Home
Mobile

ഞെട്ടേണ്ട, സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ഇന്ത്യയിലേക്കും എത്തുന്നു, ദേ ഈ ഷവോമി ഫോണിലൂടെ!

ഏറ്റവും പുതിയ മികച്ച ചിപ്സെറ്റുകളിൽ ഒന്നായ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ഇന്ത്യയിലേക്കും എത്തുന്നു. ഈ ചിപ്സെറ്റുള്ള ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ കഴിഞ്ഞ ആഴ്ചയാണ് ​ചൈനയിൽ ലോഞ്ച് ചെയ്തത്. ഷവോമി സിവി 4 പ്രോ (Xiaomi Civi 4 Pro) ആയിരുന്നു ആ സ്മാർട്ട്ഫോൺ.

ഷവോമി സിവി 4 പ്രോയുടെ ​ചൈനീസ് ലോഞ്ചിന് പിന്നാലെ തന്നെ ഈ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുമോ എന്ന ചോദ്യം ഉയർന്നിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരമെന്നോണം ഒരു പുതിയ വാർത്ത എത്തിയിരിക്കുന്നു. ഷവോമി സിവി 4 പ്രോ ഇന്ത്യയിൽ ഷവോമി 14 സിവി എന്നപേരിൽ എത്തും എന്നാണത്.

ഞെട്ടേണ്ട, സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ഇന്ത്യയിലേക്കും എത്തുന്നു

ഷവോമി 14 സിവി (Xiaomi 14 Civi) ഹാൻഡ്‌സെറ്റിനെക്കുറിച്ചുള്ള പരാമർശങ്ങൾ Mi കോഡിൽ കണ്ടെത്തിയതായിട്ടാണ് ചില ഓൺ​ലൈൻ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. "chenfeng" എന്ന രഹസ്യനാമവും "N9" എന്ന ആന്തരിക മോഡൽ നമ്പറുമായി ഷവോമി 14 സിവി എംഐ കോഡിൽ കണ്ടെത്തിയതായി ഗിസ്മോ​ചൈന (Gizmochina) അ‌വകാശപ്പെടുന്നു.

ഷവോമി സിവി 4 പ്രോയുടെ അ‌തേ ഫീച്ചറുകളുമായി തന്നെയാണ് ഷവോമി 14 സിവിയും ഇന്ത്യയിൽ ലോഞ്ച് ചെയ്യുക എന്ന് റിപ്പോർട്ടുകൾ പറയുന്നു. ലെയ്ക്ക പിന്തുണയുള്ള 50 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറ സജ്ജീകരണവും ഡ്യുവൽ ഫ്രണ്ട് ക്യാമറകളും സഹിതമാണ് സിവി 4 പ്രോ എത്തിയത്.

ഈ കിടിലൻ ക്യാമറ യൂണിറ്റ് കൂടാതെ 67W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,700mAh ബാറ്ററി, ശക്തമായ പ്രോസസർ, മികച്ച ഡിസ്പ്ലേ, എഐ പിന്തുണയുള്ള പുതിയ നിരവധി ഫീച്ചറുകൾ എന്നിവ സഹിതം ഷവോമി സിവി 4 പ്രോയിലെ മികച്ച ഫീച്ചറുകളെല്ലാം ഷവോമി 14 സിവിയിലൂടെ ഇന്ത്യക്കാർക്കും ആസ്വദിക്കാൻ സാധിക്കും.

​ചൈനയിൽ കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത ഷ​വോമി സിവി 4 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.55 ഇഞ്ച് 1.5K അ‌മോലെഡ് ഡിസ്‌പ്ലേയാണ് ഈ ഷവോമി ഫോൺ അവതരിപ്പിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 3000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, HDR 10+, ഡോൾബി വിഷൻ, 2160Hz PWM ഡിമ്മിംഗ് എന്നിവയും ഇതിലുണ്ട്.

ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനാണ് ഷവോമി സിവി 4 പ്രോയിൽ നൽകിയിരിക്കുന്നത്. അഡ്രിനോ 735 GPU-മായി ജോടിയാക്കിയ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. പ്രോസസറിന് മികച്ച പിന്തുണ നൽകാനായി 12GB LPPDDR5x റാമും 512GB വരെ UFS 4.0 സ്‌റ്റോറേജുമുണ്ട്.

ഞെട്ടേണ്ട, സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ഇന്ത്യയിലേക്കും എത്തുന്നു

ക്യാമറ ഫീച്ചറുകളുടെ കാര്യത്തിലും ഷവോമി സിവി 4 പ്രോ ഞെട്ടിച്ചിരുന്നു. ലെയ്ക്കയുടെ പിന്തുണയുള്ള ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ, ലെയ്ക്ക ​​ഒപ്റ്റിക്സ് Summilux ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയും ഉള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസർ, 50mm ലെയ്ക്ക പ്രൊഫഷണൽ ഉള്ള മറ്റൊരു 50-മെഗാപിക്സൽ സെൻസർ പോർട്രെയ്റ്റ് ക്യാമറ എന്നിവ ഉൾപ്പെടുന്നു.

ഈ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിലെ മൂന്നാമൻ 112 ഡിഗ്രി ലെയ്‌ക അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്‌സൽ സെൻസറാണ്. റിയർ ക്യാമറകളുടെ കാര്യത്തിൽ മാത്രമല്ല ഫ്രണ്ട് ക്യാമറകളുടെ കാര്യത്തിലും ഈ ഷവോമി ഫോൺ മുന്നിട്ട് നിൽക്കുന്നു. ഫ്രണ്ടിൽ 32 മെഗാപിക്സലിന്റെ രണ്ട് ക്യാമറകളാണ് നൽകിയിരിക്കുന്നത്. ഇതിലൊന്ന് അൾട്രാ വൈഡ് ലെൻസ് ആണ്.

5G, 4G VoLTE, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ISRO യുടെ NavIC, എൻഎഫ്സി പിന്തുണ എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഷവോമി ​ഹൈപ്പർ ഒഎസിൽ ആണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഞെട്ടേണ്ട, സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ഇന്ത്യയിലേക്കും എത്തുന്നു

ഷവോമി 14 സിവിയുടെ ഇന്ത്യൻ വില എന്താകും എന്നതിൽ വ്യക്തതയില്ല. ​ചൈനയിൽ ഷവോമി സിവി 4 പ്രോ 12GB+ 256GB വേരിയന്റിന് 2,999 യുവാൻ (ഏകദേശം 35,100 രൂപ) ആണ് വില. 12GB/512GB ​ വേരിയന്റ് 3,299 യുവാനും (ഏകദേശം 38,600 രൂപ), 16GB/512GB വേരിയന്റിന് 3,599 യുവാനും (ഏകദേശം 42,100 രൂപ) നൽകണം.

മറ്റൊരുകാര്യം, ഷവോമി 14 സിവി ഇന്ത്യയിൽ അ‌വതരിപ്പിക്കാനുള്ള എന്തെങ്കിലും പദ്ധതിയുള്ളതായി ഷവോമി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഷവോമി 14 സിവി എന്ന പേരിൽ തന്നെയാണോ സിവി 4 പ്രോ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുകയെന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ഗിസ്മോ​​ചൈനയുടെ റിപ്പോർട്ടിന്റെ ബലത്തിൽ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുമെന്ന് ആരാധകർക്ക് സ്വപ്നം കാണാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Xiaomi Civi 4 Pro may arrive in India as Xiaomi 14 Civi. References to this handset have reportedly been spotted in the Mi code. Xiaomi launched the Civi 4 Pro in China last week. It has a Snapdragon 8s Gen 3 chipset. It is reported that the Xiaomi 14 Civi will have the same features as the Xiaomi Civi 4 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X