Home
Mobile

പല ആഗ്രഹങ്ങൾ ഒറ്റയടിക്ക് നിറവേറ്റാം! ഷവോമി 15 അൾട്ര ഡിസ്കൗണ്ടിൽ കിട്ടും, ദേ ഈ ദിവസം

സ്മാർട്ട്ഫോൺ ആരാധകരുടെ കണ്ണുതെള്ളിക്കും വിധത്തിൽ കരുത്തൻ ഫീച്ചറുകളുമായി എത്തിയ സ്മാർട്ട്ഫോൺ ആണ് ഷവോമി 15 അ‌ൾട്ര (Xiaomi 15 Ultra). രണ്ടാഴ്ച മുൻപ് ​ഷവോമി 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഷവോമി 15, ഷവോമി 15 അൾട്ര എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഉള്ളത്. ഇതിനകം ഇവ പ്രീ ബുക്കിങ്ങിന് എത്തിയിട്ടുണ്ട്. എന്നാൽ ഓപ്പൺ സെയിൽ ആരംഭിക്കുന്നത് ഏപ്രിൽ നാലിനാണ്. ഈ സീരീസിലെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ എന്നതുകൊണ്ട് മാത്രമല്ല, ഐഫോണിനും ഗാലക്സി എസ് സീരീസ് അ‌ൾട്ര മോഡലിനും വെല്ലുവിളിയാകുന്ന ഫീച്ചറുകൾ ഉള്ളതുകൊണ്ടും ഷവോമി 15 അൾട്ര ശ്രദ്ധനേടുന്നു.

ഫ്ലാഗ്ഷിപ്പ് ആഗ്രഹിക്കുന്നവർ മുതൽ അഡ്വാൻസ്ഡ് ക്യാമറ സംവിധാനമുള്ള ഒരു ടോപ്പ്-ടയർ സ്മാർട്ട്ഫോൺ തിരയുന്നവർ വരെയുള്ള വിശാലമായ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ് ഷവോമി 15 സീരീസ്. മികച്ച ക്യാമറ, മികച്ച പെർഫോമൻസ്, മികച്ച ബാറ്ററി ശേഷി എന്നിങ്ങനെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പലവിധ ആഗ്രഹങ്ങൾ ഒറ്റയടിക്ക് നിറവേറ്റി നൽകാൻ ഷവോമി 15 അ‌ൾട്രയ്ക്ക് ശേഷിയുണ്ട്.

പല ആഗ്രഹങ്ങൾ ഒറ്റയടിക്ക് നിറവേറ്റാം! ഷവോമി 15 അൾട്ര ഡിസ്കൗണ്ടിൽ

ഇന്ത്യയിൽ ഷവോമി 15 അ‌ൾട്രയുടെ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില. എന്നാൽ ICICI ബാങ്ക് കാർഡുകൾക്കൊപ്പം 10,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ തുടക്കത്തിൽ 99999 രൂപ വിലയിൽ വാങ്ങാനാകും. ഇതോടൊപ്പം 11,999 രൂപ വിലയുള്ള സൗജന്യ ഫോട്ടോഗ്രാഫി കിറ്റ് ലെജൻഡ് എഡിഷൻ ലഭ്യമാണ്.

ഷവോമി 15 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: 1-120Hz വേരിയബിൾ റിഫ്രഷ് റേറ്റ ഉള്ള 6.73-ഇഞ്ച് (3100 x 1440 പിക്സലുകൾ) 2K M8 12-ബിറ്റ് OLED 20:9 LTPO ഡിസ്പ്ലേ, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 5,000,000:1 (മിനിറ്റ്) കോൺട്രാസ്റ്റ് റേഷ്യോ, HDR10+, ഡോൾബി വിഷൻ, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷവോമി ഷീൽഡ് ഗ്ലാസ് 2.0 എന്നിവ ഇതിലുണ്ട്.

പല ആഗ്രഹങ്ങൾ ഒറ്റയടിക്ക് നിറവേറ്റാം! ഷവോമി 15 അൾട്ര ഡിസ്കൗണ്ടിൽ

അഡ്രിനോ 830 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm SoC ആണ് ഈ ഫോണിന്റെ കരുത്ത്. 16GB LPPDDR5x റാം, UFS 4.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. കൂടാതെ 5100mm² അൾട്രാ-ലാർജ് കൂളിംഗ് ഏരിയയുള്ള Xiaomi 3D ഡ്യുവൽ-ചാനൽ ഐസ്‌ലൂപ്പ് കൂളിംഗും ഈ ഫോണിനുണ്ട്. ഷവോമി ​ഹൈപ്പർഒഎസ് 2.0യിൽ ആണ് പ്രവർത്തനം.

Take a Poll

ഉപയോക്താവിന്റെ ഫോട്ടോഗ്രഫി മോഹങ്ങളെ തൃപ്തിപ്പെടുത്താൻ ഇതിലെ ക്യാമ യൂണിറ്റിന് കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഫോട്ടോഗ്രാഫിക്ക്, Xiaomi 15 അൾട്രയിൽ 4 ലെൻസ് ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ 50-മെഗാപിക്സൽ മെയിൻ ക്യാമറ, 70mm ടെലിഫോട്ടോ ലെൻസ്, സാംസങ്ങിന്റെ 200-മെഗാപിക്സൽ HP9 സെൻസർ നൽകുന്ന 100mm സൂം ക്യാമറ എന്നിവ ഉൾപ്പെടുന്നു. വിപുലമായ ദൃശ്യങ്ങൾ പകർത്താൻ 14mm അൾട്രാ-വൈഡ് ലെൻസും ഉണ്ട്.

ഫ്രണ്ടിൽ 32-മെഗാപിക്സൽ സെൽഫി ക്യാമറ മികച്ച സെൽഫികൾ ഉറപ്പാക്കുന്നു. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ, IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

പല ആഗ്രഹങ്ങൾ ഒറ്റയടിക്ക് നിറവേറ്റാം! ഷവോമി 15 അൾട്ര ഡിസ്കൗണ്ടിൽ

5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി 3.2 ജെൻ 2, NFC, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, 90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 80W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 5410mAh ബാറ്ററി എന്നിവയാണ് ഈ അ‌ൾട്ര ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ. ക്രോം സിൽവർ നിറത്തിൽ ഇത് വാങ്ങാനാകും. Mi.com, Amazon.in, Xiaomi റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് വിൽപ്പന.

More from GizBot

Best Mobiles in India

English summary
Xiaomi 15 Ultra is available at a huge discount. In India, the 16GB + 512GB model of Xiaomi 15 Ultra is priced at Rs 1,09,999. However, an instant discount of Rs 10,000 is available with ICICI Bank cards. The Xiaomi 15 series is aimed at a wide range of users, from those who want a flagship to those looking for a top-tier smartphone with an advanced camera system.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X