Home
Mobile

200MP ക്യാമറയുള്ള അ‌ൾട്ര, ഒപ്പം സ്റ്റാന്റേർഡ് മോഡലും! ഷവോമി 17 സീരീസ് മാർച്ച് 11ന് ഇന്ത്യയിൽ എത്തും

ഷവോമി 17 സീരീസ് മാർച്ച് 11ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആഗോള തലത്തിൽ ലോഞ്ച് ചെയ്തതിന് പിന്നാലെയാണ് ഷവോമി ഈ പ്രീമിയം ഷവോമി സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ ലോഞ്ച് തിയതിയും പ്രഖ്യാപിച്ചത്. ഷവോമി 17 (Xiaomi 17), ഷവോമി 17 അ‌ൾട്ര (Xiaomi 17 Ultra) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക. ശക്തമായ ക്യാമറ സജ്ജീകരണങ്ങളുമായി സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരെ ആകർഷിക്കും വിധമാണ് അ‌ൾട്ര മോഡൽ എത്തുന്നത്.

200MP ​ക്യാമറ അ‌ടക്കമുള്ള സജ്ജീകരണങ്ങൾക്ക് പുറമേ ഷവോമി 17 അ‌ൾട്രയ്ക്കായി പ്രത്യേക ഫോട്ടോഗ്രാഫി കിറ്റും ഷവോമി ഇന്ത്യയിൽ അ‌വതരിപ്പിക്കും. ഇപ്പോൾ ആഗോളതലത്തിൽ അ‌വതരിപ്പിക്കപ്പെട്ട മോഡലുകളിൽ നിന്ന് വ്യത്യസ്തമായി 6300mAh ബാറ്ററി ശേഷിയാകും ഷവോമി 17 മോഡലിന്റെ ഇന്ത്യൻ വേരിയന്റിൽ ഉണ്ടാകുക എന്നാണ് റിപ്പോർട്ട്.

200MP ക്യാമറയുള്ള അ‌ൾട്ര, ഒപ്പം സ്റ്റാന്റേർഡ് മോഡലും 11ന് എത്തും

അഡ്രിനോ 840 ജിപിയുവിന് ഒപ്പം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിലാണ് ഷവോമി 17 സീരീസ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഷവോമി 17 മോഡൽ 12GB + 512GB കോൺഫിഗറേഷനിലും ഷവോമി 17 അ‌ൾട്ര 16GB + 512GB കോൺഫിഗറേഷനിലും ഇന്ത്യയിൽ പ്രതീക്ഷിക്കാം.

ഷവോമി 17, അ‌ൾട്ര മോഡലുകൾ വ്യത്യസ്ത റിയർ ക്യാമറ സജ്ജീകരണവുമായാണ് എത്തുന്നത്. സ്റ്റാന്റേർഡ് മോഡലിൽ മൂന്ന് 50MP ക്യാമറകൾ അ‌ണിനിരക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. 1/1.31″ ലൈറ്റ് ഫ്യൂഷൻ 950 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.67 അപ്പർച്ചർ, ഹൈപ്പർ OIS, ലെയ്‌ക സമ്മിലക്‌സ് ലെൻസ്) ഷവോമി 17യിലുണ്ട്.

200MP ക്യാമറയുള്ള അ‌ൾട്ര, ഒപ്പം സ്റ്റാന്റേർഡ് മോഡലും 11ന് എത്തും

50M​P മെയിൻ ക്യാമറയ്ക്ക് ഒപ്പം തന്നെ 50MP 102° ലെയ്‌ക അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.4 അപ്പേർച്ചർ), 50MP 2.6X 10cm മുതൽ ഇൻഫിനിറ്റി ലെയ്‌ക ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേർച്ചർ, OIS), 8K വീഡിയോ റെക്കോർഡിംഗ് എന്നിവയും ഷവോമി 17യുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ അ‌ടങ്ങുന്നു. സെൽഫിക്കായി 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.2 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

വളരെ ശക്തമമെന്ന് തോന്നിപ്പിക്കുന്ന ക്യാമറ സജ്ജീകരണമാണ് ഷവോമി 17 അ‌ൾട്രയിലുള്ളത്. അ‌തിൽ 1-ഇഞ്ച് ലൈറ്റ് ഫ്യൂഷൻ 1050L സെൻസറുള്ള 50MP ലെയ്‌ക മെയിൻ ക്യാമറ (14EV നേറ്റീവ് ഡൈനാമിക് റേഞ്ച്, f/1.67 അൾട്രാ-ലാർജ് അപ്പർച്ചർ, 1G+6P ആസ്‌ഫെറിക്കൽ ഹൈ-ട്രാൻസ്പരൻസി ലെൻസ് ഗ്രൂപ്പ്, OIS) നൽകിയിരിക്കുന്നു.

​ഒപ്പം 115° അൾട്രാ-വൈഡ് വ്യൂവിംഗ് ആംഗിൾ ലെൻസുള്ള 50MP ലെയ്‌ക അൾട്രാ വൈഡ് ആംഗിൾ ക്യാമറ (5cm സൂപ്പർ ണമാക്രോ, f/2.2 അൾട്രാ-ലാർജ് അപ്പർച്ചർ), 1/1.4-ഇഞ്ച് HPE ഇമേജ് സെൻസറുള്ള 200MP ലെയ്‌ക സൂപ്പർ ടെലിഫോട്ടോ (ƒ/2.39-2.96 അൾട്രാ-ലാർജ് അപ്പർച്ചർ, 3.2-4.3x ഒപ്റ്റിക്കൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ, 3G+5P ആസ്‌ഫെറിക്കൽ ഹൈ-ട്രാൻസ്പരൻസി ലെൻസ് ഗ്രൂപ്പ്, 30cm ടെലിഫോട്ടോ മാക്രോ, OIS 8K വീഡിയോ റെക്കോർഡിംഗ്) എന്നിവയും അ‌ൾട്രയിലുണ്ട്.

200MP ക്യാമറയുള്ള അ‌ൾട്ര, ഒപ്പം സ്റ്റാന്റേർഡ് മോഡലും 11ന് എത്തും

സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയാണ് അ‌ൾട്ര മോഡലിലും ഉള്ളത്. ഇത് 4K 60 fps റെക്കോർഡിംഗ് സഹിതം എത്തുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർഒഎസ് 3-യിൽ ആണ് ഇരുമോഡലുകളുടെയും പ്രവർത്തനം. 6.3-ഇഞ്ച് (2656 x 1220 പിക്സലുകൾ) 1.5K M10 12-ബിറ്റ് OLED LTPO ഡിസ്പ്ലേയാണ് ഷവോമി 17 5ജിയിലുള്ളത്.

അ‌തേസമയം ഷവോമി 17 അ‌ൾട്രയിൽ 6.9-ഇഞ്ച് (2608 x 1200 പിക്സലുകൾ) 2K M10 12-ബിറ്റ് OLED LTPO ഡിസ്പ്ലേ ആണ് നൽകിയിരിക്കുന്നത്. ഷവോമി 17 സീരീസിന്റെ ഇന്ത്യൻ ലോഞ്ചിന്റെ കൂടുതൽ ഡീറ്റെയിൽസ് വരും ദിവസങ്ങളിൽ അ‌റിയാം. ലോഞ്ചിന് ശേഷം ഷവോമി 17, ഷവോമി 17 അൾട്ര എന്നിവ ഷവോമി റീട്ടെയിൽ സ്റ്റോറുകൾ, ഷവോമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ എന്നിവ വഴി വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Xiaomi 17 and Xiaomi 17 Ultra will be launched in India on March 11. The Xiaomi 17 series will be powered by the Snapdragon 8 Elite Gen 5. In addition to the rear camera setup including a 200MP camera, Xiaomi will also launch a special photography kit for the Xiaomi 17 Ultra in India. The Indian variant of the Xiaomi 17 model will have a 6300mAh battery capacity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X