ഇന്ത്യന്‍ വിപണിയില്‍ ഷവോമി രണ്ട്‌ പുതിയ പവര്‍ബാങ്കുകള്‍ അവതരിപ്പിച്ചു

Posted By: Archana V

ചൈനീസ്‌ ടെക്‌ ഭീമന്‍മാരായ ഷവോമി ഇന്ത്യന്‍ വിപണിയില്‍ രണ്ട്‌ പുതിയ പവര്‍ ബാങ്കുകള്‍ അവതരിപ്പിച്ചു. 10,000 എംഎഎച്ച്‌, 20,000 എംഎഎച്ച്‌ ബാറ്ററി സെല്‍ ശേഷിയോടു കൂടിയാണ്‌ പുതിയ പവര്‍ ബാങ്കുകള്‍ എത്തുന്നത്‌. യഥാക്രമം 799 രൂപയും 1,499 രൂപയും ആണ്‌ പവര്‍ ബാങ്കുകളുടെ വില.

ഇന്ത്യന്‍ വിപണിയില്‍ ഷവോമി രണ്ട്‌ പുതിയ പവര്‍ബാങ്കുകള്‍ അവതരിപ്പിച്ചു

പുതിയ മി പവര്‍ ബാങ്കുകള്‍ കമ്പനിയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റായ -മി ഡോട്ട്‌ കോം വഴി ഓണ്‍ലാനായും മി ഹോംസ്‌റ്റോറുകള്‍ വഴിയും നവംബര്‍ 23 മുതല്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്‌.

ഡിസംബര്‍ മുതല്‍ പുതിയ മി പവര്‍ ബാങ്കുകള്‍ മി പ്രിഫേര്‍ഡ്‌ പാര്‍ട്‌ണര്‍ സ്റ്റോറുകള്‍, ലാര്‍ജ്‌ ഫോര്‍മാറ്റ്‌ റീട്ടെയില്‍ പാര്‍ട്‌ണേഴ്‌സ്‌ എന്നിവ വഴിയും ലഭ്യമാക്കി തുടങ്ങും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമിയുടെ പുതിയ നോയിഡ യൂണിറ്റ്‌ പൂര്‍ണമായും പവര്‍ബാങ്കിനായി സമര്‍പ്പിക്കും

ഷവോമിയുടെ പുതിയ മി പവര്‍ബാങ്കുകള്‍ അസംബിള്‍ ചെയ്യുന്നത്‌ കമ്പനിയുടെ പുതിയ നോയിഡയൂണിറ്റില്‍ ആയിരിക്കും. ഹൈപാഡ്‌ ടെക്‌നോളജിയുമായുള്ള പങ്കാളിത്തത്തോടെ പ്രവര്‍ത്തനമാരംഭിച്ച നോയിഡ പ്ലാന്റ്‌ മി പവര്‍ബാങ്കുകളുടെ നിര്‍മാണത്തിനും അസംബ്ലിങിനുമായും മാത്രമുള്ളതാണ്‌.

2.3 ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ വ്യാപിച്ചു കിടക്കുന്ന പുതിയ നിര്‍മാണ യൂണിറ്റിന്‌ സംഭരണശാല, ക്വാളിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്‌, ഷവോമിയുടെ പവര്‍ബാങ്കിന്റെ അസംബ്ലി യൂണിറ്റ്‌ എന്നിവയാണ്‌ ഉള്ളത്‌. മിനുട്ടില്‍ 7 പവര്‍ ബാങ്ക്‌ ഉണ്ടാക്കാനുള്ള ഉത്‌പാദന ശേഷി അസംബ്ലി യൂണിറ്റിനുണ്ട്‌. പവര്‍ബാങ്കുകള്‍ക്കായി ഹൈപാഡ്‌ ഷവോമിയുമായി ചൈനയില്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌.

പവര്‍ബാങ്കിന്റെ ഘടകങ്ങള്‍ മറ്റ്‌ വിപണികളില്‍ നിന്നും ഇറക്കുമതി ചെയ്‌ത്‌ നോയിഡ പ്ലാന്റില്‍ അസംബിള്‍ ചെയ്യും.

ഇപ്പോള്‍ ഷവോമി ബാറ്ററികളും പിസിബിയും മറ്റും ചൈനയില്‍ നിന്നാണ്‌ ഇറക്കുമതി ചെയ്യുന്നത്‌ .കവറുകളും മറ്റും തദ്ദേശിയമായി ലഭ്യമാക്കും. ഹൈപാഡ്‌ യൂണിറ്റില്‍ പൂര്‍ണ തോതിലുള്ള നിര്‍മാണ പ്ലാന്റ്‌ സ്ഥാപിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ഷവോമി ഇന്ത്യയുടെ മാനേജിങ്‌ ഡയറക്ടര്‍ മനുജയ്‌ന്‍ അറിയിച്ചു.

ഇവിടെ പിസിബിയും മറ്റ്‌ ഘടകങ്ങളും നിര്‍മിക്കുകയോ തദ്ദേശിയമായി ലഭ്യമാക്കുകയോ ചെയ്യും. മി പവര്‍ ബാങ്കുകളിലെ ബാറ്ററി സെല്ലുകള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യും.

നോയിഡ പ്ലാന്റില്‍ സമ്പൂര്‍ണ ബാറ്ററി ടെസ്റ്റിങ്‌ ലാബ്‌ സ്ഥാപിക്കാന്‍ ലക്ഷ്യം

പവര്‍ ബാങ്കുകളുടെ ഏറ്റവും പ്രധാന ഭാഗമമാണ്‌ ബാറ്ററി സെല്ലുകള്‍. അതിനാല്‍ അനാവശ്യമായി അപകടങ്ങള്‍ ഉണ്ടാകുന്നത്‌ ഒഴിവാക്കാന്‍ ഇവ ടെസ്റ്റ്‌ ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. ചൈനീസ്‌ വിപണിയില്‍ നിന്നും എത്തുന്ന ബാറ്ററികളുടെ വിശ്വാസികതയും ഗുണനിലവാരവും സംബന്ധിച്ച്‌ വ്യക്തത വരുത്തേണ്ടതുണ്ട്‌.

"ബാറ്ററി സെല്ലുകള്‍ പരിശോധിക്കുന്നതിനായി ഞങ്ങള്‍ക്ക്‌ ക്വാളിറ്റി/ ടെസ്റ്റിങ്‌ ടീം ഉണ്ട്‌ ബാറ്ററികളുടെ പ്രകടനം വിലയിരുത്തുന്നതിനായി അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങളാണ്‌ പിന്തുടരുന്നത്‌. ഇതിന്‌ പുറമെ നോയിഡ പ്ലാന്റില്‍ ബാറ്ററി സെല്ലുകള്‍ ടെസ്റ്റ്‌ ചെയ്യുന്നതിനായി സമ്പൂര്‍ണ ടെസ്റ്റിങ്‌ യൂണിറ്റ്‌ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്‌." ഷവോമിയുടെ വൈസ്‌ പ്രസിഡന്റ്‌ ജെയ്‌ന്‍ പറഞ്ഞു.

10,000എംഎഎച്ച്‌ മിപവര്‍ ബാങ്ക്‌ 2ഐ , 20,000എംഎഎച്ച്‌ മി പവര്‍ ബാങ്ക്‌ 2ഐ

ഇന്ത്യയില്‍ അവതരിപ്പിച്ച രണ്ട്‌ പുതിയ രണ്ട്‌ പവര്‍ ബാങ്കുകളും പുതിയ നോയിഡ പ്ലാന്റിലായിരിക്കും അസംബിള്‍ ചെയ്യുക. 10,000 എംഎഎച്ച്‌ മി പവര്‍ ബാങ്ക്‌ 2ഐ എത്തുന്നത്‌ ഡബിള്‍ അനോഡൈസ്‌ഡ്‌ അലുമീനിയം ഡിസൈനിലാണ്‌ 12.2 എംഎം മാത്രം കനമുള്ള ഭാരം വളരെ കുറഞ്ഞ പവര്‍ബാങ്കാണിത്‌.

85 ശതമാനം കോണ്‍വര്‍സേഷന്‍ റേറ്റ്‌ ആണ്‌ പവര്‍ ബാങ്കിന്‌ അവകാശപ്പെടുന്നത്‌. കൂടാതെ പവര്‍ ബാങ്ക്‌ ഉപയോഗിച്ച്‌ ഒരു സാധാരണ സ്‌മാര്‍ട്‌ ഫോണ്‍ പല തവണ ചാര്‍ജ്‌ ചെയ്യാന്‍ കഴിയുമെന്ന്‌ ഷവോമി പറയുന്നു. 10,000 എംഎഎച്ച്‌ മി പവര്‍ ബാങ്ക്‌ 2ഐക്ക്‌ മി ഐ1 2.2 മടങ്ങ്‌ വരെയും റെഡ്‌മി നോട്ട്‌ 4 1.5 മടങ്ങ്‌ വരെയും ചാര്‍ജ്ജ്‌ ചെയ്യാന്‍ കഴിയും.

ഉയര്‍ന്ന ശേഷിയുള്ള 20,000 എംഎച്ച്‌ മി പവര്‍ ബാങ്ക്‌ 2ഐ എത്തുന്നത്‌ പോളികാര്‍ബൊണേറ്റ്‌ കേസോടു കൂടിയാണ്‌.

വലിയ 20,000എംഎഎച്ച്‌ ബാറ്ററി പവര്‍ബാങ്ക്‌ രൂപീകരിക്കുന്നതിനായി 10,000എഎഎച്ചിന്റെ രണ്ട്‌ പ്രത്യേക ബാറ്ററികളാണ്‌ കമ്പനി ഉപയോഗിച്ചിരിക്കുന്നത്‌. 85 ശതമാനം കോണ്‍വര്‍സേഷന്‍ റേറ്റും ക്വിക്‌ ചാര്‍ജ്‌ 3.0 യും വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.

നോക്കിയ 8ന് ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങി!

ലിഥിയം പോളിമര്‍ ബാറ്ററികളും ഡ്യുവല്‍ യുഎസ്‌ബി ഔട്ട്‌പുട്ടുകളും

10,000എംഎഎച്ച്‌ മി പവര്‍ ബാങ്ക്‌ 2ഐയും 20,000എംഎഎച്ച്‌ മി പവര്‍ ബാങ്ക്‌ 2ഐയും ലിഥിയം പോളിമര്‍ ബാറ്ററികളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. പുതിയ പവര്‍ ബാങ്കുകളിലെ ഡ്യുവല്‍യുഎസ്‌ബി ഔട്ട്‌പുട്ടുകള്‍ രണ്ട്‌ ഡിവൈസുകള്‍ ഒരേ സമയം ചാര്‍ജ്‌ ചെയ്യാന്‍ സഹായിക്കും.

ഇതിന്‌ പുറമെ മി പവര്‍ ബാങ്ക്‌ 2ഐയില്‍ ടെക്‌സാസ്‌ ഇന്‍സ്‌ട്രമെന്റ്‌സ്‌ നിര്‍മിച്ച യുഎസ്‌ബി സ്‌മാര്‍ട്‌-കണ്‍ട്രോള്‍ ചിപ്പുകളോടും ചാര്‍ജിങ്‌/ഡിസ്‌ചാര്‍ജിങ്‌ ചിപ്പുകളോടും കൂടിയ ലോകോത്തര സര്‍ക്യൂട്ട്‌ ചിപ്‌ പ്രൊട്ടക്ഷന്റെ 9 പാളികള്‍ ഉണ്ട്‌.

പുതിയ പവര്‍ ബാങ്കുകളുടെ ഡിസൈന്‍ സുരക്ഷ ഉറപ്പ്‌ നല്‍കുന്നതും ചാര്‍ജിങ്‌ കോണ്‍വര്‍സേഷന്‍ നിരക്ക്‌ മെച്ചപ്പെടുത്തുന്നതും ഡിസ്‌ചാര്‍ജിങ്‌ വോള്‍ട്ടേജിന്‌ സ്ഥിരത നല്‍കുന്നതും ആണന്ന്‌ ഷവോമി പറഞ്ഞു.

യഥാര്‍ത്ഥ മി പവര്‍ബാങ്കുകള്‍ എങ്ങനെ തിരിച്ചറിയാം

വ്യാജ ഷവോമി മി പവര്‍ ബാങ്കുകളാല്‍ കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കളുടെ പരാതിയെ സംബന്ധിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്‌.

ഇതുപോലുള്ള അനുഭവം ഭാവിയില്‍ നിങ്ങള്‍ക്കും ഉണ്ടാകാതിരിക്കാന്‍ താഴെ പറയുന്ന വിവരങ്ങള്‍ സഹായകരമാകും.

ബോക്‌സിന്‌ പുറത്ത്‌ മി ലേബലോട്‌ കൂടിയ ഒരു സ്‌റ്റിക്കര്‍ ഷവോമി മി പവര്‍ ബാങ്കിന്റെ പാക്കേജിങില്‍ കാണും( ചിത്രം കാണുക)

ഈ ലേബല്‍ ഉരച്ചു നോക്കിയാല്‍ കമ്പനിയുടെ ഡേറ്റാബേസുമായി ബന്ധമുള്ള ഒരു കോഡ്‌ കാണാന്‍ കഴിയും .ഈ പ്രത്യേക കോഡ്‌ ഷവോമിയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റിലേതുമായി ഒത്തു നോക്കിയാല്‍ യഥാര്‍ത്ഥ മി പവര്‍ ബാങ്ക്‌ ആണോ എന്ന്‌ ഉറപ്പ്‌ വരുത്താന്‍ കഴിയും.

ഷവോമി, ഇന്റക്‌സ്‌, ലനോവോ തുടങ്ങി ഏതായാലും യഥാര്‍ത്ഥ പവര്‍ ബാങ്കുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. വ്യാജ പവര്‍ ബാങ്കുകള്‍ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെ തകരാറിലാക്കുകയും ചിലപ്പോള്‍ പൊട്ടിത്തെറിക്ക്‌ കാരണമാവുകയും ചെയ്യും.

ഷവോമിയുടെ സ്‌മാര്‍ട്‌ ഫോണുകളെ സംബന്ധിച്ചും പുതിയ മി പവര്‍ ബാങ്കുകളെ കുറിച്ചും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഞങ്ങളുടെ വെബ്‌സൈറ്റ്‌, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്‌ബുക്ക്‌ അക്കൗണ്ടുകളിലേക്ക്‌ എഴുതുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi announces two new power banks in India, aims to setup a full-fledged Power bank facility in 2018

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot