ഇത് ഷവോമിയുടെ വിസ്മയങ്ങൾ! ഷവോമി 17, ഷവോമി 17 അൾട്ര എന്നിവ ഇപ്പോൾ ഡിസ്കൗണ്ടിൽ വാങ്ങാം
ഷവോമി തങ്ങളുടെ പ്രീമിയം മോഡലുകളായി അടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളാണ് ഷവോമി 17 (Xiaomi 17), ഷവോമി 17 അൾട്ര (Xiaomi 17 Ultra) എന്നിവ. ഈ ഷവോമി 17 സീരീസ് ഇന്ന് മുതൽ ഔദ്യോഗികമായി ഓപ്പൺ സെയിൽ ആരംഭിച്ചിരിക്കുന്നു. മാർച്ച് 11ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഈ സ്മാർട്ട്ഫോണുകളുടെ ആദ്യകാല വിൽപ്പന പ്രത്യേക ഓഫറുകൾ സഹിതം മാർച്ച് 13 മുതൽ 17 വരെ നടന്നു. ഇപ്പോൾ ഈ രണ്ട് മോഡലുകളും ഔദ്യോഗികമായി ഓപ്പൺ സെയിൽ ആരംഭിച്ചപ്പോൾ ചില മികച്ച ഡിസ്കൗണ്ടുകൾ തുടരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഷവോമി 17 സീരീസിലെ പുതിയ മോഡലുകളിൽ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള ഷവോമി 17 5ജിയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 89,999 രൂപയും 12GB + 512GB വേരിയന്റിന് 99,999 രൂപയുമാണ് വില. ഓഫറിന്റെ ഭാഗമായി ആദ്യകാല വിൽപ്പനയിൽ ലഭ്യമായതുപോലെ, 256GB വേരിയന്റിന്റെ വിലയിൽ ടോപ് മോഡൽ വാങ്ങാനുള്ള സൗകര്യം ഇപ്പോഴും ഉണ്ട്.

പരിമിത കാലത്തേക്ക് മാത്രമായിരിക്കും കുറഞ്ഞ വേരിയന്റിന്റെ വിലയിൽ ടോപ് വേരിയന്റ് ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കുക. ഇത് പ്രയോജനപ്പെടുത്തിയാൽ 99999 രൂപ വിലയുള്ള ഷവോമി 17 5ജി 512ജിബി വേരിയന്റ് 89999 രൂപ വിലയിൽ സ്വന്തമാക്കാം. ബ്ലാക്ക്, വെഞ്ച്വർ ഗ്രീൻ, ഐസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്.
ഇനി ഏറ്റവും കരുത്തുള്ള ഷവോമി 17 അൾട്ര മോഡലാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ, ഷവോമി 17 അൾട്രയുടെ 16GB + 512GB മോഡലിന് 1,39,999 രൂപയാണ് വില. ആദ്യകാല വിൽപ്പനയിൽ ലഭ്യമായ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഇപ്പോഴും തുടരുന്നുണ്ട്. അതിനാൽ 129999 രൂപ വിലയിൽ ഇത് വാങ്ങാനാകും.

ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഷവോമി 17 അൾട്ര വാങ്ങാൻ ലഭ്യമായിരിക്കുന്നത്. ആമസോൺ, ഷവോമി വെബ്സൈറ്റ്, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഉപയോക്താക്കൾക്ക് ഷവോമി 17 സീരീസ് ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും. 4 മാസത്തെ Spotify Premium, 3 മാസത്തെ Google AI Pro, 3 മാസത്തെ YouTube Premium, Jio ആനുകൂല്യങ്ങൾ എന്നിവ ഇരു മോഡലുകൾക്ക് ഒപ്പവും ഇപ്പോൾ ലഭ്യമാണ്.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഷവോമി 17 സീരീസിലെ ഇരുമോഡലുകളുടെയും കരുത്ത്. എന്നാൽ ബാറ്ററി, ക്യാമറ, ഡിസ്പ്ലേ എന്നീ മറ്റ് പ്രധാന ഫീച്ചറുകളുടെ കാര്യത്തിൽ ഇരുമോഡലുകളും വ്യത്യസ്തത പുലർത്തുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 3.0 -യിൽ ആണ് ഇവയുടെ പ്രവർത്തനം.
ഷവോമി 17 5ജിയുടെ പ്രധാന ഫീച്ചറുകൾ
100W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ്, 22.5W വയർഡ്, വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 6330mAh ബാറ്ററി, 6.3-ഇഞ്ച് ഡിസ്പ്ലേ, 50MP മെയിൻ ക്യാമറ, 50MP 102° ലെയ്‌ക അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 50MP ലെയ്‌ക ടെലിഫോട്ടോ ക്യാമറ, 50MP സെൽഫി ക്യാമറ.

ഷവോമി 17 അൾട്ര ഫീച്ചറുകൾ
90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6000mAh ബാറ്ററി, 50MP ലെയ്‌ക മെയിൻ ക്യാമറ, 115° 50MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 1/1.4-ഇഞ്ച് HPE ഇമേജ് സെൻസറുള്ള 200MP ലെയ്‌ക സൂപ്പർ ടെലിഫോട്ടോ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ, 6.9-ഇഞ്ച് ഡിസ്പ്ലേ എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications











