ഫീച്ചർ അറിഞ്ഞാൽ ആരും വാങ്ങാൻ കൊതിക്കും! ഷവോമി 15s പ്രോ 5G ലോഞ്ച് ചെയ്തു
ഷവോമി കഴിഞ്ഞ ദിവസം തങ്ങളുടെ 15ാം ആനിവേഴ്സറി ഇവന്റ് ചൈനയിൽ നടത്തുകയുണ്ടായി. ഒരുകൂട്ടം മികച്ച ഡിവൈസുകളും ഈ ഇവന്റിൽ ലോഞ്ച് ചെയ്യപ്പെട്ടു. അതിന്റെ ഭാഗമായി ഷവോമി 15 സീരീസിലെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായി ഷവോമി 15s പ്രോ 5ജിയും (Xiaomi 15S Pro) ലോഞ്ച് ചെയ്തിരിക്കുന്നു. ഷവോമി സിവി 5 പ്രോ, ഷവോമി വാച്ച് S4, ഷവോമി പാഡ് 7 അൾട്ര, ഷവോമി ടിവി S മിനി എന്നിവയും ഈ ഇവന്റിൽ ഇതോടൊപ്പം ലോഞ്ച് ചെയ്തിട്ടുണ്ട്.
ഷവോമി സ്വയം വികസിപ്പിച്ചെടുത്ത XRING 01 10-കോർ 3nm ചിപ്പ് സഹിതം എത്തുന്നു എന്നതാണ് ഷവോമി 15s പ്രോ 5ജിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇതിന് 16-കോർ ഇമ്മോർട്ടാലിസ്-G925 GPU ഉണ്ട്, ഇത് AnTuTu-യിൽ 3 ദശലക്ഷത്തിലധികം സ്‌കോർ നേടിയെന്ന് കമ്പനി വിശദീകരിക്കുന്നു.

വൺ-പീസ് ഏവിയേഷൻ ഗ്രേഡ് അലുമിനിയം ഫ്രെയിം, വിംഗ് ആകൃതിയിലുള്ള കോൾഡ് പമ്പ് കൂളിംഗ് സിസ്റ്റം, 4053mm² വരെ താപ വിസർജ്ജന എരിയയുള്ള, വേപ്പർ-ലിക്വിഡ് സെപ്പറേഷൻ ഡിസൈൻ എന്നീ ഫീച്ചറുകളും ഷവോമി 15s പ്രോ 5ജിയിലുണ്ട്. ലെയ്‌ക സമ്മിലക്‌സ് ലെൻസ്, XRING O1 ISP v4 ഇമേജിംഗ് പ്രോസസർ എന്നിവയും ഈ ഫോണിനെ ആകർഷകമാക്കുന്നു. v4 ഇമേജിംഗ് പ്രോസസറിന് സെക്കൻഡിൽ 8.7 ബില്യൺ പിക്‌സലുകൾ വരെ പ്രോസസ്സ് ചെയ്യാൻ കഴിയും.
ഷവോമി 15S പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.73 ഇഞ്ച് (3100 x 1440 പിക്സലുകൾ) 2K M8 12-ബിറ്റ് OLED 20:9 LTPO ഡിസ്പ്ലേ, 1-120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 5,000,000:1 (മിനിമം) കോൺട്രാസ്റ്റ് റേഷ്യോ, HDR10+, ഡോൾബി വിഷൻ, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, Xiaomi സെറാമിക് ഗ്ലാസ് പ്രൊട്ടക്ഷൻ 2.0 എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.
3.9GHz 10-കോർ ഷവോമി XRING 01 3nm ചിപ്സെറ്റ് ആണ് ഈ ഷവോമി പ്രീമിയം ലെവൽ സ്മാർട്ട്ഫോണിന്റെ കരുത്ത്. 16-കോർ Immortalis-G925 ജിപിയു, 16GB LPPDDR5x റാം, 512GB / 1TB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ഷവോമി ഹൈപ്പർഒഎസ് 2.0-ൽ ആണ് പ്രവർത്തനം.
മൂന്ന് 50MP ക്യാമറകൾ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഷവോമി 15s പ്രോ 5ജിയിൽ ഉള്ളത്. അതിൽ 50MP മെയിൻ ക്യാമറ 1/ 1.31″ ലൈറ്റ് ഫ്യൂഷൻ 900 സെൻസർ, f/1.44 അപ്പേർച്ചർ, ഹൈപ്പർ OIS, ലെയ്‌ക സമ്മിലക്‌സ് ലെൻസ് എന്നിവ സഹിതം എത്തുന്നു.
ഇതോടൊപ്പം 50MP 115° ലെയ്‌ക അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ, സാംസങ് S5KJN1 സെൻസർ, 5cm സൂപ്പർ മാക്രോ), 50MP 5X ടെലിഫോട്ടോ ക്യാമറ (f/2.5 അപ്പേർച്ചർ, OIS, സോണി IMX858 സെൻസർ, 30cm ടെലിമാക്രോ, 8K വീഡിയോ റെക്കോർഡിംഗ്) LED ഫ്ലാഷ് എന്നിവയും നൽകിയിരിക്കുന്നു.
ഫ്രണ്ടിൽ ഓമ്‌നിവിഷൻ OV32B40 സെൻസറുള്ള 32MP ക്യാമറ, f/2.0 അപ്പേർച്ചർ, 4K 60 fps റെക്കോർഡിംഗ് സഹിതം സജ്ജീകരിച്ചിരിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ ഫീച്ചറുകളും ഇതിലുണ്ട്.
IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, 90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ് എന്നിവയുള്ള 6100mAh ബാറ്ററി എന്നീ ഫീച്ചറുകളും ഷേവാമി 15s പ്രോ 5ജിയെ ശക്തിപ്പെടുത്തുന്നു.
ഷവോമി 15S പ്രോയുടെ 16GB + 512GB വേരിയന്റിന് 5499 യുവാൻ (ഏകദേശം 65,610 രൂപ) ആണ് വില. ഇതിന്റെ 16GB + 1TB വേരിയന്റ് 5999 യുവാൻ (ഏകദേശം 71,580 രൂപ) വിലയിലെത്തുന്നു. ഡ്രാഗൺ സ്കെയിൽ ഫൈബർ വേരിയന്റിലും ഫാർ സ്കൈ ബ്ലൂ നിറങ്ങളിലും ഈ ഫോൺ വാങ്ങാനാകും.

ഷവോമി വാച്ച് എസ്4 15ാം ആനിവേഴ്സറി എഡിഷൻ (Xiaomi Watch S4 15th Anniversary Edition): ഈ പ്രത്യേക എഡിഷൻ സ്മാർട്ട് വാച്ച് കമ്പനിയുടെ ഇൻ-ഹൗസ് XRING T1 4G വാച്ച് ചിപ്‌സെറ്റ് കരുത്തിലാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. ഇത് സ്റ്റാൻഡ്‌ബൈ പവർ ഉപഭോഗം 66% കുറയ്ക്കുന്നു. ലൈവ് പ്രിവ്യൂ ഉപയോഗിച്ച് വീഡിയോ വാച്ച് ഫെയ്‌സുകളും റിമോട്ട് ഫോട്ടോ ക്യാപ്‌ചറും പ്രാപ്‌തമാക്കുന്ന ഒരു സംയോജിത വീഡിയോ കോഡെക് മൊഡ്യൂളും ഇതിൽ ഉൾപ്പെടുന്നു.
ഷവോമി വാച്ച് S4 15ാം ആനിവേഴ്സറി എഡിഷന്റെ പ്രധാന ഫീച്ചറുകൾ: 1.43 ഇഞ്ച് (466 x 466 പിക്സലുകൾ) AMOLED സ്ക്രീൻ, 326PPI, 2200 nits വരെ തെളിച്ചം, 256 ലെവലുകൾ അഡാപ്റ്റീവ് തെളിച്ചം, ഡ്രാഗൺ ക്രിസ്റ്റൽ ഗ്ലാസ് പ്രൊട്ടക്ഷൻ, ഷവോമി ഹൈപ്പർ ഒഎസ് 2, XRING T1 4G ചിപ്പ്, 500MHz മാക്സിമം CPU ഫ്രീക്വൻസി, 4G VoLTE എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.
വീഡിയോ വാച്ച് ഫെയ്‌സ്, ഫോട്ടോ പ്രിവ്യൂ, ഹൃദയമിടിപ്പ് സെൻസർ (രക്ത ഓക്സിജൻ ഉൾപ്പെടെ), ആക്സിലറേഷൻ സെൻസർ, ഗൈറോസ്കോപ്പ്, ജിയോമാഗ്നറ്റിക് സെൻസർ, എയർ പ്രഷർ സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, 150+ സ്പോർട്സ് മോഡുകൾ, ദൈനംദിന പ്രവർത്തന ട്രാക്കിംഗ്, സ്ട്രെസ് മോണിറ്ററിങ്, ബ്രെത്ത് ട്രെയിനിങ്, സ്ലീപ്, ഹാർട്ട്ബീറ്റ് മോണിറ്ററിങ് എന്നീ ആരോഗ്യനിരീക്ഷണ ഫീച്ചറുകളും ഇതിലുണ്ട്.

5ATM ജല പ്രതിരോധം ഈ വാച്ചിനുണ്ട്. വിറ്റോൺ + നൈലോൺ ബ്രെയ്‌ഡഡ് സ്ട്രാപ്പ്, അലുമിനിയം അലോയ് പിവിഡി വാച്ച് ബോഡി, സ്റ്റെയിൻലെസ് സ്റ്റീൽ + ഫോർജ്ഡ് കാർബൺ ബെസൽ, eSIM പിന്തുണ, 4G / 3G പിന്തുണ, 2.4GHz/5GHz വൈ-ഫൈ, ബ്ലൂടൂത്ത് 5.2, 486mAh ബാറ്ററി എന്നീ ഫീച്ചറുകളും ഈ ഷവോമി സ്മാർട്ട്വാച്ചിലുണ്ട്.
47.3mm × 47.3mm × 12mm വലിപ്പവും 44.5 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. ഷവോമി വാച്ച് S4 15ാം ആനിവേഴ്സറി എഡിഷന്റെ വില 1299 യുവാൻ (ഏകദേശം 15,505 രൂപ) ആണ്. ഇത് ഗ്രീൻ ഫ്ലേം, ബ്ലാക്ക് നിറങ്ങളിൽ എത്തിയിരിക്കുന്നു.
ഷവോമി പാഡ് 7 അൾട്ര (Xiaomi Pad 7 Ultra): 15ാം വാർഷിക ഇവന്റിൽ ഷവോമി തങ്ങളുടെ ആദ്യത്തെ അൾട്രാ-ഗ്രേഡ് ടാബ്‌ലെറ്റായ ഷവോമി പാഡ് 7 അൾട്ര പുറത്തിറക്കി. അലുമിനിയം അലോയ് ഉള്ള 5.1mm സ്ലിം, 609g ഓൾ-മെറ്റൽ യൂണിബോഡി ഡിസൈൻ ഈ ടാബ്‌ലെറ്റിനുണ്ട്, 14-ഇഞ്ച് 3.2K OLED ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റ്, 1600 nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിനുണ്ട്.
ഇതിലെ ഡിസ്‌പ്ലേ ഡോൾബി വിഷൻ, HDR10+, HDR വിവിഡ്, ZREAL, TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനുകളെ പിന്തുണയ്ക്കുന്നു. ഷവോമിയുടെ XRING 01 3nm പ്രോസസർ കരുത്തിലാണ് ഈ ടാബ് എത്തിയിരിക്കുന്നത്. ഡ്യുവൽ കോർടെക്സ്-X925 കോറുകളുള്ള 10-കോർ CPU, 16-കോർ Immortalis-G925 GPU, 44 ടോപ്‌സ് AI കമ്പ്യൂട്ടിംഗ് പവർ നൽകുന്ന 6-കോർ NPU എന്നിവ ഇതിലുണ്ട്.

120W ഫാസ്റ്റ് ചാർജിംഗുള്ള 12,000mAh ബാറ്ററി, കൂളിംഗിനുള്ള VC ഹീറ്റ് പ്ലേറ്റ്, 32MP ഫ്രണ്ട് ക്യാമറ, 50MP പിൻ ക്യാമറ, 16.5cc കാവിറ്റി ഉള്ള എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം (ഡോൾബി അറ്റ്‌മോസിസ്, DTS:X പിന്തുണയ്ക്കുന്നു) എന്നിവയൊക്കെയാണ് ഷവോമി പാഡ് 7 അൾട്രയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. മിസ്റ്റി പർപ്പിൾ, ക്ലാസിക് ബ്ലാക്ക് നിറങ്ങളിൽ വാങ്ങാനാകും.
ഷവോമി പാഡ് 7 അൾട്രയുടെ 12ജിബി+ 256ജിബി വേരിയന്റിന് 5699 യുവാൻ (ഏകദേശം 68,055 രൂപ) ആണ് വില. മറ്റ് വേരിയന്റുകളുടെ വില: 12ജിബി+ 512ജിബി വേരിയന്റിന് 5999 യുവാൻ (ഏകദേശം 71,640 രൂപ), 12ജിബി+ 512ജിബി (നാനോ സോഫ്റ്റ് ലൈറ്റ് സ്‌ക്രീൻ) 6599 യുവാൻ (ഏകദേശം 78,805 രൂപ), 16ജിബി + 1ടിബി- 6799 യുവാൻ (ഏകദേശം 81,195 രൂപ), 16ജിബി+ 1ടിബി (നാനോ സോഫ്റ്റ് ലൈറ്റ് സ്‌ക്രീൻ): 7399 യുവാൻ (ഏകദേശം 88,360 രൂപ).


Click it and Unblock the Notifications








