ഡൈമൻസിറ്റി 8200-അൾട്ര ചിപ്പ്സെറ്റുമായി ഷവോമി സിവി 3 സ്മാർട്ട്ഫോണിന്റെ അവതാരപ്പിറവി | Xiaomi Civi 3
ഷവോമിയുടെ സിവി സീരീസിലെ പുത്തൻ സ്മാർട്ട്ഫോൺ ഷവോമി സിവി 3 (Xiaomi Civi 3) ചൈനയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ സിവി 2 സ്മാർട്ട്ഫോണിന്റെ പിൻഗാമിയെന്ന തലക്കനവുമായാണ് പുത്തൻ ഷവോമി ഡിവൈസ് അരങ്ങേറുന്നത്. മിഡ്റേഞ്ചിലെ പുത്തൻ ഡിവൈസിനെക്കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കുക.
മീഡിയടെക് ചിപ്പ്‌സെറ്റ്, ആകെ അഞ്ച് ക്യാമറകൾ, സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള വലിയ ബാറ്ററി, സ്മൂത്ത് ആയ ഒഎൽഇഡി ഡിസ്പ്ലെ എന്നിവയെല്ലാം ഷവോമി സിവി 3 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളാണ്. സിവി സീരീസിന്റെ മുഖമുദ്രയായ സ്ലീക്ക് ഡിസൈൻ ഷവോമി സിവി 3 സ്മാർട്ട്ഫോണും നിലനിർത്തുന്നു. പുതിയ സ്മാർട്ട്ഫോണിന്റെ വില, ഫീച്ചറുകൾ എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം വിശദമായി തന്നെ ചുവടെ നൽകിയിരിക്കുന്നു.

ഷവോമി സിവി 3 വില : സ്മാർട്ട്ഫോൺ 3 സ്റ്റോറേജ് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. 12 ജിബി റാം / 256 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ബേസ് മോഡൽ ലഭ്യമാകുന്നത്. 2,499 ചൈനീസ് യുവാനാണ് ( ഏകദേശം 29,250 രൂപ ) ഈ വേരിയന്റിന് വില വരുന്നത്. ഷവോമി സിവി 3 സ്മാർട്ട്ഫോണിന്റെ രണ്ടാമത്തെ വേരിയന്റ് 12ജിബി റാമും 512 ജിബി സ്റ്റോറേജ് ഓപ്ഷനും നൽകുന്നു.
2,699 ചൈനീസ് യുവാനാണ് ( ഏകദേശം 31,600 രൂപ ) ഈ വേരിയന്റിന് കമ്പനി നൽകിയിരിക്കുന്ന പ്രൈസ് ടാഗ്. 12 ജിബി റാം കപ്പാസിറ്റിയും 1 ടിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഷവോമി സിവി 3 സ്മാർട്ട്ഫോണിന്റെ ഏറ്റവും ഉയർന്ന വേരിയന്റിന് 2,999 യുവാനുമാണ് ( ഏകദേശം 35,100 രൂപ ) വില വരുന്നത്. സീരീസിലെ മിക്ക ഫോണുകളെയും പോലെ ഷവോമി സിവി 3 ചൈനയ്ക്ക് പുറത്ത് ലഭ്യമാകാൻ സാധ്യതയില്ല.
നാല് കളർ ഓപ്ഷനുകളിൽ ഷവോമി സിവി 3 സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. കോക്കനട്ട് ആഷ്, മിന്റ് ഗ്രീൻ, അഡ്വഞ്ചർ ഗോൾഡ്, റോസ് പർപ്പിൾ എന്നിവയാണ് ഫോൺ ലഭിക്കുന്ന കളർ ഓപ്ഷനുകൾ. 173.5 ഗ്രാമാണ് സ്മൂത്ത് ഡിസൈനിൽ വരുന്ന ഷവോമി സിവി 3 സ്മാർട്ട്ഫോണിന്റെ ഭാരം. 7.56 എംഎം തിക്ക്നസും ഫോണിനുണ്ട്. ഷവോമി സിവി 3 സ്മാർട്ട്ഫോണിന്റെ കൂടുതൽ ഫീച്ചറുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.
മീഡിയടെക് ഡൈമൻസിറ്റി 8200-അൾട്ര ചിപ്പ്സെറ്റ് കരുത്ത് പകരുന്ന ഫോണിൽ മാലി ജി610 ജിപിയുവുമുണ്ട്. 12 ജിബി റാമും 1 ടിബി വരെ സ്റ്റോറേജും ഡിവൈസിലുണ്ട്. ആൻഡ്രോയിഡ് 13 ബേസ് ചെയ്തെത്തുന്ന എംഐയുഐ 14 സ്കിന്നിലാണ് ഷവോമി സിവി 3 പ്രവർത്തിക്കുന്നത്. 6.55 ഇഞ്ച് വരുന്ന ഫുൾ എച്ച്ഡി പ്ലസ് കർവ്ഡ് ഒഎൽഇഡി ഡിസ്‌പ്ലെ 120 Hz സ്ക്രീൻ റിഫ്രഷ് റേറ്റും 240 Hz ടച്ച് സാംപ്ലിങ് റേറ്റും ഓഫർ ചെയ്യുന്നു.
4500 mAh ബാറ്ററിയ്ക്കൊപ്പം 67W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഷവോമി സിവി 3 ഫീച്ചർ ചെയ്യുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് മറ്റൊരാകർഷണം. 50 എംപി സോണി ഐഎംഎക്സ്800 പ്രൈമറി സെൻസർ, 8 എംപി സോണി ഐഎംഎക്സ്355 അൾട്ര വൈഡ് യൂണിറ്റ്, 2 എംപി മാക്രോ സെൻസർ എന്നിവയാണ് ഈ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. 32 എംപിയുടെ രണ്ട് സെൻസറുകളുള്ള സെൽഫി സെറ്റപ്പും ഡിവൈസിലുണ്ട്.


Click it and Unblock the Notifications








