ക്യാമറ കിങ്! 200MP ലെയ്‌ക സൂപ്പർ ടെലിഫോട്ടോയുമായി ഷവോമി 17 അൾട്ര ലോഞ്ച് ചെയ്തു
ഷവോമി തങ്ങളുടെ പ്രീമിയം ഷവോമി 17 സീരീസിലെ ടോപ് മോഡലുകളിലൊന്നായ ഷവോമി 17 അൾട്ര ( Xiaomi 17 Ultra) ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. MWC-2026 -ൽ വച്ചാണ് ഇത് ആഗോളതലത്തിൽ അവതരിപ്പിച്ചത്. നേരത്തെ തന്നെ ഇത് ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഇപ്പോൾ ആഗോള തലത്തിലെ ലോഞ്ചിന് പിന്നാലെ ഇതിന്റെ ഇന്ത്യൻ ലോഞ്ച് തിയതിയും പുറത്തുവന്നിട്ടുണ്ട്, മാർച്ച് 11ന് ഷവോമി ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഷവോമിയുടെ അൾട്രാ നിരയിൽ ഒരു ഫ്ലാറ്റ് ഡിസ്പ്ലേ അവതരിപ്പിക്കുന്ന ആദ്യ മോഡലാണ് ഷവോമി 17 അൾട്ര എന്ന പ്രത്യേകതയുണ്ട്.
ഷവോമിയും ലൈക്കയും തമ്മിലുള്ള സഹകരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായും ഷവോമി 17 അൾട്ര അടയാളപ്പെടുത്തപ്പെടുന്നു. നേരത്തെ ഇരു കമ്പനികളും തമ്മിൽ "ജോയിന്റ് ആർ & ഡി" സഹകരണമായിരുന്നു, പുതിയ മോഡലിൽ അത് "സ്ട്രാറ്റജിക് കോ-ക്രിയേഷൻ മോഡലിലേക്ക്" അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. അപ്‌ഗ്രേഡ് ചെയ്ത ഈ സഹകരണത്തിൽ നിന്ന് ജനിച്ച ആദ്യത്തെ ഡിവൈസാണ് ഷവോമി 17 അൾട്ര.

8.29mm തിക്നെസാണ് ഷവോമി 17 അൾട്രയ്ക്ക് ഉള്ളത്, ഇത് ഷവോമി ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള അൾട്ര മോഡലാണ്. ക്യാമറ സജ്ജീകരണമാണ് ഷവോമി 17 അൾട്രയുടെ മുഖ്യ ആകർഷണം. ആഗോളതലത്തിൽ അവതരിപ്പിക്കപ്പെട്ട ഷവോമി 17 സീരീസ് മോഡലുകളിലെ ക്യാമറ കിങ് ആണ് ഷവോമി 17 അൾട്ര.
ഇതിലെ ക്യാമറ സിസ്റ്റത്തിൽ 14mm അൾട്രാ-വൈഡ് ലെൻസ്, 23mm ലെയ്‌ക 1-ഇഞ്ച് അൾട്രാ ഡൈനാമിക് ക്യാമറ, ലെയ്‌ക 200MP 75-100mm ഒപ്റ്റിക്കൽ സൂം ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. ലൈറ്റ് ഫ്യൂഷൻ 1050L സെൻസറിൽ നിർമ്മിച്ച ലെയ്‌ക 1-ഇഞ്ച് അൾട്രാ ഡൈനാമിക് ക്യാമറ LOFIC HDR സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നു.

പ്രധാന ഫീച്ചറുകൾ
6.9-ഇഞ്ച് (2608 x 1200 പിക്സലുകൾ) 2K M10 12-ബിറ്റ് OLED LTPO ഡിസ്പ്ലേ, 120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3500nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, Xiaomi ഷീൽഡ് ഗ്ലാസ് 3.0 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm പ്രോസസർ ആണ് ഷവോമി 17 അൾട്രയുടെ കരുത്ത്. അഡ്രിനോ 840 GPU, 16GB LPPDDR5x റാം, 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 3.0-യിൽ ആണ് ഇതിന്റെ പ്രവർത്തനം.
ഷവോമി 17 അൾട്രയുടെ റിയർ ക്യാമറ സജ്ജീകരണം: 1-ഇഞ്ച് ലൈറ്റ് ഫ്യൂഷൻ 1050L സെൻസറുള്ള 50MP ലെയ്‌ക മെയിൻ ക്യാമറ (14EV നേറ്റീവ് ഡൈനാമിക് റേഞ്ച്, f/1.67 അൾട്രാ-ലാർജ് അപ്പർച്ചർ, 1G+6P ആസ്‌ഫെറിക്കൽ ഹൈ-ട്രാൻസ്പരൻസി ലെൻസ് ഗ്രൂപ്പ്, OIS), 115° അൾട്രാ-വൈഡ് വ്യൂവിംഗ് ആംഗിൾ ലെൻസുള്ള 50MP ലെയ്‌ക അൾട്രാ വൈഡ് ആംഗിൾ ക്യാമറ (5cm സൂപ്പർ മാക്രോ, f/2.2 അൾട്രാ-ലാർജ് അപ്പർച്ചർ).

1/1.4-ഇഞ്ച് HPE ഇമേജ് സെൻസറുള്ള 200MP ലെയ്‌ക സൂപ്പർ ടെലിഫോട്ടോ (ƒ/2.39-2.96 അൾട്രാ-ലാർജ് അപ്പർച്ചർ, 3.2-4.3x ഒപ്റ്റിക്കൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ, 3G+5P ആസ്‌ഫെറിക്കൽ ഹൈ-ട്രാൻസ്പരൻസി ലെൻസ് ഗ്രൂപ്പ്, 30cm ടെലിഫോട്ടോ മാക്രോ, OIS 8K വീഡിയോ റെക്കോർഡിംഗ്) എന്നിവ ഷവോമി 17 അൾട്രയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ അടങ്ങുന്നു.
സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, 4K 60 fps റെക്കോർഡിംഗ് സഹിതം ഷവോമി 17 അൾട്രയിലുണ്ട്. ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ, IP68 റേറ്റിങ്സ് എന്നിവയും ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 6.0, BeidouB1I + B1C+ B2a|GPS: L1 + L5|USB ടൈപ്പ്-സി 3.2 ജെൻ 2, NFC, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, 90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.
വില
ഷവോമി 17 അൾട്ര 16GB+512GB വേരിയന്റിന് 1,499.99 യൂറോ (ഏകദേശം 1,61,240 രൂപ) വിലയുണ്ട്, 16GB+1TB വേരിയന്റിന് 1.699.99 (ഏകദേശം 1,82,740 രൂപ) ആണ് വില. കറുപ്പ്, വെള്ള, സ്റ്റാർലിറ്റ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഇത് എത്തിയിരിക്കുന്നു. ഷവോമി 17 അൾട്രാ ഫോട്ടോഗ്രാഫി കിറ്റിന്റെ വില 99.99 യൂറോയും (ഏകദേശം 10,745 രൂപ), ഫോട്ടോഗ്രാഫി കിറ്റ് പ്രോയുടെ വില 199.99 യൂറോയും (ഏകദേശം 21,495 രൂപ) ആണ്.


Click it and Unblock the Notifications








