Home
Mobile

ചുളുവിൽ ലാഭം 10000 രൂപ! ഷവോമി 17 യുടെ 512GB വേരിയന്റ് ഇപ്പോൾ 256GB വേരിയന്റിന്റെ വിലയിൽ വിൽക്കുന്നു

ഷവോമി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ മോഡലുകളായ ഷവോമി 17 (Xiaomi 17), ഷവോമി 17 അ‌ൾട്ര (Xiaomi 17 Ultra) എന്നിവയുടെ ആദ്യകാല വിൽപ്പന കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്ന മോഡൽ ഷവോമി 17 ആണ്. ഇപ്പോൾ ഈ ഫോൺ വാങ്ങുന്നുണ്ട് എങ്കിൽ ചുളുവിൽ 10000 രൂപ ലാഭിക്കാനുള്ള അ‌വസരം ഉപയോക്താക്കൾക്ക് ഉണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. മാർച്ച് 17 വരെയാണ് ഇതിന്റെ ആദ്യകാല വിൽപ്പന നിശ്ചയിച്ചിരിക്കുന്നത്.

ഷവോമി 17 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 89,999 രൂപയും 12GB + 512GB വേരിയന്റിന് 99,999 രൂപയുമാണ് വില. എന്നാൽ സ്പെഷൽ ഓഫറിന്റെ ഭാഗമായി ഇപ്പോൾ ടോപ് വേരിയന്റ് അ‌ടിസ്ഥാന വേരിയന്റിന്റെ വിലയിൽ വാങ്ങാനാകും. ഈ ഇളവ് ലഭിക്കാനായി ഉപയോക്താവ് പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. 512ജിബി വേരിയന്റ് തെരഞ്ഞെടുത്താൽ മാത്രം മതി.

ഷവോമി 17 512GB വേരിയന്റ് ഇപ്പോൾ 256GB വേരിയന്റിന്റെ വിലയിൽ കിട്ടും
Also Read

99999 രൂപ വിലയുള്ള ഫോൺ 89999 രൂപ വിലയിൽ സ്വന്തമാക്കാം എന്ന ഷവോമി ഡീൽ മികച്ചതാണ്. ഇവിടെ 10000 രൂപയുടെ ലാഭം ഉപയോക്താവിന് ചുളുവിൽ ഉണ്ടാകുന്നു. എന്നാൽ മാർച്ച് 17 വരെ മാത്രമാകും ഈ ഓഫർ ലഭ്യമാകുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ആമസോൺ, ഷവോമി വെബ്​സൈറ്റ്, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇപ്പോൾ ഷവോമി 17 വാങ്ങാൻ സാധിക്കും. ബ്ലാക്ക്, വെഞ്ച്വർ ഗ്രീൻ, ഐസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്. Leica പിന്തുണയുള്ള ക്യാമറ സജ്ജീകരണം, സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 കരുത്ത് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഈ ഫോണിലുണ്ട്.

ഷവോമി 17 512GB വേരിയന്റ് ഇപ്പോൾ 256GB വേരിയന്റിന്റെ വിലയിൽ കിട്ടും
Also Read

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഷവോമി 17 5ജിയുടെ കരുത്ത്.
100W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ്, 22.5W വയർഡ്, വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 6330mAh ബാറ്ററിയും ഷവോമി 17 5ജിയിലുണ്ട്.

120Hz വേരിയബിൾ റിഫ്രഷ് റേറ്റുള്ള 6.3-ഇഞ്ച് (2656x1220 പിക്സലുകൾ) 1.5K M10 12-ബിറ്റ് OLED LTPO ഡിസ്പ്ലേ, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, Xiaomi ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. അഡ്രിനോ 840 GPU, 12GB LPPDDR5x റാം, 256GB/ 512GB UFS 4.1 സ്റ്റോറേജ്, 3D ഐസ് ലൂപ് കൂളിങ് സിസ്റ്റം എന്നിവയും ഇതിലുണ്ട്.

1/1.31″ ലൈറ്റ് ഫ്യൂഷൻ 950 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.67 അപ്പർച്ചർ, ഹൈപ്പർ OIS, LED ഫ്ലാഷ്, ലെയ്‌ക സമ്മിലക്‌സ് ലെൻസ്), 50MP 102° ലെയ്‌ക അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.4 അപ്പേർച്ചർ), 2.6X 10cm മുതൽ ഇൻഫിനിറ്റി വരെ f/2.0 അപ്പേർച്ചറുള്ള 50MP ലെയ്‌ക ടെലിഫോട്ടോ ക്യാമറ, OIS, 8K വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

Also Read
ഷവോമി 17 512GB വേരിയന്റ് ഇപ്പോൾ 256GB വേരിയന്റിന്റെ വിലയിൽ കിട്ടും

ഫ്രണ്ടിൽ 50MP സെൽഫി ക്യാമറയും f/2.2 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം ഷവോമി 17 5ജിയിലുണ്ട്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, IP68 റേറ്റിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Xiaomi 17 512GB variant is now available at the price of the 256GB variant. The Xiaomi 17 5G is priced at Rs 89,999 for the 12GB + 256GB base variant and Rs 99,999 for the 12GB + 512GB variant. Now, as part of the launch offer, the top variant can be purchased at the price of the base variant. This offer will be available till March 17.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X