Home
Mobile

സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റുള്ള ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ! ഷവോമി സിവി 4 പ്രോ എത്തി

ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റുള്ള ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി ഷവോമി സിവി 4 പ്രോ (Xiaomi Civi 4 Pro) ​ചൈനയിൽ ലോഞ്ച് ചെയ്തു. ആഗോളവിപണിയിൽ ഇത് ഒരു പോക്കോ ഫോണായി എത്തും എന്ന റിപ്പോർട്ടും ഇതോടൊപ്പം എത്തിയിട്ടുണ്ട്.

ലെയ്ക്ക പിന്തുണയുള്ള 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവും 32MP ഡ്യുവൽ ഫ്രണ്ട് ക്യാമറ, ഷവോമി Pascal T1 സിഗ്നൽ എൻഹാൻസ്മെന്റ് ചിപ്പ്, ലിക്വിഡ് കൂളിംഗ്, വീഗൻ ലെതർ ബാക്ക് ഡിസൈനും അ‌ടക്കം ആകർഷകമായ ഫീച്ചറുകളും രൂപഭാവങ്ങളുമായാണ് ഷവോമി സിവി 4 പ്രോ എത്തിയിരിക്കുന്നത്.

സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റുള്ള ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ!

ഷ​വോമി സിവി 4 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 3000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ് എന്നിവയുള്ള 6.55 ഇഞ്ച് 1.5K അ‌മോലെഡ് ഡിസ്‌പ്ലേയാണ് ഈ ഷവോമി ഫോൺ അവതരിപ്പിക്കുന്നത്. HDR 10+, ഡോൾബി വിഷൻ, 2160Hz PWM ഡിമ്മിംഗ് എന്നിവയും ഇതിലുണ്ട്.

കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും ഷവോമി സിവി 4 പ്രോ ഡിസ്പ്ലേയ്ക്ക് ഉണ്ട്. അഡ്രിനോ 735 GPU-മായി ജോടിയാക്കിയ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. ഇതിന് പിന്തുണ നൽകാനായി 12GB LPPDDR5x റാം, 512GB വരെ UFS 4.0 സ്‌റ്റോറേജ് എന്നിവയും ഉണ്ട്.

സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റുള്ള ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ!

ക്യാമറ മികവിൽ പ്രശസ്തരായ ലെയ്ക്കയുടെ പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഷവോമി സിവി 4 പ്രോയിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ ലെയ്ക്ക ​​ഒപ്റ്റിക്സ് Summilux ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയും ഉള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസർ, 50mm ലെയ്ക്ക പ്രൊഫഷണൽ ഉള്ള മറ്റൊരു 50-മെഗാപിക്സൽ സെൻസർ പോർട്രെയ്റ്റ് ക്യാമറ എന്നിവ ഉൾപ്പെടുന്നു.

112 ഡിഗ്രി ലെയ്‌ക അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്‌സൽ സെൻസറാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിലെ മൂന്നാമൻ. ഫ്രണ്ടിൽ 32 മെഗാപിക്സലിന്റെ രണ്ട് ക്യാമറകൾ നൽകിയിരിക്കുന്നു എന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. കാരണം അ‌ധികം സ്മാർട്ട്ഫോണുകളിൽ ഡ്യുവൽ ഫ്രണ്ട് ക്യാമറ കാണാറില്ല.

എന്നാൽ ഷവോമി ഇവിടെ ഡ്യുവൽ ഫ്രണ്ട് ക്യാമറ നൽകുക മാത്രമല്ല, അ‌ത് രണ്ടും 32MPയുടെ മികച്ച സെൻസറുകൾ തന്നെ നൽകിയിരിക്കുന്നു എന്നത് കൂടുതൽ മികച്ച ഒരു നീക്കമായി മാറുന്നു. സെൽഫി പ്രേമികളെ ആകർഷിക്കാൻ ഈ നീക്കം സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. ഈ രണ്ട് ഫ്രണ്ട് ക്യാമറകളിൽ ഒന്ന് അൾട്രാ വൈഡ് ലെൻസ് ആണെന്നതും ശ്രദ്ധേയമാണ്.

സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റുള്ള ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ!

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഷവോമി ​ഹൈപ്പർ ഒഎസിൽ ആണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5G, 4G VoLTE, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ISRO യുടെ NavIC, എൻഎഫ്സി പിന്തുണ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,700mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നത്. ബ്രീസ് ബ്ലൂ, സോഫ്റ്റ് മിസ്റ്റ് പിങ്ക്, സ്പ്രിംഗ് വൈൽഡ് ഗ്രീൻ, സ്റ്റാറി ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തും. ഇത് കൂടാതെ കോന ലെതറും മിറർ ഗ്ലാസ് ഫിനിഷും ഉള്ള ഒരു ലിമിറ്റഡ് എഡിഷനും പുറത്തിറക്കിയിട്ടുണ്ട്.

സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റുള്ള ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ!

ഷവോമി സിവി 4 പ്രോയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 2,999 യുവാൻ (ഏകദേശം 35,100 രൂപ) ആണ് വില. 12GB/512GB ​ വേരിയന്റ് 3,299 യുവാൻ (ഏകദേശം 38,600 രൂപ), 16GB/512GB വേരിയന്റ് 3,599 യുവാൻ (ഏകദേശം 42,100 രൂപ) വിലയിലും ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Xiaomi CV4 Pro launched in China. It has a Snapdragon 8s Gen 3 chipset. The Xiaomi CV4 Pro comes with a triple rear camera setup backed by Leica. It also has a dual front camera of 32 megapixels. The smartphone will reportedly be launched globally as a Poco smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X