Home
Mobile

ക്രിസ്മസിന് വന്ന ഹീറോ! ലെയ്ക്ക ട്രിപ്പിൾ റിയർ ക്യാമറ സഹിതം ഷവോമി 17 അ‌ൾട്ര ലോഞ്ച് ചെയ്തു

ഷവോമി തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായി ഷവോമി 17 അ‌ൾട്ര ​(Xiaomi 17 Ultra) ചൈനയിൽ ലോഞ്ച് ചെയ്തു. ക്രിസ്മസ് ദിനത്തിൽ അ‌വതരിപ്പിക്കപ്പെട്ട ഈ സ്മാർട്ട്ഫോൺ ശക്തമായ ഫീച്ചറുകളുമായി എത്തിയിരിക്കുന്നു. അൾട്രാ നിരയിൽ ഫ്ലാറ്റ് ഡിസ്പ്ലേ അവതരിപ്പിക്കുന്ന ആദ്യ മോഡൽ എന്ന പ്രത്യേകത ഈ മോഡലിനുണ്ട്. കൂടാതെ ഷവോമി 17 സീരീസിന്റെ ഡിസൈൻ രീതി നിലനിർത്തിക്കൊണ്ടുതന്നെ, അൾട്രാ-തിൻ ബെസലുള്ള ഒരു ക്ലീനർ, ലീനിയർ ഫോം ഇതിനുണ്ട്. വെറും 8.29mm ആണ് ഈ ഫോണിന്റെ വലിപ്പം. ഷവോമി ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള അൾട്രാ മോഡലാണിത് എന്ന പ്രത്യേകതയുമുണ്ട്.

റീഡി​സൈൻ ചെയ്ത എർഗണോമിക്സുള്ള രണ്ട് സെറ്റ് മാഗ്നറ്റിക് ഫോട്ടോഗ്രാഫി കിറ്റുകളും "കേസ്-ലെസ്" ഫീൽ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത അൾട്രാ-തിൻ കോമ്പോസിറ്റ് ഫൈബർ കേസും ഉൾപ്പെടെ അപ്‌ഡേറ്റ് ചെയ്ത ആക്‌സസറികളും ഈ അ‌ൾട്ര മോഡലിനൊപ്പം കമ്പനി അ‌വതരിപ്പിച്ചിട്ടുണ്ട്. സാധാരണ 1.5K ഡിസ്‌പ്ലേകളേക്കാൾ കുറഞ്ഞ വൈദ്യുതി ഉപഭോഗത്തോടെ 2K ക്ലാരിറ്റിയുമായി പൊരുത്തപ്പെടാൻ പുതിയ ഷവോമി HyperRGB ടെക്നോളജി ഇതിലുണ്ട്.

ലെയ്ക്ക ട്രിപ്പിൾ റിയർ ക്യാമറ സഹിതം ഷവോമി 17 അ‌ൾട്ര ലോഞ്ച് ചെയ്തു

ലാൻഡ്‌സ്‌കേപ്പ് മുതൽ സ്ട്രീറ്റ് ഫോട്ടോഗ്രാഫി വരെയുള്ള വൈവിധ്യമാർന്ന സാഹചര്യങ്ങൾ ഉൾക്കൊള്ളുന്നതിനായി ഡി​സൈൻ ചെയ്‌തിരിക്കുന്ന ലെയ്ക്ക പിന്തുണയുള്ള ട്രിപ്പിൾ-ക്യാമറ സിസ്റ്റമാണ് ഈ അ‌ൾട്ര മോഡലിന്റെ മുഖ്യ ആകർഷണം. 14mm അൾട്രാ-വൈഡ് ലെൻസ്, 23mm ലെയ്‌ക 1-ഇഞ്ച് അൾട്രാ ഡൈനാമിക് ക്യാമറ, ലെയ്‌ക 200MP 75-100mm ഒപ്റ്റിക്കൽ സൂം ടെലിഫോട്ടോ ക്യാമറ എന്നിവ ഇതിലെ ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു.

സ്റ്റാൻഡേർഡ് മോഡലിന് പുറമേ, ഷവോമി ലെയ്ക്ക പിന്തുണയോടെ ഒരു പ്രത്യേക എഡിഷനും അ‌വതരിപ്പിച്ചിട്ടുണ്ട്, ഷവോമി 17 അ‌ൾട്ര ലെയ്ക്ക എഡിഷൻ എന്നാണിതിന്റെ പേര്. ലെയ്ക്കയുടെ സഹകരണത്തോടെ Leica M-സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡി​സൈൻ ചെയ്‌ത "സ്ട്രാറ്റജിക് കോ-ക്രിയേഷൻ മോഡലിന്റെ" നേരിട്ടുള്ള ഫലമാണ് ഈ പ്രത്യേക എഡിഷൻ. എക്സ്ക്ലൂസീവ് ഡിസൈൻ ഇതിനുണ്ട്. "LEICA CAMERA GERMANY" എന്ന് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ലെയ്ക്ക ട്രിപ്പിൾ റിയർ ക്യാമറ സഹിതം ഷവോമി 17 അ‌ൾട്ര ലോഞ്ച് ചെയ്തു

മാസ്റ്റർ സൂം റിംഗ്, ഇതിഹാസ ക്യാമറകളുടെ ഇമേജ് നിലവാരം പുനർ സൃഷ്ടിക്കുന്ന ലൈക്ക എസൻഷ്യൽ മോഡ്, ലൈക്ക M9 സ്റ്റൈൽ, ലൈക്ക M3 സ്റ്റൈൽ, സെക്യൂരിറ്റി ആൻഡ് ​സാറ്റ​ലൈറ്റ് എന്നിങ്ങനെ ചില പ്രത്യേക ഫീച്ചറുകൾ ഈ ലെയ്ക്ക സ്പെഷൽ എഡിഷൻ വാഗ്ദാനം ചെയ്യുന്നു. മാഗ്നറ്റിക് പ്രൊട്ടക്റ്റീവ് കേസ്, ലെൻസ് ക്യാപ്പ്, തൂക്കിയിടുന്ന കയർ, ക്ലീനിംഗ് തുണി എന്നിവ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക ഗിഫ്റ്റ് ബോക്സിലാണ് ഈ എഡിഷൻ എത്തുന്നത്.

ഷവോമി 17 അ‌ൾട്രയുടെ ഫീച്ചറുകൾ

120Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റുള്ള 6.9-ഇഞ്ച് (2608 x 1200 പിക്സലുകൾ) 2K M10 12-ബിറ്റ് OLED LTPO ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 3500nits വരെ പീക്ക് ബ്രൈറ്റ്നസ്, 5,000,000:1 (മിനിറ്റ്) കോൺട്രാസ്റ്റ് റേഷ്യോ, HDR10+, ഡോൾബി വിഷൻ, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, Xiaomi ഷീൽഡ് ഗ്ലാസ് 3.0 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ അ‌ൾട്ര മോഡലിന്റെ കരുത്ത്. അഡ്രിനോ 840 GPU, 12GB / 16GB LPPDDR5x റാം, 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.

ലെയ്ക്ക ട്രിപ്പിൾ റിയർ ക്യാമറ സഹിതം ഷവോമി 17 അ‌ൾട്ര ലോഞ്ച് ചെയ്തു

ഷവോമി 17 അ‌ൾട്രയുടെ റിയർ ക്യാമറയിൽ 50MP ലെയ്‌ക മെയിൻ ക്യാമറ- 1ഇഞ്ച് ലൈറ്റ് ഫ്യൂഷൻ 1050L സെൻസർ 14EV നേറ്റീവ് ഡൈനാമിക് റേഞ്ച്, (f/1.67 അൾട്രാ-ലാർജ് അപ്പർച്ചർ), 1G+6P ആസ്‌ഫെറിക്കൽ ഹൈ-ട്രാൻസ്പരൻസി ലെൻസ് ഗ്രൂപ്പ്, OIS, 115° അൾട്രാ-വൈഡ് വ്യൂവിംഗ് ആംഗിൾ ലെൻസുള്ള 50MP ലെയ്‌ക അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 5cm സൂപ്പർ മാക്രോ, f/2.2 അ‌ൾട്ര ലാർജ് അ‌പ്പേർച്ചർ.

1/1.4-ഇഞ്ച് HPE ഇമേജ് സെൻസറുള്ള 200MP ലെയ്‌ക സൂപ്പർ ടെലിഫോട്ടോ, ƒ/2.39-2.96 അൾട്രാ-ലാർജ് അപ്പർച്ചർ, 3.2-4.3x ഒപ്റ്റിക്കൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ, 3G+5P ആസ്‌ഫെറിക്കൽ ഹൈ-ട്രാൻസ്പരൻസി ലെൻസ് ഗ്രൂപ്പ്, 30cm ടെലിഫോട്ടോ മാക്രോ, OIS 8K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, 4K 60 fps റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ, IP66 + IP68 + IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ എന്നി ഫീച്ചറുകളും ഈ അ‌ൾട്ര മോഡലിലുണ്ട്.

ലെയ്ക്ക ട്രിപ്പിൾ റിയർ ക്യാമറ സഹിതം ഷവോമി 17 അ‌ൾട്ര ലോഞ്ച് ചെയ്തു

90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6800mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഷവോമി ​ഹൈപ്പർഒഎസ് 3.0-യിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 162.9×77.6×8.29mm വലിപ്പവും 223.4 ഗ്രാം (ബ്ലാക്ക്, ​വൈറ്റ്, കൂൾ പർപ്പിൾ), 224 ഗ്രാം (സ്റ്റാറി സ്​കൈ ഗ്രീൻ) ഭാരവും ഈ ഫോണിനുണ്ട്.

വില

ഷവോമി 17 അൾട്ര 12GB + 512GB വേരിയന്റിന് 6999 യുവാൻ (ഏകദേശം 89,455 രൂപ), 16GB + 512GB വേരിയന്റിന് 7499 യുവാൻ (ഏകദേശം 95,845 രൂപ), 16GB + 1TB വേരിയന്റിന് 8499 യുവാൻ (ഏകദേശം 1,08,625 രൂപ) എന്നിങ്ങനെയാണ് വില.

ഷവോമി 17 അൾട്ര ലെയ്ക എഡിഷൻ 16GB + 512GB അ‌ടിസ്ഥാന വേരിയന്റിന് 7999 യുവാൻ (ഏകദേശം 1,02,235 രൂപ), 16GB + 1TB വേരിയന്റിന് 8999 യുവാൻ (ഏകദേശം 1,15,015 രൂപ) എന്നിങ്ങനെ വില നിശ്ചയിച്ചിരിക്കുന്നു. ​ചൈനയിൽ ഇവയുടെ വിൽപ്പന ഡിസംബർ 27ന് ആരംഭിക്കും.

More from GizBot

Best Mobiles in India

English summary
Xiaomi 17 Ultra launched with Leica triple rear camera. The power of this Ultra model is the octa-core Snapdragon 8 Elite Gen 5 3nm mobile platform. Along with the standard model, Xiaomi 17 Ultra Leica Edition has also been launched. The Xiaomi 17 Ultra 12GB + 512GB base variant is priced at 6999 yuan (approximately Rs. 89,455).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X