Home
Mobile

ലൈക്ക സമ്മിലക്സ് ലെൻസുകൾ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്ത്; ഷവോമി 17 ലോഞ്ച് ചെയ്തു

ഷവോമി തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ ഷവോമി 17 ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. നേരത്തെ ഈ ഫോൺ ​ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു, ഇപ്പോൾ ബാഴ്‌സലോണയിൽ നടന്ന MWC 2026 ൽ വച്ച് ഇത് ആഗോള തലത്തിലും അ‌വതരിപ്പിക്കുകയായിരുന്നു. മാർച്ച് 11ന് ഷവോമി 17, ഷവോമി 17 അ‌ൾട്ര, ഷവോമി പാഡ് 8 എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന വിവരം കമ്പനി ഇപ്പോൾ ​ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

ലൈക്ക സമ്മിലക്സ് ലെൻസുകളാണ് ഷവോമി 17 യുടെ ക്യാമറ സജ്ജീകരണത്തിൽ ഉള്ളത്. 1-120Hz റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് 1.5K OLED ഫ്ലാറ്റ് M10 LTPO പാനലും 1.18mm അൾട്രാ-നാരോ യൂണിഫോം ബെസലുകളും 3500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഈ ഫോണിന്റെ സവിശേഷതയാണ്.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്ത്; ഷവോമി 17 ലോഞ്ച് ചെയ്തു

പ്രധാന ഫീച്ചറുകൾ

6.3-ഇഞ്ച് (2656 x 1220 പിക്സലുകൾ) 1.5K M10 12-ബിറ്റ് OLED LTPO ഡിസ്പ്ലേ, 1-120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, Xiaomi ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഷവോമി 17 5ജിയിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 840 GPU, 12GB LPPDDR5x റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർഒഎസ് 3-യിൽ ആണ് പ്രവർത്തനം.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്ത്; ഷവോമി 17 ലോഞ്ച് ചെയ്തു

മൂന്ന് 50MP ക്യാമറകൾ അ‌ണിനിരക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഷവോമി 17യിലുള്ളത്. അ‌തിൽ 1/1.31″ ലൈറ്റ് ഫ്യൂഷൻ 950 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.67 അപ്പർച്ചർ, ഹൈപ്പർ OIS, ലെയ്‌ക സമ്മിലക്‌സ് ലെൻസ്), 50MP 102° ലെയ്‌ക അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.4 അപ്പേർച്ചർ), 50MP 2.6X 10cm മുതൽ ഇൻഫിനിറ്റി ലെയ്‌ക ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേർച്ചർ, OIS), 8K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.2 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ, IP68 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, Bluetooth 5.4, Beidou, Galileo, GLONASS, GPS (L1 + L5), USB Type-C 3.2 Gen 1, 100W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ്, 22.5W വയർഡ്, വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 6330mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്ത്; ഷവോമി 17 ലോഞ്ച് ചെയ്തു

ഷവോമി 17 5ജിയുടെ 12GB + 256GB മോഡലിന് 999 യൂറോ (ഏകദേശം 1,07,385 രൂപ) ആണ് വില, 12GB + 512GB മോഡലിന് 1099 യൂറോ (ഏകദേശം 1,18,135 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ആൽപൈൻ പിങ്ക്, ഐസ് ബ്ലൂ, കറുപ്പ്, വെഞ്ച്വർ ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്. 151.1×71.8×8.06mm തിക്നെസും 191 ഗ്രാം ഭാരവും ഇതിനുണ്ട്.

More from GizBot

Best Mobiles in India

English summary
Xiaomi 17 has been launched globally with Snapdragon 8 Elite Gen 5. The phone will be launched in India on March 11. The camera setup of Xiaomi Mi 17 is equipped with Leica Summilux lenses. The phone features a 6.3-inch 1.5K OLED Flat M10 LTPO panel with a 1-120Hz refresh rate, 1.18mm ultra-narrow uniform bezels, and a peak brightness of up to 3500 nits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X