6.9-ഇഞ്ച് ഡിസ്പ്ലേ, 200MP ലെയ്‌ക സൂപ്പർ ടെലിഫോട്ടോ ക്യാമറ; ഷവോമി 17 അൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഷവോമിയുടെ ഇന്ത്യയിലെ ഏറ്റവും ശക്തൻ സ്മാർട്ട്ഫോണായി ഷവോമി 17 അൾട്ര (Xiaomi 17 Ultra) ലോഞ്ച് ചെയ്യപ്പെട്ടു. ഷവോമി 17 മോഡലും ഇതോടൊപ്പം ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ലെയ്ക്ക ക്യാമറളുടെ പിന്തുണയോടെ ഡിഎസ്എൽആർ ക്യാമറകളെ വെല്ലുവിളിക്കാൻ ശേഷിയോടെയാണ് ഈ അൾട്ര മോഡൽ എത്തിയിരിക്കുന്നത്, ഒപ്പം മികച്ച പെർഫോമൻസ് ഉറപ്പാക്കാൻ നിലവിലെ ഏറ്റവും ശക്തൻ സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. എങ്കിലും നവീകരിച്ച പങ്കാളിത്തത്തിലൂടെ ലൈക്കയുടെ നൂറ്റാണ്ട് പഴക്കമുള്ള ഒപ്റ്റിക്കൽ വൈദഗ്ധ്യവുമായി എത്തുന്ന ആദ്യ ഷവോമി സ്മാർട്ട്ഫോൺ എന്നതാണ് ഈ അൾട്ര മോഡലിനെ ശ്രദ്ധേയമാക്കുന്നത്.
കെട്ടിലും മട്ടിലും മാറ്റവുമായി എത്തുന്ന സ്മാർട്ട്ഫോൺ എന്ന് ഷവോമി 17 അൾട്രയെ വിശേഷിപ്പിക്കാം. അൾട്രാ നിരയിൽ ഫ്ലാറ്റ് ഡിസ്പ്ലേ അവതരിപ്പിക്കുന്ന ആദ്യ മോഡലായി ഇത് മാറുന്നു. 17 സീരീസിന്റെ ഡിസൈൻ ഭാഷ നിലനിർത്തിക്കൊണ്ടുതന്നെ, അൾട്രാ-നാരോ ബെസലുള്ള ഡിസൈൻ ഇതിലുണ്ട്. വെറും 8.29mm കനമുള്ള ഈ ഫോൺ ഷവോമി ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള അൾട്രാ മോഡലാണ്.

ഷവോമി 17 അൾട്രാ ഫോട്ടോഗ്രാഫി കിറ്റ് പ്രോ
ലാൻഡ്‌സ്‌കേപ്പ് മുതൽ സ്ട്രീറ്റ് ഫോട്ടോഗ്രാഫി വരെയുള്ള വിവിധ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ശക്തമായ ക്യാമറ സജ്ജീകരണത്തിന് പുറമേ, ഒരു ഫോട്ടോഗ്രാഫി കിറ്റ് പ്രോയും ഇതിനൊപ്പം എത്തുന്നുണ്ട്. ടു സ്റ്റേജ് ട്രിഗർ, വീഡിയോ ബട്ടൺ, ഇഷ്ടാനുസൃതമാക്കാവുന്ന ഡയൽ, സൂം ലിവർ, തമ്പ് സപ്പോർട്ട് എന്നിവ ഈ ഫോട്ടോഗ്രാഫി കിറ്റ് പ്രോയിലുണ്ട്.
വെർസറ്റൈൽ ഫിൽട്ടർ അഡാപ്റ്റർ റിംഗ്, വലിയ 2000 mAh ബാറ്ററി എന്നിവ ഇതിൽ ഉൾപ്പെടുന്നു. USB ടൈപ്പ്-സി വഴി ബന്ധിപ്പിച്ചിരിക്കുന്ന ഗ്രിപ്പ് ഒരു പവർ ബാങ്കായും ഷവോമി 17 അൾട്രാ ഫോട്ടോഗ്രാഫി കിറ്റ് പ്രോ ഉപയോഗിക്കാം കൂടാതെ 90W വയർഡ് ഹൈപ്പർചാർജിനെ പിന്തുണയ്ക്കുന്നു. പൊടി, ജല പ്രതിരോധത്തിന് ഇതിന് IP54 റേറ്റിങ്ങും ഉണ്ട്.

പ്രധാന ഫീച്ചറുകൾ
6.9-ഇഞ്ച് (2608 x 1200 പിക്സലുകൾ) 2K M10 12-ബിറ്റ് OLED LTPO ഡിസ്പ്ലേ, 120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 3500nits വരെ പീക്ക് ബ്രൈറ്റ്നസ്, 5,000,000:1 (മിനിറ്റ്) കോൺട്രാസ്റ്റ് റേഷ്യോ, HDR10+, ഡോൾബി വിഷൻ, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷവോമി ഷീൽഡ് ഗ്ലാസ് 3.0 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 840 GPU, 16GB LPPDDR5x റാം, 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 3.0 -യിൽ ആണ് പ്രവർത്തനം.
ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ അൾട്ര മോഡലിൽ ഉള്ളത്. അതിൽ, 1 ഇഞ്ച് ലൈറ്റ് ഫ്യൂഷൻ 1050L സെൻസറുള്ള 50MP ലെയ്‌ക മെയിൻ ക്യാമറ (14EV നേറ്റീവ് ഡൈനാമിക് റേഞ്ച്, f/1.67 അൾട്രാ-ലാർജ് അപ്പർച്ചർ, 1G+6P ആസ്ഫെറിക്കൽ ഹൈ-ട്രാൻസ്പരൻസി ലെൻസ് ഗ്രൂപ്പ്, OIS) ഉണ്ട്.

ഒപ്പം, 115° അൾട്രാ-വൈഡ് വ്യൂവിംഗ് ആംഗിൾ ലെൻസുള്ള 50MP ലെയ്‌ക അൾട്രാ വൈഡ് ആംഗിൾ ക്യാമറ (5cm സൂപ്പർ മാക്രോ, f/2.2 അൾട്രാ-ലാർജ് അപ്പർച്ചർ), 1/1.4-ഇഞ്ച് HPE ഇമേജ് സെൻസറുള്ള 200MP ലെയ്‌ക സൂപ്പർ ടെലിഫോട്ടോ ക്യാമറ (ƒ/2.39-2.96 അൾട്രാ-ലാർജ് അപ്പർച്ചർ, 3.2-4.3x ഒപ്റ്റിക്കൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ, 3G+5P ആസ്ഫെറിക്കൽ ഹൈ-ട്രാൻസ്പരൻസി ലെൻസ് ഗ്രൂപ്പ്, 30cm ടെലിഫോട്ടോ മാക്രോ, OIS 8K വീഡിയോ റെക്കോർഡിംഗ്) എന്നിവയും ഉണ്ട്.
സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും 4K 60 fps റെക്കോർഡിങ് സഹിതം ഷവോമി 17 അൾട്രയിലുണ്ട്. ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-മൈക്രോഫോൺ അറേ എന്നിവയും ഇതിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
IP68 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, 90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 162.9×77.6×8.29mm വലിപ്പവും 218.4 ഗ്രാം (ബ്ലാക്ക്, വൈറ്റ്) / 219 ഗ്രാം (സ്റ്റാർലിറ്റ് പച്ച) ഭാരവും ഈ ഫോണിനുണ്ട്.
വിലയും ലഭ്യതയും
ഷവോമി 17 അൾട്രയുടെ 16GB + 512GB മോഡലിന് 1,39,999 രൂപയാണ് വില. ഷവേമാി ഫോട്ടോഗ്രാഫി കിറ്റ് പ്രോയുടെ വില 19,999 രൂപയാണ്. മാർച്ച് 13 ന് ആമസോൺ, ഷവോമി സ്റ്റോർ, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇതിന്റെ ആദ്യ വിൽപ്പന നടക്കും.
ലോഞ്ച് ഓഫറിന്റെ ഭാഗമായി മാർച്ച് 13 മുതൽ 17 വരെയുള്ള ഓർഡറുകൾക്ക് 19,999 രൂപ വിലയുള്ള Xiaomi ഫോട്ടോഗ്രാഫി കിറ്റ് പ്രോ സൗജന്യമായി നേടാനാകും. കൂടാതെ SBI ക്രെഡിറ്റ് കാർഡ് & ക്രെഡിറ്റ് കാർഡ് EMI, NCEMI എന്നിവയിൽ 10,000 രൂപ വരെ ഡിസ്കൗണ്ടും ലഭ്യമാണ്.


Click it and Unblock the Notifications











