Home
Mobile

ഷവോമി 18 പ്രോ ഇന്ത്യയിലേക്ക്; പിൻഭാഗത്തെ ഡിസ്‌പ്ലേ കണ്ട് ഞെട്ടി ആരാധകർ, വരുന്നത് വമ്പൻ ഫീച്ചറുകളുമായി!

കഴിഞ്ഞ വർഷം ഒഴിവാക്കിയ പ്രോ മോഡൽ നിര വീണ്ടും ഇന്ത്യയിൽ സജീവമാക്കാൻ ഒരുങ്ങുകയാണ് ഷവോമി. ഇതിന്റെ ഭാഗമായി 'ഷവോമി 18 പ്രോ' ഉടൻ ഇന്ത്യയിലെത്തുമെന്ന സൂചന നൽകുന്ന ടീസർ കമ്പനി സെപ്റ്റംബർ 25-ന് പുറത്തുവിട്ടു. ഫോണിന്റെ പിൻഭാഗത്തുള്ള രണ്ടാമത്തെ ഡിസ്‌പ്ലേയാണ് ടീസറിലെ പ്രധാന ആകർഷണം. ഈ ശ്രേണിയിലെ ഐക്കോണിക് ഫീച്ചർ ആദ്യമായാണ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് മുന്നിലെത്തുന്നത്. ലോഞ്ച് തീയതിയോ വിലയോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഷവോമി 18 പ്രോ ഇന്ത്യയിലേക്ക് എത്തും എന്ന കാര്യത്തിൽ ഇനി സംശയമില്ല.

"#Xiaomi18Pro ഈസ് ഗോയിംഗ് ഗ്ലോബൽ. കമിംഗ് സൂൺ. ഗെറ്റ് റെഡി!" - സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) ഷവോമി പങ്കുവെച്ച കുറപ്പ് ഇങ്ങനെയായിരുന്നു. നീല നിറത്തിലുള്ള ഫോണിന്റെ ചിത്രത്തിനൊപ്പം 'ഷവോമി 18 പ്രോ' എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഒരൊറ്റ മോഡലായിരിക്കും ഇന്ത്യയിൽ ആദ്യം വിപണിയിലെത്തുകയെന്ന സൂചനയാണ് ഇത് നൽകുന്നത്. 2025-ൽ ഷവോമി 17 പ്രോ നിര ചൈനയിൽ മാത്രം ഒതുക്കിനിർത്തുകയായിരുന്നു. അതിനാൽ തന്നെ റിയർ സ്ക്രീൻ ഫീച്ചർ അനുഭവിക്കാൻ അന്ന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് സാധിച്ചിരുന്നില്ല. അതിനാണ് ഇപ്പോൾ മാറ്റം വരുന്നത്.

ഷവോമി 18 പ്രോ ഇന്ത്യയിലേക്ക്; വരുന്നത് കിടിലൻ ഫീച്ചറുകളുമായി

ഷവോമി 18 പ്രോയിലെ റിയർ സെക്കൻഡറി ഡിസ്‌പ്ലേ

വെറുമൊരു നോട്ടിഫിക്കേഷൻ പാനൽ മാത്രമായിട്ടല്ല, മറിച്ച് 'വേർസറ്റൈൽ ബാക്ക് സ്ക്രീൻ' (Versatile Back Screen) എന്ന നിലയിലാണ് ഷവോമി ഈ റിയർ ഡിസ്‌പ്ലേ അവതരിപ്പിക്കുന്നത്. ടൈമർ, ഹൈഡ്രേഷൻ അലേർട്ടുകൾ, വൊക്കാബുലറി പരിശീലനം, ഫോക്കസ് മോഡുകൾ, പെട്ടെന്നുള്ള തീരുമാനങ്ങൾക്കായുള്ള ഓപ്ഷനുകൾ തുടങ്ങി നിരവധി മിനി ആപ്പുകൾ ഇതിൽ ലഭ്യമാകും. മുൻ വർഷത്തെ വിഡ്ജറ്റുകളെ അപേക്ഷിച്ച് കൂടുതൽ ഉപയോഗപ്രദമാണ് ഇത്. കൂടാതെ, പ്രധാന ഡിസ്‌പ്ലേയിൽ ഹാർഡ്‌വെയർ തലത്തിലുള്ള 'സ്മാർട്ട് പ്രൈവസി ഡിസ്‌പ്ലേ' മോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ആവശ്യാനുസരണം സ്ക്രീനിന്റെ വ്യൂവിംഗ് ആംഗിൾ പരിമിതപ്പെടുത്താം. യാത്രകളിലും മറ്റും സുരക്ഷിതമായി ഫോൺ ഉപയോഗിക്കാനും വേഗത്തിൽ വിവരങ്ങൾ അറിയാനും ഈ ഫീച്ചറുകൾ സഹായിക്കും.

ഷവോമി 18 പ്രോ: പ്രൊസസ്സർ, ലോഞ്ച് വിവരങ്ങൾ, വില

ഈ ആഴ്ച ചൈനയിൽ പുറത്തിറങ്ങിയ ഷവോമി 18 പ്രോയിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് എത്തുമ്പോഴും ഫോണിന്റെ പ്രധാന ഫീച്ചറുകൾ ഇതുതന്നെയായിരിക്കും. ഡിസംബറോടെ ഫോൺ ഇന്ത്യയിലെത്തുമെന്നാണ് വിപണിയിലെ റിപ്പോർട്ടുകളെങ്കിലും ഷവോമി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചൈനയിൽ 5,999 സിഎൻവൈ (ഏകദേശം 86,000 രൂപ) മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിലാകും ഇത് എത്തുക്ക. വരാനിരിക്കുന്ന ആഴ്ചകളിൽ ബിഐഎസ് (BIS) സർട്ടിഫിക്കേഷൻ വിവരങ്ങളും Mi.com, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ടീസറുകളും പ്രതീക്ഷിക്കാം.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X