Home
Mobile

ജർമ്മൻ ഇതിഹാസ ക്യാമറകളുമായിട്ടാണ് വരവ്! ഷവോമി 17 സീരീസ് ഫെബ്രുവരി 28ന് ലോഞ്ച് ചെയ്യും

ലോകമെമ്പാടുമുള്ള ആരാധകരുടെ ആകാംക്ഷയ്ക്ക് അ‌വസാനം കുറിച്ചുകൊണ്ട്, ഷവോമി തങ്ങളുടെ പുതിയ പ്രീമിയം സ്മാർട്ട്ഫോൺ സീരീസായ ഷവോമി 17 സീരീസ് ആഗോള തലത്തിൽ ലോഞ്ച് ചെയ്യാൻ പോകുന്നു. ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC) വച്ച് ഫെബ്രുവരി 28ന് ഷവോമി 17 സീരീസ് ആഗോള തലത്തിൽ ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഇതിനകം തന്നെ ഷവോമി 17 സീരീസ് ​ചൈനയിൽ ലോഞ്ച് ചെയ്തവയാണ്. ആഗോള ലോഞ്ചിന് പിന്നാലെ ഇന്ത്യയിലും ഷവോമി 17 സീരീസ് അ‌വതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

2026 ഫെബ്രുവരി 28-ന് നടക്കുന്ന ഷവോമി 17 സീരീസ് ലോഞ്ച് ഇവന്റ് ബാഴ്‌സലോണ സമയം ഉച്ചയ്ക്ക് 2 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 6:30 ന്) ആരംഭിക്കും, ലോകമെമ്പാടുമുള്ള ആരാധകർക്കായി ​ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും. വരാൻ പോകുന്ന ഷവോമി 17 സീരീസിൽ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് അ‌വയിലെ ക്യാമറ സജ്ജീകരണമാണ്, പ്രത്യേകിച്ച് ഷവോമി 17 അ‌ൾട്ര മോഡലിലെ.

ജർമ്മൻ ഇതിഹാസ ക്യാമറകളുമായിട്ടാണ് വരവ്! ഷവോമി 17 സീരീസ് ലോഞ്ച്  28ന്

ജർമ്മൻ ഒപ്റ്റിക്കൽ ഇതിഹാസമായ ലൈക്കയുമായി ചേർന്നുകൊണ്ടാണ് ഷവോമി പുതിയ പ്രീമിയം 17 സീരീസ് അ‌വതരിപ്പിച്ചിരിക്കുന്നത്, ഇതാണ് ഈ മോഡലുകളുടെ വരവ് ആഗോള തലത്തിൽ തന്നെ ചർച്ചചെയ്യപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫി രംഗത്ത് വിസ്മയകരമായ പുതിയ മാറ്റങ്ങൾ ഷവോമി 17 അ‌ൾട്ര അ‌വതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ലളിതമായ "സഹ-എഞ്ചിനീയറിംഗ്" ൽ നിന്ന് ആഴത്തിൽ സംയോജിപ്പിച്ച "തന്ത്രപരമായ സഹ-സൃഷ്ടി" മോഡലിലേക്ക് ഷവോമി- ലെയ്ക്ക സഹകരണം മാറുന്നു എന്നതാണ് ഇവിടുത്തെ പുതിയ വാർത്ത. ഇത് സംബന്ധിച്ച് ലെയ്ക്ക സിഇഒ മത്തിയാസ് ഹാർഷും ഷവോമി പ്രസിഡന്റ് വില്യം ലുവും ഒപ്പിട്ട ഒരു സംയുക്ത കത്ത് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ജർമ്മൻ ഇതിഹാസ ക്യാമറകളുമായിട്ടാണ് വരവ്! ഷവോമി 17 സീരീസ് ലോഞ്ച്  28ന്

"എസൻഷ്യൽ ലൈക്ക ഇമേജറി" യുടെ ആത്മാവിലേക്ക് മടങ്ങുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം എന്ന് കത്തിൽ പറയുന്നു. പരമ്പരാഗത ലെയ്ക ക്യാമറകളുടെ പ്രൊഫഷണൽ ഒപ്റ്റിക്സ്, ഡിസൈൻ, ആശയങ്ങൾ എന്നിവ പുതിയ ഫ്ലാഗ്ഷിപ്പിൽ നേരിട്ട് ഉൾപ്പെടുത്താൻ ഇരുവശത്തുനിന്നുമുള്ള എഞ്ചിനീയർമാർക്ക് കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.

ഷവോമി 17 സീരീസിലെ യഥാർഥ താരം ഷവോമി 17 അ‌ൾട്ര മോഡലായിരിക്കും. ഇത് ഗാലക്സി എസ് സീരീസ് അ‌ൾട്ര മോഡലിനെയും ഐഫോൺ​ പ്രോ മോഡലിനെയും വെല്ലുവിളിക്കാൻ ശേഷിയുള്ള ക്യാമറ സജ്ജീകരണവുമായിട്ടാകും എത്തുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടൊപ്പം വന്ന മറ്റൊരുകാര്യം കൂടിയുണ്ട്, വിലയുടെ കാര്യത്തിലും ഷവോമി 17 അ‌ൾട്ര ഈ പ്രീമിയം മോഡലുകൾക്ക് ഒപ്പം നിൽക്കുമെന്നതാണ് അ‌ത്.

ഷവോമി 17 സീരീസ് ലോഞ്ച് തിയതി അ‌റിയിച്ചുകൊണ്ട് കമ്പനി പുറത്തുവിട്ട ടീസറിൽ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ കാണാനാകുന്നുണ്ട്. ലോ ​ലൈറ്റിലും വ്യക്തതയ്ക്കായി ഡി​സൈൻ ചെയ്ത നെക്സ്റ്റ് ജ​നറേഷൻ 1 ഇഞ്ച് മെയിൻ സെൻസർ, വ്യവസായത്തിലെ ആദ്യത്തെ ലെയ്ക APO- സാക്ഷ്യപ്പെടുത്തിയ ടെലിഫോട്ടോ ലെൻസ് എന്നിവ ഷവോമി 17 അൾട്രയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ജർമ്മൻ ഇതിഹാസ ക്യാമറകളുമായിട്ടാണ് വരവ്! ഷവോമി 17 സീരീസ് ലോഞ്ച്  28ന്

ഇതോടൊപ്പം ഒരു ലെയ്ക APO- സർട്ടി​ഫൈഡ് ടെലിഫോട്ടോ ലെൻസും പ്രതീക്ഷിക്കുന്നു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് കരുത്തിലാകും ഈ അ‌ൾട്ര മോഡൽ ആഗോള തലത്തിൽ ലോഞ്ച് ചെയ്യുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 6,000mAh ബാറ്ററിയും ഇതിലുണ്ടാകും. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ അ‌റിയാനാകും.

Best Mobiles in India

English summary
The Xiaomi 17 series will be launched on February 28. The series will come with cameras made in collaboration with Leica. In a joint letter signed by Leica CEO Matthias Harsch and Xiaomi President William Lu, the companies announced a major change: moving from simple “co-engineering” to a deeply integrated “strategic co-creation” model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X