ലെയ്ക സഹകരണത്തിലുള്ള ട്രിപ്പിൾ റിയർ ക്യാമറ സഹിതം ഷവോമി 15T, ഷവോമി 15T പ്രോ എന്നിവ ലോഞ്ച് ചെയ്തു
ഷവോമി 15T സീരീസ് ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷത്തെ 14T സീരീസിന്റെ പിൻഗാമിയായി എത്തിയിരിക്കുന്ന 15T സീരീസിൽ രണ്ട് മോഡലുകൾ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ആദ്യ മോഡൽ ഷവോമി 15T (Xiaomi 15T) 5ജിയും രണ്ടാമത്തെ മോഡൽ ഷവോമി 15T പ്രോ (Xiaomi 15T Pro) 5ജിയും ആണ്. 144Hz റിഫ്രഷ് റേറ്റും 3200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.83″ 1.5K AMOLED ഡിസ്‌പ്ലേ സഹിതമാണ് ഇരുമോഡലുകളും എത്തുന്നത്. പ്രധാനമായും പ്രോസസർ, ക്യാമറ എന്നിവയുടെ കാര്യത്തിലാണ് ഇരുമോഡലുകളും തമ്മിൽ വ്യത്യാസപ്പെടുന്നത്.
ലെയ്ക്കയുമായി സഹകരിച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത VARIO-SUMMILUX ലെൻസുകൾ ഉൾക്കൊള്ളുന്ന മികച്ച റിയർ ക്യാമറ സജ്ജീകരണം ഷവോമി 15T സീരീസിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ 50MP വൈഡ് ആംഗിൾ ക്യാമറ ലൈറ്റ് ഫ്യൂഷൻ 800 / 900, 2x 46mm പോർട്രെയ്റ്റ് / 5x 115mm തുല്യമായ ഫോക്കൽ ലെങ്ത് ഉള്ള 50MP ടെലിഫോട്ടോ ലെൻസ്, 12MP അൾട്രാ-വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു.

ഷവോമി AISP 2.0, PortraitLM 2.0 തുടങ്ങിയ ഫീച്ചറുകളും പുതിയ ഫോണുകളിലുണ്ട്. ഇത് ഡെപ്ത് പെർസെപ്ഷൻ, ടോണൽ റേഞ്ച്, കളർ ഫിഡിലിറ്റി എന്നിവ വർദ്ധിപ്പിച്ചുകൊണ്ട് ഇമേജുകൾ പരിഷ്കരിക്കാൻ സഹായിക്കുന്നു. ഈ ഫോണുകൾ ഉപയോക്താക്കൾക്ക് 28mm, 35mm, 50mm, 75mm എന്നീ ഐക്കണിക് ഫോക്കൽ ലെങ്ത്സുകളിലേക്കും, 15T Pro-യ്ക്ക് മാത്രമായി, ക്ലോസ്-അപ്പുകൾക്ക് 135mm-ലേക്കുള്ള ആക്‌സസും നൽകുന്നു.
ഷവോമി 15T, 15T പ്രോ എന്നിവയുടെ പ്രധാന ഫീച്ചറുകൾ
144Hz റിഫ്രഷ് റേറ്റ് ഉള്ള 6.83 ഇഞ്ച് (2772 xc 1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 3840Hz PWM ഡിമ്മിംഗ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇവയിലുണ്ട്.
3.25GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ 4nm പ്രൊസസർ ആണ് ഷവോമി 15T മോഡലിന്റെ കരുത്ത്. ഇതോടൊപ്പം Mali-G720 MC6 ജിപിയുവും ഉണ്ട്. 15T പ്രോ മോഡലിന് കരുത്ത് പകരുന്നത് Immortalis-G925 MC12 GPU സഹിതം എത്തുന്ന ഒക്ട-കോർ ഡൈമെൻസിറ്റി 9400+ 3nm പ്രോസസറാണ്.
12GB LPPDDR5X റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് ഓപ്ഷനുകൾ ഇരുമോഡലുകളും വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസിലാണ് പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 റേറ്റിങ് എന്നിവ ഇവയിൽ ഉണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ ഷവോമി 15T മോഡലിൽ 50MP മെയിൻ ക്യാമറ (ലൈറ്റ് ഫ്യൂഷൻ 800, 1/1.55″, f/1.7, OIS), 12MP അൾട്രാ-വൈഡ്-ആംഗിൾ (f/2.2), 50MP പോർട്രെയിറ്റ് ടെലിഫോട്ടോ (46mm, f/1.9), ലെയ്‌ക സമ്മിലക്‌സ് ഒപ്റ്റിക്കൽ ലെൻസ്, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു.

15T പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ (ലൈറ്റ് ഫ്യൂഷൻ 900, 1.31″, f/1.62, OIS), 12MP അൾട്രാ-വൈഡ്-ആംഗിൾ (f/2.2), 50MP സൂപ്പർ ടെലിഫോട്ടോ (115mm, f/3.0, OIS), ലെയ്‌ക സമ്മിലക്‌സ് ഒപ്റ്റിക്കൽ ലെൻസ്, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു.
f/2.2 അപ്പേർച്ചറുള്ള 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ ഇരുമോഡലുകളിലും ഉണ്ട്. USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇവയിലുണ്ട്.
90W ഹൈപ്പർചാർജ്, 50W വയർലെസ് ഹൈപ്പർചാർജ് (15T പ്രോ) / 67W ഹൈപ്പർചാർജ് (15T) ഉള്ള 5500mAh ബാറ്ററിയും ഈ ഷവോമി 15T സീരീസ് ഫോണുകളിലുണ്ട്. 162.7×77.9×7.50mm (15T) / 7.96mm (15Tപ്രോ) വലിപ്പവും 194g (15T) / 210g (15T പ്രോ) ഭാരവുമാണ് ഇവയ്ക്ക് ഉള്ളത്.

ഷവോമി 15T സീരീസ് വില
ഷവോമി 15T 5ജിയുടെ 12GB + 256GB മോഡലിന് 649.99 യൂറോയും (ഏകദേശം 67,705 രൂപ), 12GB + 512GB മോഡലിന് 699.99 യൂറോയും (ഏകദേശം 72,915 രൂപ) ആണ് വില. ബ്ലാക്ക്, ഗ്രേ, റോസ് ഗോൾഡ് കളർ ഓപ്ഷനുകളിലാണ് ഈ മോഡൽ ലഭ്യമാകുക.
ഷവോമി 15T പ്രോയുടെ 12GB + 256GB മോഡലിന് 799.99 യൂറോയും (ഏകദേശം 83,330 രൂപ), 12GB + 512GB മോഡലിന് 899.99 യൂറോയും (ഏകദേശം 93,750 രൂപ), 12GB + 1TB ടോപ് മോഡലിന് 999.99 യൂറോയും (ഏകദേശം 1,04,165 രൂപ) ആണ് വില. ബ്ലാക്ക്, ഗ്രേ, മോച്ച ഗോൾഡ് കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.


Click it and Unblock the Notifications








