ഇവന്മാർ അൽപ്പം സീനാണ്! കരുത്തൻ ചിപ്സെറ്റിന് പുറമേ ഡൈനാമിക് ബാക്ക് ഡിസ്പ്ലേയുമുള്ള ഷവോമി 17 പ്രോ മോഡലുകൾ
ഷവോമിയുടെ പ്രീമിയം സ്മാർട്ട്ഫോണുകളായി ഷവോമി 17 സീരീസ് എത്തിയിരിക്കുന്നു. ഷവോമി 17 (Xiaomi 17), ഷവോമി 17 പ്രോ (Xiaomi 17 Pro), ഷവോമി 17 പ്രോ മാക്സ് (Xiaomi 17 Pro Max) എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് ഇതിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് ആണ് ഈ മൂന്ന് ഫോണുകളുടെയും കരുത്ത്. എന്നാൽ കാഴ്ചയിലും ഫീച്ചറുകളുടെ കാര്യത്തിലും സ്റ്റാന്റേർഡ് മോഡലും പ്രോ മോഡലുകളും തമ്മിൽ തികച്ചും വ്യത്യസ്തമാണ്. ഡൈനാമിക് ബാക്ക് ഡിസ്പ്ലേ സഹിതമാണ് പ്രോ മോഡലുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയുടെ ബാറ്ററി, ക്യാമറ ഫീച്ചറുകളിലും വ്യത്യാസമുണ്ട്.
പ്രോ മോഡലിൽ 2.7 ഇഞ്ചും പ്രോ മാക്സ് മോഡലിൽ 2.9 ഇഞ്ചും 120Hz AMOLED ബാക് സ്ക്രീൻ നൽകിയിരിക്കുന്നു. ഷവോമി 17 പ്രോ മോഡലുകളിൽ Leica Summilux ഇമേജിംഗ് സിസ്റ്റം ഉൾപ്പെടുന്നു. ആഭ്യന്തരമായി നിർമ്മിച്ച SuperRED ലുമിനസ് മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ ഫോണുകൾ നിർമ്മിച്ചിരിക്കുന്നത്, ഇത് കൂടുതൽ നൂതനമായ ലുമിനസ് എഫിഷ്യൻസിയിൽ നയിക്കുന്ന ഒരു ടെക്നോളജി മുന്നേറ്റമാണ്, 3500 നിറ്റുകൾ വരെ പീക്ക് ബ്രൈറ്റ്നസ് സഹിതം ഇത് എത്തുന്നു.

ഷവോമി 17 പ്രോ, 17 പ്രോ മാക്സ് ഫീച്ചറുകൾ
ഷവോമി 17 പ്രോയിൽ 6.3-ഇഞ്ച് (2656 x 1220 പിക്സലുകൾ) 1.5K M10 12-ബിറ്റ് OLED 20:9 LTPO ഡിസ്പ്ലേ, 1-120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷവോമി ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയുണ്ട്.
ഷവോമി 17 പ്രോ മാക്സ് മോഡൽ 6.9-ഇഞ്ച് (2608 x 1200 പിക്സലുകൾ) 1.5K M10 12-ബിറ്റ് OLED 20:9 LTPO ഡിസ്പ്ലേ, 1-120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷവോമി ഷീൽഡ് ഗ്ലാസ് 3.0 പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.

അഡ്രിനോ 840 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ പ്രോ മോഡലുകളുടെയും കരുത്ത്. 12GB / 16GB LPPDDR5x റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകൾ ഇവയിലുണ്ട്. ഷവോമി ഹൈപ്പർ OS 3യിൽ ആണ് പ്രവർത്തനം.
ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.31″ ലൈറ്റ് ഫ്യൂഷൻ 950L സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.67 അപ്പർച്ചർ, ഹൈപ്പർ OIS, LED ഫ്ലാഷ്, ലെയ്ക സമ്മിലക്സ് ലെൻസ്), 50MP 102° ലെയ്‌ക അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.4 അപ്പേർച്ചർ), 5cm മാക്രോ, 50MP 5X ഇൻഫിനിറ്റി ലെയ്‌ക പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/3.0 അപ്പേർച്ചർ) ക്യാമറകൾ ഇരു പ്രോ മോഡലുകളിലും ഉണ്ട്.
എന്നാൽ മൂന്നാമത്തെ ക്യാമറയിൽ വ്യത്യാസമുണ്ട്. പ്രോ മോഡലിൽ 20cm ടെലിമാക്രോ ക്യാമറയാണ് ഉള്ളത്. പ്രോ മാക്സ് മോഡലിൽ 50MP 5X ലെയ്‌ക പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.6 അപ്പേർച്ചർ) ആണ് ഉള്ളത്. ഇവ OIS, 8K വീഡിയോ റെക്കോഡിങ് ഫീച്ചറുകൾ സഹിതം എത്തുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇരുമോഡലുകളിലും ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4- മൈക്രോഫോൺ അറേ, IP68 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഇരുമോഡലുകളിലും ഒരുപോലെ തന്നെ.
100W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർഡ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ്, 22.5W വയർഡ്, വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 6300mAh ബാറ്ററി 17 പ്രോ മോഡലിലും 7500mAh ബാറ്ററി പ്രോ മാക്സ് മോഡലിലും ഉണ്ട്. ബ്ലാക്ക്, വൈറ്റ്, പർപ്പിൾ, ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ പ്രോ മോഡലുകൾ ലഭ്യമാകും.
ഷവോമി 17 പ്രോ മോഡലുകളുടെ വില
ഷവോമി 17 പ്രോയുടെ 12GB+256GB വേരിയന്റിന് 4999 യുവാൻ (ഏകദേശം 62,225 രൂപ) ആണ് വില. ഇതിന്റെ 12GB+512GB വേരിയന്റിന് 5299 യുവാൻ (ഏകദേശം 65,960 രൂപ), 16GB+512GB വേരിയന്റിന് 5599 യുവാൻ (ഏകദേശം 69,695 രൂപ), 16GB+1TB വേരിയന്റിന് 5999 യുവാൻ (ഏകദേശം 74,675 രൂപ) എന്നിങ്ങനെയാണ് വില.
ഷവോമി 17 പ്രോ മാക്സിന്റെ 12GB + 512GB വേരിയന്റിന് 5999 യുവാൻ (ഏകദേശം 74,675 രൂപ) ആണ് വില. ഇതിന്റെ 16GB + 512GB വേരിയന്റിന് 6299 യുവാനും (ഏകദേശം 78,410 രൂപ), 16GB + 1TB വേരിയന്റിന് 6999 യുവാനും (ഏകദേശം 87,120 രൂപ) ആണ് വില.


Click it and Unblock the Notifications








