ഏകദേശം 93,655 രൂപ), 16ജിബി+ 1ടിബി ഡ്യുവൽ സാറ്റലൈറ്റ് വേരിയന്റിന് 7999 യുവാൻ (ഏകദേശം 96,045 രൂപ) എന്നിങ്ങനെയാണ് വില.

ഷവോമി 15 അ‌ൾട്ര ക്ലാസിക് ബ്ലാക്ക് ആൻഡ് സിൽവർ, പൈൻ, സൈപ്രസ് ഗ്രീൻ, ​വൈറ്റ്, ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്. ഇതിന്റെ പ്രീബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. മാർച്ച് 3 മുതൽ ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. New update: ഷവോമി 15 അ‌ൾട്ര സീരീസ് ഇന്ത്യ ലോഞ്ച് തിയതി പ്രഖ്യാപിച്ചു. മാർച്ച് 11ന് ഈ സീരീസ് ഇന്ത്യയിൽ അ‌വതരിപ്പിക്കും. ഷവോമി 15 അ‌ൾട്ര, ഷവോമി 15 എന്നിവയാണ് ഈ സീരീസിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കുക. ലോഞ്ചിന് ശേഷം ആമസോൺ വഴിയും ഈ ഫോൺ വാങ്ങാനാകുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

Best Mobiles in India

English summary
Xiaomi 15 Ultra has been launched in China. The 12GB + 256GB variant of the Xiaomi 15 Ultra is priced at 6499 yuan (approximately Rs. 78,050). It will go on sale in China from March 3. The phone will be launched globally on March 2 alongside the Xiaomi 15, and it has already been confirmed that the phone will also be available for purchase via Amazon after the Indian launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X