Home
Mobile

അ‌ൾട്ര മോഡലിനെക്കാൾ വലിയ ബാറ്ററി, സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 കരുത്ത്; ഷവോമി 17 ഇന്ത്യയിൽ എത്തി

ഷവോമി തങ്ങളുടെ പുതിയ പ്രീമിയം സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ ഷവോമി 15, ഷവോമി 15 അ‌ൾട്ര എന്നിവയുടെ പിൻഗാമികൾ അ‌ടങ്ങുന്ന ഷവോമി 17 സീരീസ് ആണ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഷവോമി 17 (Xiaomi 17), ഷവോമി 17 അ‌ൾട്ര (Xiaomi 17 Ultra) എന്നിങ്ങനെ രണ്ട് മോഡലുകൾ ഈ സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ എത്തിയിരിക്കുന്നു. ഇതിൽ Leica പിന്തുണയുള്ള ക്യാമറ സജ്ജീകരണം, സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 കരുത്തിൽ മികച്ച പെർഫോമൻസ് എന്നിവ ഉറപ്പാക്കിയിരിക്കുന്നു. ഇതിൽ കുറച്ചുകൂടി എളുപ്പത്തിൽ വാങ്ങിക്കാവുന്ന മോഡൽ ഷവോമി 17 ആണ്.

ലുക്കിലും ഫീച്ചറുകളിലും ഗാംഭീര്യത്തോടെയാണ് ഷവോമി 17 എത്തിയിരിക്കുന്നത്. 6.3 ഇഞ്ച് AMOLED ഡിസ്‌പ്ലേയും 3,500 നിറ്റുകളുടെ പീക്ക് ബ്രൈറ്റ്‌നസ്സും ഉള്ള കോം‌പാക്റ്റ് മോഡലാണ് ഷവോമി 17. അ‌ൾട്ര മോഡലിന്റെ അ‌ത്ര ശക്തമല്ലെങ്കിലും പ്രീമിയം നിലവാരമുള്ള ക്യാമറ സജ്ജീകരണം ഷവോമി 17 5ജിയിൽ ഉണ്ട്.

അ‌ൾട്ര മോഡലിനെക്കാൾ വലിയ ബാറ്ററി! ഷവോമി 17 ഇന്ത്യയിൽ എത്തി

ഷവോമി 17 5ജിയുടെ പ്രധാന ഫീച്ചറുകൾ

6.3-ഇഞ്ച് (2656 x 1220 പിക്സലുകൾ) 1.5K M10 12-ബിറ്റ് OLED LTPO ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 1-120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 5,000,000:1 (മിനിറ്റ്) കോൺട്രാസ്റ്റ് റേഷ്യോ, HDR10+, ഡോൾബി വിഷൻ, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, Xiaomi ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഷവോമി 17 5ജിയുടെ കരുത്ത്.
അഡ്രിനോ 840 GPU, 12GB LPPDDR5x റാം, 256GB / 512GB UFS 4.1 സ്റ്റോറേജ്, 3D ഐസ് ലൂപ് കൂളിങ് സിസ്റ്റം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ​ഒഎസ് 3-യിൽ ആണ് പ്രവർത്തനം.

അ‌ൾട്ര മോഡലിനെക്കാൾ വലിയ ബാറ്ററി! ഷവോമി 17 ഇന്ത്യയിൽ എത്തി

ഷവോമി 17 5ജിയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.31″ ലൈറ്റ് ഫ്യൂഷൻ 950 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.67 അപ്പർച്ചർ, ഹൈപ്പർ OIS, LED ഫ്ലാഷ്, ലെയ്‌ക സമ്മിലക്‌സ് ലെൻസ്), 50MP 102° ലെയ്‌ക അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.4 അപ്പേർച്ചർ), 2.6X 10cm മുതൽ ഇൻഫിനിറ്റി വരെ f/2.0 അപ്പേർച്ചറുള്ള 50MP ലെയ്‌ക ടെലിഫോട്ടോ ക്യാമറ, OIS, 8K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും f/2.2 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം ഷവോമി 17 5ജിയിലുണ്ട്. കൂടാതെ ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, Bluetooth 5.4, Beidou, Galileo, GLONASS, GPS (L1 + L5), NavIC, USB Type-C 3.2 Gen 1, NFC, IP68 റേറ്റിങ് എന്നിവയും ഇതിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

അ‌ൾട്ര മോഡലിനെക്കാൾ വലിയ ബാറ്ററി! ഷവോമി 17 ഇന്ത്യയിൽ എത്തി

100W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ്, 22.5W വയർഡ്, വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 6330mAh ബാറ്ററിയും ഷവോമി 17 5ജിയിലുണ്ട്, ഇത് ഷവോമി 17 അ‌ൾട്ര മോഡലിൽ ഉള്ളതിനെക്കാൾ വലിയ ബാറ്ററി ശേഷിയാണ്. 151.1×71.8×8.06mm വലിപ്പവും 191 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.

വിലയും ലഭ്യതയും

ഷവോമി 17 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 89,999 രൂപയും 12GB + 512GB വേരിയന്റിന് 99,999 രൂപയുമാണ് വില. ബ്ലാക്ക്, വെഞ്ച്വർ ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാൻ ലഭ്യമാകുക. മാർച്ച് 13 മുതൽ ആമസോൺ, ഷവോമി വെബ്​സൈറ്റ, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ആദ്യ വിൽപ്പന ആരംഭിക്കും.

മാർച്ച് 13 മുതൽ 17 വരെ ഷവോമി 17 5ജിക്ക് പ്ര​ത്യേക ലോഞ്ച് ഓഫറുകൾ ലഭ്യമാണ്. ഈ കാലയളവിൽ ഷവോമി 17 5ജിയുടെ 12GB + 512GB ടോപ് വേരിയന്റ് 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന്റെ വിലയ്ക്ക് സ്വന്തമാക്കാനാകും. ഇതിലൂടെ ഉപയോക്താവിന് 10,000 രൂപ ലാഭിക്കാം. കൂടാതെ 9,999 രൂപയുടെ സൗജന്യ ഫോൺ ഡാമേജ് പ്രൊട്ടക്ഷൻ പ്ലാനും ലഭ്യമാകും.

Best Mobiles in India

English summary
Xiaomi 17 has been launched in India with a 6330mAh battery. Its 12GB + 256GB base variant is priced at Rs 89,999 and the 12GB + 512GB variant is priced at Rs 99,999. Special launch offers are available for the Xiaomi 17 5G from March 13 to 17. During this period, the top-end 12GB + 512GB variant of the Xiaomi 17 5G can be purchased for the price of the 12GB + 256GB base variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X