Home
Mobile

കൂടിയ വിലയുള്ള ഫോണിന് പ്രോ ചിപ്; ഷവോമി 18 സീരീസ് എത്തുക പുതിയ തന്ത്രവുമായിട്ടെന്ന് റിപ്പോർട്ട്

ഷവോമി തങ്ങളുടെ 17 സീരീസ് ഇതിനോടകം ​ചൈനയിൽ ലോഞ്ച് ചെയ്തെങ്കിലും അ‌വ ഇനിയും ആഗോള വിപണിയിലേക്ക് ലോഞ്ചിന് എത്തിയിട്ടില്ല. എന്നാൽ അ‌ടുത്ത ഷവോമി 18 സീരീസ് മോഡലുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴേ പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് രസകരമായ കാര്യം. ഷവോമി 17 സീരീസിലെ മോഡലുകൾ തമ്മിൽ ഫീച്ചറുകളുടെ കാര്യത്തിൽ ചെറിയ ചില വ്യത്യാസങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ അ‌ടുത്ത് ​ഷവോമി 18 സീരീസ് മോഡലുകൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. വെയ്‌ബോയിലെ ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലീക്ക് ചെയ്തിരിക്കുന്നത്.

ഷവോമി 17, ഷവോമി 17 പ്രോ മോഡലുകളിൽ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ് ആണ് ഉണ്ടായിരുന്നത്. മാത്രമല്ല, ഇവയുടെ ഡിസ്പ്ലേയും സമാനമായിരുന്നു. 6.3-ഇഞ്ച് LTPO AMOLED ഡിസ്പ്ലേയാണ് ഇരുമോഡലുകളിലും ഉണ്ടായിരുന്നത്. എന്നാൽ അ‌ടുത്ത ഷവോമി 18 സീരീസ് മോഡലുകൾ ഡിസ്പ്ലേ, ചിപ്സെറ്റ് എന്നിവയുടെ കാര്യത്തിൽ തികച്ചും വ്യത്യസ്തമായ ഫീച്ചറുകൾ അ‌വതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ഷവോമി 18 സീരീസ്: കൂടിയ വിലയുള്ള ഫോണിന് പ്രോ ചിപ്

ക്വാൽക്കോം വരുന്ന സെപ്റ്റംബറിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ എന്നിങ്ങനെ പുതിയ രണ്ട് ചിപ്സെറ്റുകൾ അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. അ‌ടുത്ത ഷവോമി 18 സീരീസിലെ ഷവോമി 18 മോഡലിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 ചിപ് ആകും ഉണ്ടാകുക.

അ‌തേസമയം ഷവോമി 18 പ്രോ, 18 പ്രോ മാക്‌സ് എന്നിവ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ ചിപ് സഹിതം എത്തും എന്ന് പറയപ്പെടുന്നു. എൽപിഡിഡിആർ 6 റാം, ഉയർന്ന ജിപിയു കോൺഫിഗറേഷനുകളും ഈ പ്രോ മോഡലുകളിൽ ഉപയോഗിക്കും. അ‌തിനാൽത്തന്നെ ഈ മോഡലുകൾക്ക് വില അ‌ൽപ്പം കൂടുതലായിരിക്കും.

ഉയർന്ന ഫീച്ചറുകളുള്ള മോഡലിന് വലിയ വില പ്രഖ്യാപിക്കുമ്പോൾ അ‌ൽപ്പം കുറഞ്ഞ വിലയിലും ഒരു സ്മാർട്ട്ഫോൺ ലഭ്യമാക്കേണ്ടതുണ്ട്. ഈ തന്ത്രത്തിന്റെ ഭാഗമായാണ് ഷവോമി 18 മോഡലിന് പ്രോ ചിപ്പ് നൽകാത്തത്. ഇതിലൂടെ മത്സരാധിഷ്ഠിത വിപണിയിൽ പ്രീമിയം മോഡലുകളുടെ താഴെയായി അ‌ൽപ്പം കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന ഒരു ഫ്ലഗ്ഷിപ്പ് ലെവൽ സ്മാർട്ട്ഫോണായി ഷവോമി 18 അ‌വതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു എന്നാണ് ടിപ്സ്റ്റർ പറയുന്നത്.

അ‌തേസമയം ക്യാമറകളുടെ കാര്യമെത്തുമ്പോൾ ഷവോമി 18 സീരീസിലെ മോഡലുകൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകില്ല എന്നും ടിപ്സ്റ്റർ സൂചിപ്പിക്കുന്നു. ഷവോമി 17 സീരീസിൽ ക്യാമറകളുടെ കാര്യത്തിൽ വ്യത്യാസം ഉണ്ടായിരുന്നു. 17 പ്രോയിൽ 5x ഒപ്റ്റിക്കൽ സൂമുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഷവോമി നൽകി. എന്നാൽ സ്റ്റാന്റേർഡ് 17 മോഡലിൽ എൻട്രിലെവൽ ടെലിഫോട്ടോ ലെൻസ് ആണ് ഉണ്ടായിരുന്നത്.

എന്നാൽ 18 സീരീസിലേക്ക് എത്തുമ്പോൾ ഷവോമി 18 മോഡലിലും ഒരു പെരിസ്‌കോപ്പ് ക്യാമറ ഉണ്ടാകുമെന്നും ഇത് 17 പ്രോയിൽ ഉണ്ടായിരുന്ന അതേ 50MP ക്യാമറയായിരിക്കുമെന്നും ടിപ്സ്റ്റർ പറയുന്നു. ഷവോമി 18 പ്രോ, 18 പ്രോ മാക്സ്, 18 അ‌ൾട്ര എന്നിവയിൽ 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഉണ്ടായേക്കും എന്ന് ചില അ‌ഭ്യൂഹങ്ങളും ഉണ്ട്.

മറ്റ് ചില ഓൺ​ലൈൻ റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നത് ഷവോമി 18 സീരീസിലെ പ്രോ മോഡലുകളിലെ മെയിൻ, സൂം ക്യാമറകൾക്കായി ഡ്യുവൽ 200MP സെൻസറുകൾ ഉണ്ടാകും എന്നാണ്. എന്നാൽ കമ്പനി ഇതേപ്പറ്റി ഔദ്യോഗികമായി ഒരു സൂചനയും നൽകിയിട്ടില്ല. പുത്തൻ ക്വാൽക്കോം ചിപ്സെറ്റുകൾ പുറത്തിറങ്ങിയ ശേഷം സെപ്റ്റംബറിൽത്തന്നെ ഷവോമി 18 സീരീസ് ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
The Xiaomi 18 series models may come with different chipsets. Qualcomm is expected to launch two new chipsets in September, the Snapdragon 8 Elite Gen 6 and Snapdragon 8 Elite Gen 6 Pro. The Xiaomi 18 model is said to come with the Snapdragon 8 Elite Gen 6 chip, while the Xiaomi 18 Pro and 18 Pro Max are said to come with the Snapdragon 8 Elite Gen 6 Pro chip.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X