ജാലക്കാരൻ, മായാ ജാലക്കാരൻ! ക്യാമറയിൽ ലെയ്ക്ക മാജിക്കുമായി ഷവോമി 17 അൾട്ര ഡിസംബർ 25 ന് ലോഞ്ച് ചെയ്യും
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്ന തിയതി പ്രഖ്യാപിച്ചിരിക്കുന്നു. ഷവോമി 15 അൾട്രയുടെ പിൻഗാമിയായി പുതിയ ഷവോമി 17 അൾട്ര (Xiaomi 17 Ultra) ആണ് വരാൻ പോകുന്നത്. ഡിസംബർ 25ന് ഷവോമി 17 അൾട്ര ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ചൈനയിലെ ലോഞ്ചിന് ശേഷം അധികം വൈകാതെ ഇന്ത്യ അടക്കമുള്ള വിപണികളിലും ഈ ഫ്ലാഗ്ഷിപ്പ് അൾട്രാ സീരീസ് ഷവോമി സ്മാർട്ട്‌ഫോൺ എത്തും. ശക്തമായ പെർഫോമൻസിന് പുറമേ ലെയ്ക്കയുമായി സഹകരിച്ച് അവതരിപ്പിക്കുന്ന ക്യാമറ സജ്ജീകരണമാകും ഇതിന്റെ ഹൈലൈറ്റ്.
പ്രൊഫഷണൽ ഒപ്റ്റിക്‌സിലുള്ള ലെയ്‌കയുടെ വൈദഗ്ദ്ധ്യം പരമാവധി ഉപയോഗപ്പെടുത്താൻ ഈ സ്മാർട്ട്ഫോണിന്റെ നിർമാണ ഘട്ടം മുതൽ ഷവോമി ശ്രമിച്ചിട്ടുണ്ട്. മൊബൈൽ ഇമേജിംഗ് മേഖലയിലെ ആദ്യത്തെ Leica APO- സർട്ടിഫൈഡ് ടെലിഫോട്ടോ ലെൻസ് ഷവോമി 17 അൾട്രയിൽ ഉണ്ടായിരിക്കും എന്ന് കഴിഞ്ഞ ആഴ്ച സ്ഥിരീകരിക്കപ്പെട്ടിരുന്നു.

ക്രോമാറ്റിക് അബെറേഷൻ (കളർ ഫ്രിംഗിംഗ്) കുറയ്ക്കുന്നതിനും മികച്ച ലോ ഡിസ്‌പെർഷനും ഉയർന്ന റെസല്യൂഷനും നൽകുന്നതിനുമുള്ള ഫീച്ചറിന് പ്രശസ്തമാണ് ലെയ്‌ക എപിഒ (അപ്പോക്രോമാറ്റിക്) ലെൻസുകൾ. ടെലിഫോട്ടോ ലെൻസിന് പുറമേ, മൊബൈൽ ഡിവൈസുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന നെക്സ്റ്റ് ജനറേഷൻ 1 ഇഞ്ച് പ്രധാന ക്യാമറ സെൻസറും ഷവോമി 17 അൾട്രയുടെ ക്യാമറ സിസ്റ്റത്തിൽ ഉൾപ്പെടുന്നു.
1 ഇഞ്ച് പ്രധാന ക്യാമറയ്ക്ക് f/1.67 അപ്പേർച്ചർ, 200MP പെരിസ്‌കോപ്പ് ലെൻസിന് f/2.9 അപ്പേർച്ചർ, അൾട്രാ-വൈഡ് മുതൽ 100mm ഫോക്കൽ ലെങ്ത് വരെയുള്ള ടെലിഫോട്ടോ ലെൻസിന് 14mm ഫോക്കൽ ലെങ്ത്, ഇത് 4.3X ന് തുല്യമാണ്, VARIO-APO-SUMMILUX ലെൻസ് എന്നിവ ഉള്ളതായി പുറത്തുവന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നു.
8.29 എംഎം സ്ലിം ബോഡിയാണ് ഷവോമി 17 അൾട്രയ്ക്ക് ഉള്ളത് എന്നാണ് റിപ്പോർട്ട്. ഷവോമിയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള അൾട്ര മോഡലാണ് ഇത്തവണത്തേത് എന്ന് ഷവോമി മൊബൈൽ ഫോൺ ഡിവിഷൻ പ്രസിഡന്റ് ലു വെയ്‌ബിംഗ് പറയുന്നു. സ്റ്റാറി ഗ്രീൻ നിറത്തിലുള്ള ഈ ഫോണിന്റെ ചിത്രവും ഷവോമി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗംഭീരമായ ഇമേജിംഗ് ഫ്ലാഗ്‌ഷിപ്പായിരിക്കും ഷവോമി 17 അൾട്രയുടെ മുഖ്യ ആകർഷണം. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രീമിയം ചിപ്‌സെറ്റ് കരുത്തിലാണ് ഈ അൾട്ര മോഡൽ എത്തുന്നത്. ഇതിലെ മറ്റ് ഫീച്ചറുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. IP68 റേറ്റിങ്, അൾട്രാസോണിക് ഫിംഗർപ്രിന്റ് എന്നീ ഫീച്ചറുകളും ഇതിലുണ്ടാകും.
സെഗ്‌മെന്റഡ് വോളിയം ബട്ടണുകൾ, സുഖപ്രദമായ ഒരു റാപ്പറൗണ്ട് ഫ്രെയിം, മിനുസമാർന്നതും തടസ്സമില്ലാത്തതുമായ ഗ്രിപ്പിനായി ഒരു മിനിയേച്ചറൈസ്ഡ് ക്യാമറ മൊഡ്യൂൾ, വലിയ ആംഗിൾ 2D ഫ്ലാറ്റ് സ്‌ക്രീൻ എന്നിവ ഈ അൾട്ര മോഡലിൽ ഉണ്ട് എന്ന് കമ്പനി പറഞ്ഞു. ഇതിലെ മറ്റ് ഫീച്ചറുകൾ വരുംദിവസങ്ങളിൽ വ്യക്തമാകും.

മാർച്ച് ആദ്യം MWC 2026 ഇവന്റിൽ ഇത് ആഗോള തലത്തിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം ഇതിനകം തന്നെ FCC സർട്ടിഫിക്കേഷൻ ഈ ഫോണിന് ലഭിച്ചു. മുൻ മോഡലിനെക്കാൾ ഉയർന്ന വിലയിലാകും ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ഷവോമി 17 അൾട്ര എത്തുക. ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട ഷവോമി 15 അൾട്രയുടെ വില 1.09 ലക്ഷം രൂപയായിരുന്നു.


Click it and Unblock the Notifications








