19999 രൂപയുടെ അൾട്ര ഫോട്ടോഗ്രാഫി കിറ്റ് പ്രോ ഫ്രീ, 10000 രൂപ ഡിസ്കൗണ്ട്; ഷവോമി 17 അൾട്ര വിൽപ്പന തുടങ്ങി
വമ്പൻ ഡിസ്കൗണ്ടുകളുമായി ഇന്ത്യയിൽ ഷവോമി 17 അൾട്രയുടെ (Xiaomi 17 Ultra) ആദ്യകാല വിൽപ്പന തുടങ്ങി. കഴിഞ്ഞ ദിവസമാണ് ഷവോമി 17 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അൾട്ര മോഡലിനൊപ്പം ഷവോമി 17 മോഡലും ലോഞ്ച് ചെയ്തിട്ടുണ്ട്. ഇന്ന് (മാർച്ച് 13) മുതൽ മാർച്ച് 17 വരെയാണ് ഷവോമി 17 അൾട്രയുടെ early bird സെയിൽ നിശ്ചയിച്ചിരിക്കുന്നത്. ഈ കാലയളവിൽ ഈ അൾട്ര മോഡൽ വാങ്ങുന്നവർക്ക് ഏകദേശം 30000 രൂപയോളം ലാഭം നേടാൻ സാധിക്കും എന്നത് ശ്രദ്ധേയമാണ്.
സ്പെഷൽ ഓഫറിന്റെ ഭാഗമായി മാർച്ച് 17 വരെയുള്ള ആദ്യകാല വിൽപ്പനയിൽ ഷവോമി 17 അൾട്ര മോഡൽ വാങ്ങുന്നവർക്ക് 19999 രൂപ വിലമതിക്കുന്ന അൾട്ര ഫോട്ടോഗ്രാഫി കിറ്റ് പ്രോ ഫ്രീയായി ലഭ്യമാകും. കൂടാതെ 10000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ആമസോൺ, ഷവോമി സ്റ്റോർ, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്.

ഷവോമി 17 അൾട്രയുടെ 16GB + 512GB മോഡലിന് 1,39,999 രൂപയാണ് വില. ഇപ്പോൾ ലഭ്യമായിരിക്കുന്ന ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 129999 രൂപ വിലയിൽ ഇത് സ്വന്തമാക്കാൻ സാധിക്കും. പരിമിതമായ സമയത്തേക്ക് മാത്രമേ ഈ ഓഫറുകൾ ലഭ്യമാകൂ എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഷവോമി 17 അൾട്ര വാങ്ങാൻ ലഭ്യമായിരിക്കുന്നത്. സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് ലെയ്ക്ക പിന്തുണയുള്ള ശക്തമായ ക്യാമറ സജ്ജീകരണം ഇതിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ അൾട്ര ഫോട്ടോഗ്രാഫി കിറ്റ് പ്രോ കൂടി പിന്തുണയ്ക്കുന്നതിനാൽ ക്യാമറക്കരുത്ത് പലമടങ്ങ് വർധിപ്പിക്കാം.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 1 ഇഞ്ച് ലൈറ്റ് ഫ്യൂഷൻ 1050L സെൻസറുള്ള 50MP ലെയ്‌ക മെയിൻ ക്യാമറ (14EV നേറ്റീവ് ഡൈനാമിക് റേഞ്ച്, f/1.67 അൾട്രാ-ലാർജ് അപ്പർച്ചർ, 1G+6P ആസ്ഫെറിക്കൽ ഹൈ-ട്രാൻസ്പരൻസി ലെൻസ് ഗ്രൂപ്പ്, OIS) ഈ ഫോണിൽ ഉണ്ട്.
മെയിൻ ക്യാമറയ്ക്ക് ഒപ്പം, 115° 50MP ലെയ്‌ക അൾട്രാ വൈഡ് ആംഗിൾ ക്യാമറ (5cm സൂപ്പർ മാക്രോ, f/2.2 അൾട്രാ-ലാർജ് അപ്പർച്ചർ), 1/1.4-ഇഞ്ച് HPE ഇമേജ് സെൻസറുള്ള 200MP ലെയ്‌ക സൂപ്പർ ടെലിഫോട്ടോ ക്യാമറ (ƒ/2.39-2.96 അൾട്രാ-ലാർജ് അപ്പർച്ചർ, 3.2-4.3x ഒപ്റ്റിക്കൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ, 3G+5P ആസ്ഫെറിക്കൽ ഹൈ-ട്രാൻസ്പരൻസി ലെൻസ് ഗ്രൂപ്പ്, 30cm ടെലിഫോട്ടോ മാക്രോ, 8K റെക്കോർഡിംഗ്) എന്നിവയും അടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം.
ഇവയ്ക്ക് പുറമേ 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (4K 60 fps റെക്കോർഡിങ്) അടങ്ങുന്നതാണ് ഷവോമി 17 അൾട്രയിലെ ക്യാമറ സജ്ജീകരണം. 6.9-ഇഞ്ച് (2608 x 1200 പിക്സലുകൾ) 2K M10 12-ബിറ്റ് OLED LTPO ഡിസ്പ്ലേ, 120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3500nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, ഷവോമി ഷീൽഡ് ഗ്ലാസ് 3.0 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറകൾ.

അഡ്രിനോ 840 GPU, 16GB LPPDDR5x റാം, 512GB UFS 4.1 സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ എന്നിവയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 3.0 -യിൽ ആണ് ഷവോമി 17 അൾട്രയുടെ പ്രവർത്തനം. 90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6000mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 162.9×77.6×8.29mm വലിപ്പവും 218.4 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.


Click it and Unblock the Notifications











